For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു അമേരിക്കയില്‍!! സിഎസ്‌കെ കരാര്‍ ഉടന്‍? വൈറലായി പുതിയ തെളിവ്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണിനെ കാണാന്‍ സാധിച്ചേക്കുമെന്ന സൂചനകള്‍ ഓരോ ദിവസം കഴിയുമ്പോഴും കൂടുതല്‍ ബലപ്പെടുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ സംബന്ധിച്ച് ഇതു ഏറെ നിരാശാജനകമാണെങ്കിലും സിഎസ്‌കെയുടെ ഫാന്‍സ് ശരിക്കും ത്രില്ലില്‍ തന്നെയാണ്. സഞ്ജുവിന്റെ വരവോടെ തങ്ങള്‍ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍.

ഇപ്പോഴിതാ സിഎസ്‌കെയിലേക്കുള്ള സഞ്ജുവിന്റെ കൂടുമാറ്റം സംബന്ധിച്ച് വലിയൊരു തെളിവ് പുറത്തു വന്നിരിക്കുകയാണ്. ഇത്രയയും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യത്തിലേക്കു നീങ്ങുകയാണെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ട്രേഡ് വിന്‍ഡാേയില്‍ സഞ്ജു സിഎസ്‌കെയുടെ ഔഗ്യോഗിക താരമായി മാാറുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

SANJU FLEMING

വൈറലായി തെളിവ്

ഐപിഎല്ലിന്റെ 18ാം സീസണിനു ശേഷം അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു സാംസണ്‍. ദിവസങ്ങള്‍ക്കു മുമ്പ് ഭാര്യ ചാരുലതയ്‌ക്കൊപ്പം അദ്ദേഹം ലണ്ടനില്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചില ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. താന്‍ രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്നു അദ്ദേഹം ആദ്യമായി സൂചന നല്‍കിയതും ഇതിലൂടെയായിരുന്നു.

ചാരുലതയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന ഫോട്ടേയ്ക്കു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍ നീക്കത്തിനു സമയമായെന്നായിരുന്നു. ഇതോടെയാണ് അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്ന സംശയങ്ങള്‍ ആദ്യമായി ഉയര്‍ന്നുവന്നത്. ഇപ്പോഴിതെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് സഞ്ജുവിന്റെ കൂടുമാറ്റമെന്നു ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തു വന്നിരിക്കുകയാണ്.

അമേരിക്കയിലെ കാലഫോര്‍ണിയയിലേക്കു വിമാനത്തില്‍ യാത്ര ചെയ്യുന്ന ചിത്രം സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കൂടാതെ അവിടെയെത്തിയ ശേഷം ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തു.

സാധാരണയായി സഞ്ജു ഓഫ് സീസണില്‍ പലപ്പോഴും ദുബായിലും മറ്റുമാണ് കാണപ്പെടാറുള്ളത്. അവിടെ നിന്നുള്ള പരിശീലനത്തിന്റെ ദൃശ്യങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് അമേക്കയില്‍ പോയതിനു ശേഷം അവിടെ പരിശീലനം നടത്തുന്ന ചിത്രം സഞ്ജു പങ്കുവച്ചത്.

SANJU SAMSON

അമേരിക്കയിലേക്കുള്ള അദ്ദേഹത്തിന്റെ വെറുമൊരു സന്ദര്‍ശനം മാത്രമായി കണക്കാക്കാന്‍ സാധിക്കില്ല. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമതസ്ഥതയിലുള്ള ഫ്രാഞ്ചൈസിയായ ടെക്‌സാസ് സൂപ്പര്‍ കിങ്‌സ് അവിടെ കളിക്കുന്നുണ്ട്. ഐപിഎല്‍ മാതൃകയില്‍ അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്റെ (എംഎല്‍സി) ഭാഗമാണ് അവര്‍. പുതിയ സീസണിലെ ആദ്യ മല്‍സരത്തിനായി തയ്യാറെടുക്കുകയാണ് ടെക്‌സാസ് സൂപ്പര്‍ കിങ്‌സ്.

അവരെ പരിശീലിപ്പിക്കുന്നതാവട്ടെ സിഎസ്‌കയുടെ കോച്ച് തന്നെയായ മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസം സ്റ്റീഫന്‍ ഫ്‌ളെമിങാണ്. അതുകൊണ്ടു തന്നെ എംഎല്‍സി ആരംഭിക്കനിരിക്കെ അമേരിക്കയിലേക്കുള്ള സഞ്ജുവിന്റെ വരവ് ഗൗരവായി തന്നെ കാണേണ്ടതുണ്ട്. സിഎസ്‌കെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഫ്‌ളെമിങും സിഎസ്‌കെ മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകളുടെ ഭാഗമായിട്ടാവാം അദ്ദേഹം എത്തിയതെന്നു സംശയിക്കണം.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍സിന്റെ അവസാനത്തെ മല്‍സരം സിഎസ്‌കെയുമായിട്ടായിരുന്നു. സഞ്ജു നയിച്ച റോയല്‍സ് ടീം അനായാസ വിജയവും ഈ മല്‍സരത്തില്‍ നേടി.

മല്‍സരശേഷം ഗ്രൗണ്ടില്‍ വച്ച് സഞ്ജുവുമായി ഫ്‌ളെമിങും ഒരു സിഎസ്‌കെ ഒഫീഷ്യലും ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതു വെറുമൊരു സൗഹൃദ സംഭാഷണം മാത്രമല്ല, സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളാവാം നടന്നതെന്നു സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും അന്നു ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Thursday, June 12, 2025, 6:36 [IST]
Other articles published on Jun 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+