For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ആഗ്രഹിച്ചിട്ട് കാര്യമില്ല!! എല്ലാം റോയല്‍സ് തീരുമാനിക്കും, ടീം വിടാനുള്ള കടമ്പകളറിയാം

രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്നു കളിക്കാന്‍ ആഗ്രഹമില്ലെന്നും ടീം വിടാന്‍ അനുവദിക്കണമന്നുള്ള ആവശ്യവുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രംഗത്തു വന്നത് ആരാധകരെ മുഴുവന്‍ സ്തബ്ധരാക്കിയിരിക്കുകയാണ്. കാരണം ഇത്തരമൊരു ബോള്‍ഡായ നീക്കം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നു ആരും പ്രതീക്ഷിച്ചതല്ല. കാരണം സഞ്ജുവിനെ കൈവിടാന്‍ ഒരു പ്ലാനുമില്ലെന്നു ദിവസങ്ങള്‍ക്കു മുമ്പാണ് റോയല്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തിയത്.

ഇതിനിടെയാണ് ട്രേഡിങ് വിന്‍ഡോയില്‍ തന്നെ വില്‍ക്കുകയോ, ലേലത്തിനു മുമ്പ് റിലീസ് ചെയ്യുകയോ വേണമമെന്ന അഭ്യര്‍ഥനയുമായി സഞ്ജു തന്നെ റോയല്‍സ് മാനേജ്‌മെന്റിനെ സമീപിച്ചിരിക്കുന്നത്. ഇതോടെ നേരത്തേ അദ്ദേഹത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ച ചില ഫ്രാഞ്ചൈസികളും വലിയ ആവേശത്തിലായിരിക്കുകയാണ്.

SANJU SAMSON

2013 റോയല്‍സിനൊപ്പം ചേര്‍ന്ന സഞ്ജു 11 സീസണുകളില്‍ ടീമിനായി കളിച്ചുകഴിഞ്ഞ രണ്ടു സീസണില്‍ (2016, 17) സീസണുകളില്‍ മാത്രമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഭാഗമായത്. റോയല്‍സ് രണ്ടു സീസണുകള്‍ വിലക്ക് നേരിട്ടപ്പോഴായിരുന്നു ഇത്.

2018ല്‍ റോയല്‍സ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു. 2021 മുതല്‍ റോയല്‍സിന്റെ നായകസ്ഥാനത്തും സഞ്ജുവുണ്ട്. ഇപ്പോള്‍ റോയല്‍സ് വിടാനുള്ള തീരുമാനത്തക്കിലേക്കു അദ്ദേഹമെത്തിയെങ്കിലും അതു അത്ര എളുപ്പമായിരിക്കില്ല. ഇതിന്റെ കാരണമെന്താണന്നു പരിശോധിക്കാം.

അവസാന കോള്‍ റോയല്‍സിന്റേത്

രാജസ്ഥാന്‍ റോയല്‍സിനോടു വിട പറയാന്‍ സഞ്ജു സാംസണ്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞെങ്കിലും ടീം വിടുകയെന്നത് പ്രതീക്ഷിക്കുന്നതു പോലെ അത്ര എളുപ്പമായിരിക്കില്ല. അദ്ദേഹം മാത്രം ഇക്കാര്യം ആഗ്രഹിച്ചതു കൊണ്ടു കാര്യമില്ല. റോയല്‍സാണ് ഇതില്‍ അന്തിര തീരുമാനമെടുക്കേണ്ടത്. അവരുടെ ഭാഗത്തു നിന്നും പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ സഞ്ജുവിനു ടീം വിടാന്‍ സാധിക്കുകയുള്ളൂ.

ഐപിഎല്‍ നിയമപ്രകാരം മെഗാ ലേലത്തിനു ശേഷം അടുത്ത സൈക്കിളിന്റെ തുടക്കത്തില്‍ ഫ്രാഞ്ചൈസിയുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് ഒരു താരം ഒപ്പുവയ്ക്കുക. അതുകൊണ്ടു തന്നെ ഇതിനിടെ ടീം വിടാന്‍ ആഗ്രഹിച്ചാലും അതു ആ താരത്തിനു തനിച്ചു തീരുമാനിക്കാന്‍ കഴിയില്ല.

കഴിഞ്ഞ വര്‍ഷത്തെ ലേലത്തിനു ശേഷമാണ് റോയല്‍സുമായി പ്രതിവര്‍ഷം 18 കോടി ശമ്പളത്തില്‍ സഞ്ജു മൂന്നു വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പിട്ടത്. ഇതു പ്രകാരം 2027 വരെ അദ്ദേഹത്തിനു ടീമുമായി കരാറുമുണ്ട്.

ഒരു മെഗാ ലേലത്തിനു തൊട്ടു മുമ്പ് മാത്രമേ ഒരു താരത്തിനു ഇനിയും ടീമില്‍ തുടരണമോയെന്ന കാര്യത്തില്‍ തനിച്ചു തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുള്ളൂ. നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അതു സാധ്യമല്ല. കാരണം മിനി താരലേലമാാണ് ഡിസംബറില്‍ വരാനിരിക്കുന്നത്.

അതിനാല്‍ ടീം വിടാനുള്ള തീരുമാനമെടുത്താലും ഫ്രാഞ്ചൈസി അനുവദിച്ചില്ലെങ്കില്‍ അതു സാധ്യമല്ല. നിലവില്‍ റോയല്‍സുമായി രണ്ടു വര്‍ഷം കൂടി സഞ്ജുവിനു കരാര്‍ ബാക്കിനില്‍ക്കുകയാണ്. അടുത്ത സീസണിനു മുമ്പ് അദ്ദേഹത്തെ നിലനിര്‍ത്തണോ, ഒഴിവാക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം റോയല്‍സിന്റെ കൈകളിലാണ്.

SANJU SAMSON DRAVID

ടീം വിടണമെന്ന ആഗ്രഹം റോയല്‍സ് മാനേജ്‌മെന്റിനെ സഞ്ജു അറിയിച്ചു കഴിഞ്ഞെങ്കിലും ഇനി അവരുടെ തീരുമാനം എന്താണെന്നാണ് അറിയാനുള്ളത്. കോച്ച് രാഹുല്‍ ദ്രാവിഡുള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ടീമുടമ മനോജ് ബദാലെ, ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാര എന്നിവര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളൂ.

11 വര്‍ഷം ടീമിനെ മികച്ച രീതിയില്‍ സേവിച്ചതിനാല്‍ തന്നെ റോയല്‍സിനു സഞ്ജുവിനോടു തീര്‍ച്ചയായും കടപ്പാടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സന്തോഷത്തെ തന്നെ യാത്രയയക്കാന്‍ തന്നെയാവും അവര്‍ ശ്രമിച്ചേക്കുക.

അനുകൂലമായ ഒരു തീരുമാനം തന്നെ റോയല്‍സ് മാനേജ്‌മെന്റില്‍ നിന്നുമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ മറ്റൊരു ടീമിനു കൈമാറണമെങ്കില്‍ അവരുടെ ഓഫര്‍ റോയല്‍സിനു കൂടി സ്വീകാര്യമാവണം. അല്ലെങ്കില്‍ ലേലത്തിനു മുമ്പ് അദ്ദേഹത്തെ റിലീസ് ചെയ്യുകയെന്നതാണ് അടുത്ത ഓപ്ഷന്‍.

Story first published: Friday, August 8, 2025, 10:46 [IST]
Other articles published on Aug 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+