Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സൂപ്പര്‍കിങ്‌സ് വേദിയില്‍ സഞ്ജുവിനെന്ത് കാര്യം, ഫ്‌ളെമിങുമായി കൂടിക്കാഴ്ച? പോസ്റ്റ് വൈറല്‍

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ സഞ്ജു സാംസണിനെ ഏതു ടീമിനൊപ്പമാവും കാണുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടുമൊരു സീസണില്‍ കൂടി അദ്ദേഹം തന്നെ നയിക്കുമെന്നാണ് അവരുടെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

എന്നാല്‍ സഞ്ജു ഇന്നി മഞ്ഞക്കുപ്പായത്തിലാവും കളിക്കുകയെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാന്‍സ്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. റോയല്‍സ് വിട്ട് സഞ്ജു സിഎസ്‌കെയിലേക്കു മാറുമോയെന്ന കാര്യത്തില്‍ ഇനിയും ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

പക്ഷെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം ഇനി കളിക്കുക ചെന്നൈക്കു വേണ്ടിയാണെന്നു തന്നയാണ്. അതിനിടെ മലയാളി താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വെറും അഭ്യൂഹമല്ലെന്നു ശരിവയ്ക്കുന്ന പുതിയൊരു പോസ്റ്റും വന്നിരിക്കുകയാണ്. സഞ്ജുവിന്റെ ഭാര്യ ചാരുലതയുടെ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

SANJU SAMSON CHARULATHA

ചാരുലതയുടെ പോസ്റ്റ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥയിലുള്ള ടെക്‌സാസ് സൂപ്പര്‍ കിങ്‌സ് (ടിഎസ്‌കെ) ടീം ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ടി20 ക്രിക്കറ്റില്‍ (MLC) കളിച്ചു കൊണ്ടിരിക്കുകയാണ്. അവരെ പരിശീലിപ്പിക്കുന്നത് സിഎസ്‌കെയുടെ കോച്ച് തന്നെയായ സ്റ്റീഫന്‍ ഫ്‌ളെമിങാണ്. ദിവസങ്ങള്‍ക്കു മുമ്പ് ടിഎസ്‌കെയും മുംബൈ ഇന്ത്യന്‍സിനു കീഴിലുള്ള എംഐ ന്യൂയോര്‍ക്കും ഏറ്റുമുട്ടിയിരുന്നു.

ഈ മല്‍സരം കാണാന്‍ സഞ്ജു സാംസണ്‍ മല്‍സരവേദിയിലെത്തിയെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ ഭാര്യ ചാരുലത തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇതിന്റെ ചിത്രം പങ്കു വച്ചിരിക്കുന്നത്.

ഈ പോസ്റ്റാവട്ടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരിക്കുകയാണ്. സാധാരണയായി ഫുട്‌ബോളില്‍ ഇതു സ്ഥിരമായി കാണാറുള്ളതാണ്. പുതിയ ടീമിലേക്കു കൂടുമാറുന്നതിനു മുമ്പ് ഒരു താരം ആ ടീമിന്റെ മല്‍സരവേദിയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

അതുമായി ചേര്‍ത്തു വായിക്കുമ്പോള്‍ സഞ്ജു ടിഎസ്‌കെയുടെ മല്‍സരവേദിയിലെത്തിയത് കൂടുമാറ്റം ഉറപ്പിക്കുയാണെന്നു തന്നെ പറയേണ്ടി വരും. ചെന്നൈയിലേക്കു ചേക്കേറുന്നതുമായി ബന്ധപ്പെട്ട് കോച്ച് ഫ്‌ളെമിങുമായും ഇവിടെയുള്ള സിഎസ്‌കെ ഉടമകളുമായും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണോ താരത്തിന്റെ വരവെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

സമാപിച്ച ഐപിഎല്‍ സീസണിലെ അവസാന മല്‍സരം റോയല്‍സും സിഎസ്‌കെയും തമ്മിലയിരുന്നു. എംഎസ് ധോണി നയിച്ച ചെന്നൈയെ സഞ്ജുവിന്റെ റോയല്‍സ് അനായാസം തോല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഈ മല്‍സരത്തിനു ശേഷം സഞ്ജുവുമായി ഗ്രൗണ്ടില്‍ വച്ച് ഫ്‌ളെമിങ് ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതിനു ശേഷമാണ് ചെന്നൈിലേക്കു അദ്ദേഹത്തെ കോച്ച് ക്ഷണിച്ചതാണോയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്.

SANJU DHONI

കൂടുമാറ്റം നടക്കുമോ?

രാജസ്ഥാന്‍ റോയല്‍സിനോടുഗുഡ്‌ബൈ പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു സഞ്ജുസ സാംസണ്‍ ചേക്കേറുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല. അടുത്ത മാസമാണ് ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോ തുറക്കുകയെന്നാണ് വിവരം.

ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനു വേണ്ടി റോയല്‍സിനെ ചെന്നൈ സമീപിക്കുമെന്നാണ് വിവരം. എന്നാല്‍ മികച്ചൊരു ഓഫര്‍ ലഭിച്ചാല്‍ മാത്രമേ റോയല്‍സ് ഇതു അംഗീകരിക്കാനിടയുള്ളൂ.

സഞ്ജുവിനെ വിട്ടുകൊടുക്കണമെങ്കില്‍ പകരം സിഎസ്‌കെയുടെ ഒരു താരത്തെക്കൂടി റോയല്‍സ് ആവശ്യപ്പെട്ടേക്കും. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുടെ പേരുകളെല്ലാം ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരെയെങ്കിലും വിട്ടുനല്‍കാന്‍ ചെന്നൈ തയ്യാറാവുമോയെന്നതും സംശയമാണ്. 18 കോടി രൂപയാണ് നിലവില്‍ സഞ്ജുവിനു റോയല്‍സില്‍ ലഭിക്കുന്ന ശമ്പളം.

Story first published: Friday, June 20, 2025, 8:45 [IST]
Other articles published on Jun 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+