Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍ആറില്‍ സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു? പരാഗ് പുതിയ നായകന്‍!! വൈറല്‍ റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഇനിയൊരു സീസണില്‍ കൂടി ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്. അദ്ദേഹത്തെ ട്രേഡ് വിന്‍ഡോയില്‍ വില്‍ക്കുകയോ, സീസണിനു ശേഷം കൈവിടുകയോ ആണ് റോയല്‍സിന്റെ പ്ലാനെന്നാണ് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറാന്‍ സഞ്ജു തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ഇപ്പോഴിതാ ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ഖേല്‍നൗവില്‍ (Khelnow. com) വന്നിരിക്കുന്നത്. സഞ്ജു ഇനി റോയല്‍സിനായി കളിക്കില്ലെന്നും പകരം പുതിയ സ്ഥിരം ക്യാപ്റ്റന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ഈ റോളിലേക്കു നറുക്കുവീഴുക യുവ ഓള്‍റൗണ്ടര്‍ കൂടിയായ റിയാന്‍ പരാഗിനായിരിക്കുമെന്നും ഇതില്‍ പറയുന്നു.

SANJU SAMSON

റോയല്‍സ് എല്ലാം ഉറപ്പിച്ചു

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ സഞ്ജു സാംസണിനെ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വില്‍ക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പകരം റിയാന്‍ പരാഗിനെ പുതിയ ക്യാപ്റ്റനാക്കാനും തീരുമാനിച്ചതായി റോയല്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായും ഖേല്‍നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണില്‍ പരിക്കു കാരണം സഞ്ജു കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ പകരം ടീമിനെ നയിച്ചത് പരാഗാണ്. ഭേദപ്പെട്ട രീതിയില്‍ റോയല്‍സിനെ നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ അസ്സം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് പരാഗ്.

അതേസമയം, 2021 മുതല്‍ ഐപിഎല്ലില്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ 2020ലെ സീസണിനു ശേഷം നായകസ്ഥാനത്തു നിന്നും റോയല്‍സ് നീക്കിയിരുന്നു. കൂടാതെ ടീമില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്നാണ് ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുള്ള സഞ്ജുവിനു അവര്‍ ക്യാപ്റ്റന്‍സി നല്‍കിയത്.

2022ല്‍ ടീമിനെ റണ്ണറപ്പാക്കിയ അദ്ദേഹം ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുകയും ചെയ്തു. 2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായെങ്കിലും 2024ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് വീണ്ടുമൊരു ഫൈനലില്‍ കളിച്ചു. പക്ഷെ സമാപിച്ച ഈ സീസണില്‍ ടീമിനു ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

RIYAN PARAG

സഞ്ജുവിന്റെ പുതിയ തട്ടകം

സഞ്ജു സാംസണിന്റെ പുതിയ തട്ടകം ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കുമെന്നാണ് ഇതുവരെ പുറത്തു വന്നിട്ടുള്ള സൂചനകള്‍ തെളിയിക്കുന്നത്. നിലവില്‍ അദ്ദേഹം അമേരിക്കയിലാണുള്ളത്. ഇവിടെ നടക്കുന്ന ടി20 ഫ്രാഞ്ചൈസി ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (MLC) സിഎസ്‌കെയുടെ ഉടമസ്ഥയിലുള്ള ടെക്‌സാസ് സൂപ്പര്‍ കിങ്‌സ് (TSK) ടീമും കളിക്കുന്നുണ്ട്.

സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സിനു കീഴിലുള്ള എംഐ ന്യൂയോര്‍ക്കും തമ്മിലുള്ള മല്‍സരം കാണാന്‍ സഞ്ജു സ്റ്റേഡിയത്തിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയെ പരിശീലിപ്പിക്കുന്ന സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നെയാണ് ടിഎസ്‌കെയുടെയും പരിശീലകന്‍.

ചെന്നൈയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഫ്‌ളെമിങുമായി ചര്‍ച്ച ചെയ്യുന്നതിനും ടീമുടമകളുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് സഞ്ജു ഇവിടെയെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അതേസമയം, ട്രേഡ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സിഎസ്‌കെയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം നടക്കുമോയെന്നത് ഇപ്പോഴും ഉറപ്പില്ല. ഇതു സംഭവിച്ചില്ലെങ്കില്‍ സഞ്ജുവിനെ റോയല്‍സ് ഒഴിവാക്കുകയും അങ്ങനെ വന്നാല്‍ സ്വാഭാവികമായും ലേലത്തിന്റെ പൂളിലേക്കു അദ്ദേഹം വരികയും ചെയ്യും.

ലേലത്തില്‍ സഞ്ജുവുണ്ടെങ്കില്‍ ചെന്നൈയെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രംഗത്തിറങ്ങുമെന്നാണ് വിവരം. കാരണം അവര്‍ക്കും ക്യാപ്റ്റനാക്കാവുന്ന ഒരു ഇന്ത്യന്‍ ബാറ്ററെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്.

Story first published: Sunday, June 22, 2025, 14:48 [IST]
Other articles published on Jun 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+