9 റണ്ണിന് 2 വിക്കറ്റ്!! ഗംഭീറിന് വ്യക്തിവിദ്വേഷം, ഷമിയെ ആരെങ്കിലും തഴയുമോ? രൂക്ഷവിമര്‍ശനം
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മാജിക്കല്‍ ബൗളിങാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കാഴ്ചവച്ചത്. എസ്ആര്‍എച്ചിന്റെ അതിശക്തമായ മുന്‍നിരയെ തകര്‍ത്തെറിഞ്ഞത് അദ്ദേഹമായിരുന്നു.
നാലോവറില്‍ ഷമി വിട്ടുകൊടുത്തത് വെറും ഒമ്പതു റണ്‍സ് മാത്രം. 2.2 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. ഇത്ര ഗംഭീര ഫോമിലായിട്ടും അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുന്നതിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയാണ് ആരാധകര്‍.

ആരാധകരോഷം
സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇത്രയും മികച്ച ഫോമില്‍ പന്തെറിഞ്ഞിട്ടും അദ്ദേഹം എന്തുകൊണ്ടാണ് ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്തതെന്നാണ് അവരുടെ ചോദ്യം.
'മുഹമ്മദ് ഷമി വിക്കറ്റുകള്‍ വീഴ്ത്തുകയും ഫിറ്റ്‌നസ് നേടുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ ഏകദിന ക്രിക്കറ്റില്‍ പരിഗണിക്കാത്തത്? 2027ലെ ലോകകപ്പില്‍ ഇന്ത്യക്കായി ദക്ഷിണാഫ്രിക്കയില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആ പിച്ചുകളില്‍ അദ്ദേഹം ബാറ്റര്‍മാരെ ഒരു ക്ലൂവുമില്ലാതെ നിസ്സഹായരാക്കും. ഗൗതം ഗംഭീറിന് അദ്ദേഹത്തോട് വ്യക്തിപരമായ വിദ്വേഷമുണ്ട് എന്നതാണ് ഒരേയൊരു പ്രശ്‌നം'.
'മുഹമ്മദ് ഷമി ഒരുകാലത്ത് ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളറായിരുന്നു, പക്ഷേ സെലക്ടര്‍മാരും പരിശീലകരും ഇപ്പോഴും അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കുകയാണ്
ആദ്യ മത്സരം - ആദ്യ ഓവറില്‍ കെഎല്‍ രാഹുല്‍
രണ്ടാം മത്സരം - ആദ്യ ഓവറില്‍ ഗോള്‍ഡന്‍ ഡെക്കായി അഭിഷേക് ശര്‍മ്മ.'
' പവര്‍പ്ലേയില്‍ മുഹമ്മദ് ഷമി തീ പാറിക്കുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യുന്നു.
- ആദ്യ ഓവറില്‍ കെ.എല്‍. രാഹുലിനെ പുറത്താക്കി
- ആദ്യ ഓവറില്‍ അഭിഷേക് ശര്‍മ്മയെ പുറത്താക്കി
35 വയസ്സുള്ളപ്പോഴും അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത്തവണ അജിത് അഗാര്‍ക്കര്‍ അദ്ദേഹത്തെ അവഗണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു'.
' മുഹമ്മദ് ഷമി ഒരു പേടിസ്വപ്‌നമാണ്
സമീപകാല പ്രകടനം:
കെഎല്‍ രാഹുല്‍: 0 (1) ആദ്യ മത്സരം.
അഭിഷേക് ശര്‍മ: 0 (2) ഇന്നത്തെ മത്സരം.
ഷമി ഇതിനകം തന്നെ ഡെക്കുകള്‍ ശേഖരിക്കുന്നുണ്ട്... ഉപ്പലില്‍ നടന്ന ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ്മ 2 പന്തില്‍ ഡെക്കായിരിക്കുകയാണ്'.

' എസ്ആര്‍എച്ചിനെതിരേ മുഹമ്മദ് ഷമിയുടെ ഗംഭീര സ്‌പെല്‍
> അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ് എന്നിവരുടെ വലിയ വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി, 4 ഓവര്‍ സ്‌പെല്ലില്‍ 9 റണ്‍സ് മാത്രം വഴങ്ങി.
> ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിനുശേഷവും അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയ അജിത് അഗാര്‍ക്കറിന് ഇത് ഒരു കനത്ത പ്രഹരമാണ്.
> അതിനുശേഷം, അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് പോയി, എസ്എംഎടിയില്‍ 16 വിക്കറ്റുകളും, വിഎച്ച്ടിയില്‍ 15 വിക്കറ്റുകളും, രഞ്ജി ട്രോഫിയില്‍ 34 വിക്കറ്റുകളും നേടി.
> രഞ്ജി ട്രോഫിയില്‍, പുതിയ ഇന്ത്യന്‍ സെലക്ടര്‍ ആര്‍പി സിംഗ് അദ്ദേഹത്തെ കണ്ടുമുട്ടി, അദ്ദേഹം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ഷമിയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹത്തോട് നീതി പുലര്‍ത്തുമെന്നും വിശ്വസിക്കുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ വിവിവിധ ഫോര്‍മാറ്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും ഷമിക്കു നേരെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നിരന്തരം കണ്ണടക്കുകയാണ്.
ഈ ഐപിഎല്‍ കഴിയുന്നതോടെ ദേശീയ ടീമിലേക്കു തനിക്കു തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം. കഴിഞ്ഞ മാച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ഷമി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications