ഐപിഎല്ലിന്റെ ചരിത്രത്തിലെ വമ്പന്‍ ട്രേഡ് ഡീലുകൡലൊന്ന് വരും ദിവസങ്ങൡ നടക്കാന്‍ പോവുകയാണ്. മലയാളികളുടെ പ്രിയതാരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ഇത്തവണ വലിയ കൂടുമാറ്റത്തിനൊരുങ്ങുന്നത്. റോയല്‍സ് വിട്ട് അദ്ദേഹം അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറുമെന്നു ഉറപ്പായിരിക്കുകയാണ്.
ഇതിന്റ കടലാസ് ജോലികളിലേക്കു രണ്ടു ഫ്രാഞ്ചൈസികളും കടന്നതായും ഇതു കഴിഞ്ഞാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നുമാണ റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ 202ലെ ഐപിഎല്ലിനു മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിയെത്തിയതായിരുന്നു നേരത്തേയുള്ള ഏറ്റവും വലിയ ട്രേഡ് ഡീല്‍. ഇപ്പോള്‍ സഞ്ജുവിന്റെ അപ്രതീക്ഷിത കൂടുമാറ്റം അതിനെയും മറികടക്കുമെന്നുറപ്പാണ്.

ചെന്നൈ വിട്ടുകൊടുക്കുക രണ്ടു പേരേ
സഞ്ജു സാംസണിനെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ നിലവിലെ സംഘത്തെിലെ രണ്ടു പേരെയാണ് രാജസ്ഥാന്‍ റോയല്‍സിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുക്കുക. ഒരാള്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും വെറ്ററനുമായ രവീന്ദ്ര ജഡേജയാണ്. മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനുമാണ്.
ജഡേജയ്‌ക്കൊപ്പം സൗത്താഫ്രിക്കയുടെ യുവ സൂപ്പര്‍ താരവും 360 ബാറ്ററുമായ ഡെവാള്‍ഡ് ബ്രെവിസിനെ ആയിരുന്നു റോയല്‍സ് ആദ്യം ആവശ്യപ്പെട്ടത്. പക്ഷ സിഎസ്‌കെ ഇതിനു തയ്യാറായില്ല. ഇതോടെ വീണ്ടും ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന ഘട്ടം വരികയും ചെയ്തു.
എന്നാല്‍ മണിക്കൂറുകള്‍ക്കകമാണ് എല്ലാം മാറി മറഞ്ഞത്. ബ്രെവിസിനു പകരം കറെനെ തരാമെന്നു ചെന്നൈ അറിയിച്ചതോടെ റോയല്‍സിനു അതിനു സമ്മതമാവുകയായിരുന്നു. താരക്കൈമാറ്റം സംബന്ധിച്ച നീക്കങ്ങള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണെനാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേട്ടം ചെന്നൈക്കോ, റോയല്‍സിനോ?
ഐപിഎല്‍ ലേലത്തിനു മുന്നോടിയായുള്ള ഈ കരാറിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഒരുപോലെ നേട്ടമുണ്ടാക്കിയെന്നു പറയേണ്ടി വരും. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഗ്രഹിച്ചത് ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ എംഎസ്
ധോണിയുടെ പിന്‍ഗാമിയായി ഒരു മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാണ്. സഞ്ജു സാംസണിലൂടെ അവര്‍ക്കു അതു ലഭിക്കുകയും ചെയ്തിരിക്കുകയണ്.
മറുഭാഗത്തു റോയല്‍സിനു ആവശ്യം മധ്യനിരയില്‍ മിക്ച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഓള്‍റൗണ്ടര്‍മാരെയാണ്. കാരണം അവരുടെ ടേപ്പ് ഫൈവ് ബാറ്റിങ്‌നിര ശക്തമാണ്. വിക്കറ്റ് കീപ്പിങിലാവട്ടെ ധ്രുവ് ജുറേലുമുണ്ട്. ഒരു ഓള്‍ണ്ടറെ ആഗ്രഹിച്ച റോയല്‍സിനു രണ്ടു പേരെയാണ് ഒറ്റയടിക്കു ലഭിക്കാന്‍ഡ പോവുന്നത്.

ഇതില്‍ രവീന്ദ്ര ജഡേജയുടെ അനുഭവസമ്പത്ത് അവര്‍ക്കു വലിയ മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല. 6-7 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം മധ്യഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും ജഡ്ഡുവിനു കഴിയും. എന്നാല്‍ കറെന്റ കാര്യമെടുത്താല്‍ അദ്ദേഹം ഹിറ്റ് ഓര്‍ മിസ് പ്ലെയറാണ്.
ചില മല്‍സരങ്ങളില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെയും കിടിലന്‍ ബൗളിങിലൂടെയും ഞെട്ടിക്കാന്‍ കറെനു സാധിക്കും. എന്നാല്‍ ചില കളിയിലാവട്ടെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിയാത ഫ്‌ളോപ്പായി മാറുകയും ചെയ്യും. പക്ഷെ ബാറ്റിങില്‍ മൂന്നാം നമ്പര്‍ മുതല്‍ ഫിനിഷറുടെ റോളില്‍ വരെ എവിടെയും ബാറ്റ് ചെയ്യാന്‍ കറെനു സാധിക്കുമെന്നതു പ്ലസ് പോയിന്റുാണ്.
സഞ്ജുവിന്റെയും ജഡേജയുടെയും നിലവിലെ ഐപിഎല്‍ ശമ്പളം 18 കോടി രൂപ വീതമാണ്. എന്നാല്‍ കറെനെ ലഭിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ശമ്പളമായ 2.40 കോടി രൂപ കൂടി റോയല്‍സിന്റെ പഴ്‌സില്‍ നിന്നും അധികമായി ചെലവാകുകയും ചെയ്യും. ചെന്നൈക്കാവട്ടെ ഇതേ തുക പഴ്‌സില്‍ ലാഭിക്കാനും അടുത്ത ലേലത്തില്‍ മുടക്കാനും സാധിക്കും.