IPL 2026: ദുബെ പടിക്ക് പുറത്ത്!! നയിക്കാന്‍ സഞ്ജു, 6ല്‍ ഹാര്‍ദിക്; സിഎസ്‌കെയുടെ ന്യൂലുക്ക് 11
ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സാധ്യത 50-50 മാത്രമാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോള്‍ ശരിക്കും തുലാസില്‍ തന്നെയാണ്. ശേഷിക്കുന്ന മല്‍സരങ്ങളിലെ ഫലങ്ങള്‍ ആശ്രയിച്ചായിരിക്കും ഇനി അവരുടെ ഭാവി.
അതിനിടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ അടുത്ത സീസണില്‍ സിഎസ്‌കെയിലേക്കു ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്.

സിസ്‌കെയും മുംബൈയും തമ്മിലുള്ള മല്‍സരശേഷം ഡഗൗട്ടില്‍ വച്ച് ടീം സിഇഒ കാശി വിശ്വനാഥനുമായി ഹാര്‍ദിക് സംസാരിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ തരത്തിലുള്ള കൂടുമാറ്റ അഭ്യൂഹങ്ങളും സജീവമായത്. ഹാര്‍ദിക്കോ, സിസ്‌കെയോ ഇവയോടൊന്നും ഇനിയും പ്രതികരിക്കുകയും ചെയ്തിട്ടില്ല.
മുംബൈയില്‍ നിന്നുള്ള താരം കൂടിയായ ശിവം ദുബെയെ കൈമാറി അടുത്ത ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ സിഎസ്‌കെ റാഞ്ചുമെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഈ ട്രാന്‍സ്ഫര്‍ സംഭവിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷത്തെ സിഎസ്‌കെ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.
സഞ്ജുവിന്റെ സിഎസ്‌കെ
അടുത്ത ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീട ഫേവറിറ്റുകളാക്കി മാറ്റണമെങ്കില്‍ ആദ്യം വരുത്തേണ്ട മാറ്റം ക്യാപ്റ്റനായി മലയാളി സൂപ്പര്‍ താരം സഞ്ജു സംസണിനെ കൊണ്ടുവരികയെന്നതാണ്. പക്ഷെ സിഎസ്‌കെ അത്തരമൊരു ബോള്‍ഡായ കോള്‍ എടുക്കാന്‍ തയ്യാറാവുമോയെന്നതാണ് ചോദ്യം.
ഈ സീസണില്‍ ടീം പ്ലേഓഫ് കാണാതെ പുറത്താവുകയാണെങ്കില്‍ മാത്രമേ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഒരു മാറ്റത്തെ കുറിച്ച് സിഎസ്‌കെ ആലോചിക്കാനിടയുള്ളൂ. സഞ്ജു നായകനായി വന്നാല്‍ സിഎസ്‌കെ വേറെ ലെവലാവുമെന്നതില്‍ സംശയമില്ല.
സഞ്ജു ഓപ്പണറായി തന്നെ അടുത്ത സീസണിലും തുടരേണ്ടതും പ്രധാനമാണ്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കേണ്ടത് റുതുരാജ് ഗെയ്ക്വാദല്ല. പകരം അഗ്രസീവ് യുവ ബാറ്റര്‍ ആയുഷ് മാത്രെയായിരിക്കും. ഈ സീസണില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായെങ്കിലും പരിക്ക് അപ്രതീക്ഷിത വില്ലനായതോടെ പിന്‍മാറേണ്ടിയും വന്നു.
അടുത്ത സീസണില്‍ മാത്രെ കൂടുതല്‍ കരുത്തോടെ തന്നെ സിഎസ്‌കെയിലേക്കു തന്നെ മടങ്ങിയെത്തുമെന്ന കാര്യമുറപ്പാണ്. സഞ്ജുവും മാത്രെയും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറിലായിരിക്കും റുതുരാജ് ബാറ്റിങിനെത്തുക. അതിനു ശേഷം നാലില്‍ യുവതാരം കാര്‍ത്തിക് ശര്‍മയുണ്ടാവും.
സിഎസ്‌കെയില്‍ വലിയ ഭാവിയുള്ള താരമാണ് അദ്ദേഹം. അനായാസം സിക്‌സറുകളടിക്കാന്‍ മിടുക്കനായ കാര്‍ത്തികിന് ്ആങ്കര്‍ റോളും വഴങ്ങും. അഞ്ചം നമ്പറില്‍ സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ കാണാം. ഈ സീസണില്‍ അത്ര ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ഭാവ സൂപ്പര് താരമായ ബേബി എബിയെ സിഎസ്‌കെ കൈവിടരുത്.

ആറാം നമ്പറിലായിരിക്കും സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴം. ഈ പൊസിഷനില്‍ അദ്ദേഹമെതുന്നതോടെ എതിരാളികളെ ഭയപ്പെടുത്തുന്ന ബാറ്റിങ് ലൈനപ്പായി സിഎസ്‌കെയുടേത് മാറുകയും ചെയ്യും.
ഏഴാമനായി യുവ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറായിരിക്കും കളിക്കുക. കാര്‍ത്തികിനെ പോലെ സിഎസ്‌കെ വളര്‍ത്തിയെടുക്കേണ്ട മറ്റൊരു മാച്ച് വിന്നറാണ് അദ്ദേഹം. എട്ടാമനായി ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടനുണ്ടാവും.
ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ഒവേര്‍ട്ടന്‍ കഴിഞ്ഞാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി അക്കീല്‍ ഹൊസെയ്‌നും നൂര്‍ അഹമ്മദും സഎസ്‌കെയുടെ ലൈനപ്പിലുണ്ടാവും. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക അന്‍ഷുല്‍ കംബാജും ഖലീല്‍ അഹമ്മദും തന്നെയായിരിക്കും.
അടുത്ത സീസണിലെ ബെസ്റ്റ് സിഎസ്‌കെ 11
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ്, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ഹാര്‍ദിക് പാണ്ഡ്യ, പ്രശാന്ത് വീര്‍, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്.
ഇംപാക്ട് പ്ലെയര്‍- സര്‍ഫറാസ് ഖാന്‍/ മുകേഷ് ചൗധരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications