Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു ഡെക്കായേനെ!! പരാഗ് 'ദയ' കാണിച്ചിട്ടും ഫ്‌ളോപ്പ്, പഴയ വീക്ക്‌നെസ് വീണ്ടും?

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സംസണിന്റെ തുടക്കം പാളിയിരിക്കുകയാണ്. തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിടിലനൊരു ഇന്നിങ്‌സുമായി തുടങ്ങാനുറച്ച് ഇറങ്ങിയ അദ്ദേഹത്തിനു അതിനായില്ല. ഏഴു ബോളില്‍ ഒരു ഫോറടക്കം നേടാനായത് ആറു റണ്‍സ് മാത്രം.

സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ കുറ്റി തെറിച്ചാണ് സഞ്ജു ക്രീസ് വിട്ടത്. കഴിഞ്ഞ ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം അദ്ദേഹമിറങ്ങിയ മല്‍സരമായതിനാല്‍ തന്നെ അദ്ദേഹത്തില്‍ പ്രതീക്ഷയും വാനോളമായിരുന്നു. പക്ഷെ തന്റെ മുന്‍ ടീമിന് യാതൊരു വെല്ലുവിളിയും സൃഷ്ടിക്കാതെ സഞ്ജു ക്രീസ് വിടുകയായിരുന്നു.

SANJU SAMSON

സഞ്ജുവിന്റെ പുറത്താവല്‍

ഗുവാഹത്തിയില്‍ നടന്ന പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ടപ്പോള്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഓപ്പണിങില്‍ ഇറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ ഓവര്‍ എറിയാനെത്തിയത് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുമാണ്.

സഞ്ജുവാണ് സിഎസ്‌കെയ്ക്കായി ആദ്യം സ്‌ട്രൈക്ക് നേരിട്ടത്. ആദ്യ ബോളില്‍ റണ്ണില്ല. അടുത്ത ബോളില്‍ ലെഗ് ബൈയിലൂടെ സിഎസ്‌കെ അക്കൗണ്ട് തുറന്നു. മൂന്നാമത്തെ ബോളില്‍ റുതുരാാജിന്റെ സിംഗിള്‍. നാലാമത്തെ ബോള്‍ സഞ്ജു ബീറ്റ് ചെയ്യപ്പെട്ടു. കവേഴ്‌സിലൂടെ ഡ്രൈവ് ചെയ്യാനായിരുന്നു ശ്രമമെങ്കിലും ബോള്‍ കണക്ടായില്ല.

അടുത്ത ബോളില്‍ സഞ്ജു പുറത്താവേണ്ടതായിരുന്നു. പക്ഷെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ വലിയൊരു പിഴവ് കാരണം അദ്ദേഹം രക്ഷപ്പെട്ടു, മാത്രമല്ല ഒരു ലക്കി ഫോറും ലഭിക്കുകയും ചെയ്തു. ഫുള്‍ ലെങ്ത്ത് ബോളിനെതിരേ ശക്തമായൊരു ഡ്രൈവിനാണ് സഞ്ജു തുനിഞ്ഞത്.

പക്ഷെ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനും ഷോര്‍ട്ട് തേര്‍ഡ് മാന്‍ ഫീല്‍ഡര്‍ക്കും ഇടയിലൂടെ നേരെ ബൗണ്ടറിയിലേക്ക്. ആദ്യ ഓവറായിട്ടു പോലും സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ നിര്‍ത്താന്‍ പരാഗ് തയ്യാറാവാതിരുന്നതാണ് സഞ്ജുവിനെ രക്ഷിച്ചത്. ഇല്ലെങ്കില്‍ അദ്ദേഹം പൂജ്യത്തിന് സ്ലിപ്പ് ഫീല്‍ഡര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമായിരുന്നു. അടുത്ത ബോളില്‍ സഞ്ജു സിംഗിളെടുത്തു.

NANDRE BURGER

നാന്ദ്രെ ബര്‍ഗറിനായിരുന്നു അടുത്ത ഓവര്‍. സഞ്ജുവിനായിരുന്നു സ്‌ട്രൈക്ക്, അദ്ദേഹം സിംഗിളുമെടുത്തു. അടുത്ത റണ്ണില്ലെങ്കിലും മൂന്നാമത്തെ ബോളില്‍ റുതുരാജിന്റെ ബൗണ്ടറി. ഈ സഖ്യം ശ്രദ്ധയോടെ ഇന്നിങ്‌സ് കൊണ്ടുപോകവെയാണ് അവസാന ബോളില്‍ ബര്‍ഗറുടെ ഷോക്ക്.

ലൈനിനു കുറുകെ കളിക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. പക്ഷെ യാതൊരു ഫുട്ട് മൂവ്‌മെന്റും അദ്ദേഹം നടത്തിയില്ല. ഫലമാവട്ടെ ടൈമിങ് പാളിയപ്പോള്‍കുറ്റി തെറിക്കുകയും ചെയ്തു.

നേരത്തേ ടി20 ലോകകപ്പിനു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ സഞ്ജു വന്‍ ഫ്‌ളോപ്പായപ്പോഴും ഈ തരത്തില്‍ ഫുട്ട് മൂവ്‌മെന്റില്ലാതെയാണ് പലപ്പോഴും കളിച്ചത്. ടി20 ലോകകപ്പില്‍ അദ്ദേഹം ഈ കുറവ് പരിഹരിച്ചെങ്കിലും ഇപ്പോള്‍ ഐപിഎല്ലില്‍ ഇതു തിരിച്ചെത്തിയതു പോലെയാണ് കാണപ്പെടുന്നത്.

Story first published: Monday, March 30, 2026, 20:35 [IST]
Other articles published on Mar 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+