Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് ആ റോളില്ല!! പകരം അവന്‍, ചെന്നൈയുടെ ടോപ്പ് 4നെപ്പറ്റി ചോപ്ര

അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ്പ് ഫോര്‍ എങ്ങനെയാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഡിസംബറിന്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ സിഎസ്‌കെ വാങ്ങാനിടയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെചെയ്തു. ജിയോഹോട്‌സ്റ്റാറിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ റാഞ്ചിയെങ്കിലും ചെന്നൈ ടീമില്‍ ഇപ്പോഴും ചില റോളുകള്‍ ഒഴിഞ്ഞു കിടക്കുകയണ്. അവ നികത്തണമെങ്കില്‍ അടുത്ത ലേലത്തില്‍ മികച്ച ചില താരങ്ങളെ റോയല്‍സ് തീര്‍ച്ചയായും ടീമിലേക്കു കൊണ്ടുവരികും വേണം.

SANJU SAMSON MS DHONI

ടോപ്പ് ഫോറില്‍ ആരൊക്കെ?

സഞ്ജു സാംസണിന്റെ ഫേവറിറ്റ് പൊസിഷന്‍ ഓപ്പണിങാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഈ പൊസിഷനിലല്ല കളിക്കേണ്ടതെന്ന അഭിപ്രായമാണ് ആകാശ് ചോപ്രയ്ക്കുള്ളത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നിലുള്ള ഏറ്റലും വലിയ ചോദ്യം ഓപ്പണിങ് ജോടികളെ കുറിച്ചായിരിക്കും. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം സഞ്ജു സാംസണിനെ ഓപ്പണറാക്കേണ്ടതുണ്ടോ? രാജസ്ഥാന്‍ റോയല്‍സിലായാലും ടീം ഇന്ത്യയിലായാലും സഞ്ജുവിന്റെ ബെസ്റ്റ് പൊസിഷന്‍ ഓപ്പണിങാണ്.

പക്ഷെ സിഎസ്‌കെയില്‍ നമുക്കു അ0ദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ടതായി വരും. കാരണം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഭിച്ച പരിമിതമായ അവസരങ്ങളല്‍ മികച്ച പ്രകടനമാണ് ഓപ്പണറായി ആയുഷ് മാത്രെ കാഴ്ചവച്ചത്. അടുത്ത തവണയും അവനെ ഓപ്പണിങില്‍ നിലനിര്‍ത്തുന്നതായിരിക്കും നല്ലത്.

റുതുരാജ്-മാത്രെ ജോടി ഓപ്പണ്‍ ചെയ്യുകയും മൂന്നാമനായി സഞ്ജു കളിക്കുകയും ചെയ്താല്‍ നാലാം നമ്പറില്‍ ഒരാള സിഎസ്‌കെയ്ക്കു ആവശ്യമായി വരും. വിദേശ ഓപ്ഷനുകള്‍ ഈ റോളിലക്കു ലഭ്യമാണ്.

നിലവിലെ ലൈനപ്പ് നോക്കിയാല്‍ രണ്ടു വിദേശ താരങ്ങള്‍ മാത്രമേയുണ്ടാവുകയുള്ളൂ. മതീശ പതിരാന ഇപ്പോള്‍ സിഎസ്‌കെയില്‍ ഇല്ല. അദ്ദേഹത്തിനു പകരം നതാന്‍ എല്ലിസ് ഈ റോളില്‍ കളിക്കും. ലേലത്തില്‍ ഒരു സ്പിന്നറെയും മധ്യനിര ബാറ്ററെയും ടീമിലെത്തിത്താന്‍ സിഎസ്‌കെ എന്തെങ്കിലും ചെയ്‌തേ തീരൂവെന്നും ചോപ്ര വിശദമാക്കി.

കഴിഞ്ഞ ഐപിഎല്ലിന്റെ പകുതിയോടെയാണ് പരിക്കു കാരണം ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ റുതുരാജിനു പകരം മുംബൈയില്‍ നിന്നുള്ള കൗമാര താരമായ മാത്രെയെ സിഎസ്‌കെ സ്വന്തമാക്കിയത്. പല ഓപ്പണിങ് കോമ്പിനേഷനുകളും ഫ്‌ളോപ്പായതോടെ 17കാരനെ ഓപ്പണിങില്‍ ചെന്നൈ പരീക്ഷിക്കുകയായിരുന്നു.

മികച്ച പ്രകടനങ്ങിലൂടെ മാത്രെ സര്‍പ്രൈസ് ഹീറോയാവുകയും ചെയ്തു. ഏഴു മല്‍സരങ്ങളിലാണ് താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. 34.28 ശരാശരിയില്‍ 188.27 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 240 റണ്‍സും മാത്രെ അടിച്ചെടുത്തു. ഒരു 90 പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടുന്നു.

രണ്ടിലൊരാള്‍ വരും

അടുത്ത ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങാനിടയുള്ള കളിക്കാരെ കുറിച്ചും ആകാശ് ചോപ്ര ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ്. ചിലപ്പോള്‍ നാലാം നമ്പറിലേക്കു സൗത്താഫ്രിക്കുയുടെ ഡേവിഡ് മില്ലറെയാവും സിഎസ്‌കെ വാങ്ങിയേക്കുക. ഇംഗ്ലണ്ടിന്റെ ലിയാം ലിവിസ്റ്റണും സാധ്യതയുള്ള മറ്റൊരു താരമാണ്.

RAVI BISHNOI

ഇവര്‍ രണ്ടു പേരുമല്ലെങ്കില്‍ ഇപ്പോള്‍ ടീമിലുളള ഡെവാള്‍ഡ് ബ്രെവിസിനും നാരാമനായി കളിക്കാന്‍ സാധിക്കും. ഇനി സ്പിന്‍ ബൗളിങിലേക്കു വന്നാല്‍ രവി ബിഷ്‌നോയിയോ, രാഹുല്‍ ചാഹറോ ലേലത്തില്‍ സിഎസ്‌കെയിലേക്കു വരാനിടയുണ്ട്. കാരണം സ്പിന്നര്‍മാരെ അവര്‍ക്കു ആവശ്യമാണ്.

ആര്‍ അശ്വിന്‍ വിരമിച്ചു കഴിഞ്ഞു, രവീന്ദ്ര ജഡേജയെ ട്രേഡും ചെയ്തു. ശ്രേയസ് ഗോപാലും നൂര്‍ അഹമ്മദും മാത്രമാണ് സ്പിന്നകര്‍മാരായി ഇപ്പോള്‍ ടീമിലുള്ളത്. അതുകൊണ്ടു തന്നെ ബിഷ്‌നോയ് ചെന്നൈയിലേക്കു വരുമെന്നു തോന്നുന്നു. സഎസ്‌കെയുടെ പഴ്‌സില്‍ നല്ല പണവുമുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 19, 2025, 11:56 [IST]
Other articles published on Nov 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+