Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാം തുടങ്ങിവച്ചത് ദ്രാവിഡ്!! റോയല്‍സിനെ 'കുളമാക്കിയതെങ്ങനെ'? പിന്നില്‍ ആ നീക്കം

ഐപിഎല്ലില്‍ വെറും രണ്ടും സീസണിനെ രാജസ്ഥാന്‍ റോയല്‍സ് അടിമുടി മാറിയിരിക്കുകയാണ്. ഏറ്റവും അവസാനമായി ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണും ടീം വിട്ടതോടെ റോയല്‍സ് തീര്‍ത്തും പുതിയൊരു ടീമായി മാറിയെന്നു നിസംശയം പറയാം. 2024ലെ ഐപിഎല്ലില്‍ പ്ലേഓഫിലെത്തിയ റോയല്‍സ് കഴിഞ്ഞ തവണ ഒമ്പതാംസ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.

ഇത്ര ദയനീയമായൊരു വീഴ്ച റോയല്‍സ് ഒട്ടും തന്നെ പ്രതീക്ഷിച്ചതായിരിക്കില്ല. പക്ഷെ സീസണിനു മുമ്പ് തന്നെ ടീമിനു വരാനിരിക്കുന്ന ആപത്തിനെ കുറിച്ച് പലരും പ്രവചിച്ചിരുന്നു. കാരണം ടീം ബാലന്‍സിലെ അപാകതകള്‍ തന്നെയായിരുന്നു.

RAHUL DRAVID

റോയല്‍സിന്റെ ഈ വന്‍ തകര്‍ച്ചയുടെ പ്രധാന കാരണക്കാരന്‍ മുന്‍ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡാണെന്നു പറയേണ്ടി വരും. എങ്ങനെയാണ് അദ്ദേഹം ടീമിനെ ഇപ്പോള്‍ കാണുന്ന മോശം അവസ്ഥയിലെത്തിച്ചതെന്നു നമുക്കു പരിശോധിക്കാം.

ദ്രാവിഡിന് മാപ്പില്ല

ഐപിഎല്ലിന്റെ 2024ലെ സീസണിനു ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ചായി രാഹുല്‍ ദ്രാവിഡ് സ്ഥാനമേറ്റെുക്കുന്നത്. ഇതേ വര്‍ഷം ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടു തന്നെ ദ്രാവിഡിന്റെ വരവ് റോയല്‍സ് ആരാധകരുടെയും പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു.

പക്ഷെ ടീമിന്റെ ഉയര്‍ച്ചയ്ക്കല്ല, മറിച്ച തകര്‍ച്ചയ്ക്കാണ് അദ്ദേഹം കാരണക്കാരനായി മാറിയത്. 2024ലെ ഐപിഎല്‍ വരെ കണ്ട റോയസിന്റെ സൂപ്പര്‍ ടീമിനെ ദ്രാവിഡ് പൊളിച്ചടുക്കി. മെഗാ ലേലത്തിനു മുന്നോടിയായി ചില സൂപ്രധാന തീരുമാനങ്ങള്‍ അദ്ദേത്തിന് എടുക്കേണ്ടത് ആവശ്യമായിരുന്നു.

റോയല്‍സ് ടീമിന്റെ നെടുംതൂണുകളെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് നായകന്‍ സഞ്ജു സാംസണിനൊപ്പം ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ സൂപ്പര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരായിരുന്നു. എന്നാല്‍ ഈ സൂപ്പര്‍ ഫൈവിലെ നാലു പേരെയും റോയല്‍സ് പുറത്താക്കിയെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

സഞ്ജുവിനെ മാത്രം നിലനിര്‍ത്തിയ റോയല്‍സ് ബട്‌ലര്‍, ബോള്‍ട്ട്, ചഹല്‍, അശ്വിന്‍ എന്നീ നാലു മാച്ച് വിന്നര്‍മാരെയും ഒഴിവാക്കുകയും ചെയ്തു. ക്രിക്കറ്റ് പണ്ഡിതരെയും ആരാധകരെയുമെല്ലാം ഒരുപോലെ അമ്പരപ്പിച്ച നീക്കം കൂടിയായിരുന്നു ഇത്. ഇങ്ങനെയൊരു തീരുമാനമെടുത്തതിനു പിന്നില്‍ കോച്ച് ദ്രാവിഡിന് നിര്‍ണായക റോള്‍ തന്നെയുണ്ട്.

കരിയറിന്റെ അവസാനത്തോടു അടുത്ത അശ്വിനെ കൈവിട്ടാലും ബട്‌ലര്‍, ബോള്‍ട്ട്, ചഹല്‍ എന്നിവര്‍ ഉറപ്പായും ടീമില്‍ വേണ്ടതായിരുന്നു. പക്ഷെ ഇവരെയെല്ലാം കൈവിട്ട ദ്രാവിഡ് പുതിയൊരു ടീമിനെ പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഈ ബിഗ് ത്രീക്കു പകരക്കാരെ കൊണ്ടു വരാന്‍ ദ്രാവിഡിനായില്ല. ബട്‌റടക്കമുള്ളവരെ ഒഴിവാക്കിയ തീരുമാനത്തില്‍ സഞ്ജുവിനു വലിയ അതൃപ്തിയുമുണ്ടായിരുന്നു.

SANJU DRAVID

ബട്‌ലറെ നിലനിര്‍ത്താന്‍ കഴിയാതെ പോയതിന്റെ നിരാശ സഞ്ജു പല തവണ കുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ബട്‌ലറുടെയും ബോള്‍ട്ടിന്റെയും ചഹലിന്റെയുമെല്ലാം അഭാവം സീസണിലുടനീളം റോയല്‍സ് നിരയില്‍ പ്രകടവുമായിരുന്നു. ദ്രാവിഡിന്റെ ചില ടീം സെലക്ഷനുകളിലും സഞ്ജുവിനു അതൃപ്തിയുണ്ടായിരുന്നു.

ഇതു കോച്ചിനെയും ക്യാപ്റ്റനെയും രണ്ടു തട്ടിലാക്കുകയും ചെയ്തു. റോയല്‍സിന്റെ പ്രകടനത്തെയും ഇതു സാരമായി ബാധിച്ചു. ഇതാണ് പോയിന്റ് പട്ടിരയില്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്തക്കു കൂപ്പുകുത്താനുള്ള പ്രധാന കാരണം. സീസണിനു ശേഷം ടീം വിടാനുള്ള തീരുമാനത്തിലേക്കു സഞ്ജുവിനെ എത്തിച്ചതും ഇതു തന്നെയാണ്.

Story first published: Sunday, November 16, 2025, 10:59 [IST]
Other articles published on Nov 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+