For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: കെകെആറില്‍ സഞ്ജു സൂക്ഷിക്കേണ്ടത് അവനെ!! രക്ഷപ്പെടാന്‍ ഒറ്റ വഴി, ഇര്‍ഫാന്റെ ഉപദേശം

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പഠാന്‍. കെകെആര്‍ ബൗളിങ് നിരയില്‍ ആരെയാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്നും വെല്ലുവിളി മറികടക്കാന്‍ എന്താണ് വേണ്ടതെന്നും അദ്ദേഹം ഇപദേശിച്ചിരിക്കുകയാണ്.

സീസണിലെ രണ്ടാം ലക്ഷ്യമിട്ടാണ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ മൂന്നു തവണ ജേതാക്കളായ കെകെആറുമായി സിഎസ്‌കെ കൊമ്പുകോര്‍ക്കുക. ഹാട്രിക് പരാജയങ്ങള്‍ക്കു ശേഷം അവസാന മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തേല്‍പ്പിക്കാനായത് അവരുടെ ആത്മവിശാസം വാനോളമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

സഞ്ജുവിന്റെ (115*) അപരാജിത സെഞ്ച്വറിയിലേറിയാണ് ഡിസിയെ സിഎസ്‌കെ തീര്‍ത്തത്. ഇനി കെകെആറിനെതിരേയും ഫോം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹം. മറുഭാഗത്ത് സീസണിലെ ആദ്യ ജയമാണ് കെകആര്‍ ലക്ഷ്യമിടുന്നത്.

സഞ്ജുവിന് ചാലഞ്ച്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് നിരയില്‍ സഞ്ജു സാംസണിനു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക വെസ്റ്റ് ഇന്ഡീസിന്റെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നായിരിക്കുമെന്നാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലില്‍ ഈ മല്‍സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സുനില്‍ നരെയ്‌നായിരിക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് നിരയില്‍ സഞ്ജു സാംസണിനു ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. അദ്ദേഹത്തെ മൂന്നു തവണ ഇതിനകം നരെയ്ന്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്‍ ഇതിനകം അദ്ദേഹത്തിനെതിരേ സഞ്ജു നേരിട്ടത് 80 ഓളം ബോളുകളാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ വെറും 8നടുത്ത് മാത്രം.

നരെയ്‌നെതിരേ ബാറ്റ് ചെയ്യവെ സഞ്ജു റണ്ണെടുക്കാനും വലിയ ഷോട്ടകള്‍ കളിക്കാനും ഏറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. ചെപ്പോക്കില്‍ ഇനി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ സഞ്ജുവിനെതിരേ എത്ര പെട്ടന്നു നരെയ്‌നെ ബൗളിങിനായി കെകെആര്‍ ബൗളിങിനായി കൊണ്ടു വരുമെന്ന് കാണേണ്ടതും പ്രധാനമാണ്. കൂടാതെ എങ്ങനെയാവും അദ്ദേഹത്തെ സിഎസ്‌കെ ഓപ്പണര്‍ കൈകാര്യം ചെയ്യുകയെന്നതും കാണേണ്ടതുണ്ട്.

SUNIL NARINE

നരെയ്‌നെതിരേ സഞ്ജു കൂടുതലായി ബാക്ക് ഫൂട്ട് ഫൂട്ട് ഉപയോഗിച്ച് കളിക്കുമോ? ചെപ്പോക്കിലെ ഈ പിച്ചില്‍ കൂടുതല്‍ ബൗണ്‍സുണ്ടാലും. അതിനാല്‍ കൂടുതലായി ഫ്രണ്ട് ഫൂട്ടിലേക്കു വന്ന് കളിക്കേണ്ട ആവശ്യവുമില്ല. അതിനു പകരം കുറേക്കൂടി നന്നായി ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ സാധിക്കും'- ഇര്‍ഫാന്‍ വിലയിരുത്തി.

കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ ഐപിഎല്ലില്‍ ഇറങ്ങിയ സഞ്ജുവിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മാച്ചിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ അതിനു മുമ്പുള്ള മൂന്നിന്നിങ്‌സുകളിലും അദ്ദഹം വന്‍ ഫ്‌ളോപ്പായിരുന്നു.

ആദ്യത്തെ മൂന്നിന്നിങ്‌സുകളില്‍ സഞ്ജുവിനു നേടാനായത് വെറും 22 റണ്‍സ് മാത്രമാണ്. 6, 7, 9 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പക്ഷെ ഡിസിക്കെതിരേ പുറത്താവാതെ 115 റണ്‍സോടെ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. നാലിന്നിങ്‌സുകളില്‍ നിന്നും 182.66 സ്‌ട്രൈക്ക് റേറ്റില്‍ 137 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം.

Story first published: Tuesday, April 14, 2026, 13:58 [IST]
Other articles published on Apr 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+