For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചെന്നൈയിലേക്കു പോയില്ലെങ്കില്‍ സഞ്ജുവിന്റെ ഭാവിയെന്ത്? ഞെട്ടിച്ച് ആര്‍ആര്‍ ടീമുടമ!!

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പടിയിറങ്ങിയതിനെ കുറിച്ചും ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാനെന്നും വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ടീമുടമ മനോജ് ബദാലെ. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് ട്രേഡ് വിന്‍ഡോയില്‍ സഞ്ജു ചേക്കേറിയത്. പകരം രവീന്ദ്ര ജഡേജയും സാം കറെനും റോയല്‍സിലെത്തുകയും ചെയ്തു.

റോയല്‍സ് വിടണമെന്നതു സഞ്ജുവിന്റെ ആഗ്രഹമായിരുന്നെന്നും അല്ലാതെ തങ്ങള്‍ക്കു അങ്ങനെയൊരു താല്‍പ്പര്യം ഇല്ലായിരുന്നുനെന്നും ബദാലെ പറയുന്നു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

ആവശ്യപ്പെട്ടത്

കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ സഞ്ജു സാംസണ്‍ തന്നെയാണ് രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം അറിയിച്ചതെന്നു മനോജ് ബദാലെ വ്യക്തമാക്കി. നിങ്ങളൊരു ഐപിഎല്‍ ഫ്രാഞ്ചൈസി നടത്തുന്നോള്‍ താരങ്ങള്‍ക്കു പല തരത്തിലുള്ള താല്‍പര്യങ്ങളുണ്ടാവും.

ചിലര്‍ ടീം വിടണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ ടീമില്‍ തുടരണമെന്നും, നിലനിര്‍ത്തപ്പെടണമെന്നും, ലേലത്തില്‍ വിടണമെന്നുമെല്ലാം താല്‍പ്പര്യം കാണിക്കും. കാരണം ആത്യന്തികമായി അവരുടെ ശ്രദ്ധ സ്വയം അവരിലേക്കു തന്നെയാണ്.

അതു ചിലപ്പോള്‍ വരുമാനവുമായി ബന്ധപ്പെട്ടായിരിക്കാം, അല്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരിക്കാം. ഇതു വളരെ ശരിയുമാണ്. പക്ഷെ സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഇതൊന്നുമല്ല യഥാര്‍ഥ കാരണം.

സര്‍, എനിക്കു ഇവിടെ നിന്നും പോവണം, ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്, ഞാന്‍ ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു, കരിയറില്‍ പുതിയൊരു അധ്യായം ആവശ്യമാണെന്നു തോന്നുന്നു. എന്നിങ്ങനെയെല്ലാം സഞ്ജു നിങ്ങളോടു പറയുകയാണെങ്കില്‍ അതു കേള്‍ക്കേണ്ടതുമുണ്ട്.

അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്കു വളരെ വ്യക്തതയുണ്ടായിരുന്നു. ഞങ്ങള്‍ അതിനോടു സഹകരിക്കാനും സഞ്ജുവിനു പുതിയൊരു അധ്യായം തുടങ്ങാന്‍ സഹായിക്കാനും തയ്യാറായിരുന്നു. പക്ഷെ അതൊരു പ്ലെയര്‍ ട്രേഡിലൂടെയോ, അല്ലെങ്കില്‍ ആ ട്രേഡിലൂടെ ഫ്രാഞ്ചൈസി ശക്തമാവുകയോ ചെയ്‌തെങ്കില്‍ മാത്രമേ ഞങ്ങള്‍ ചെയ്യുമായിരുന്നുള്ളൂ. ഞങ്ങള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സഞ്ജു അതു അംഗീകരിക്കുകയുമായിരുന്നുവെന്നും ബദാലെ വിശദമാക്കി.

റോയല്‍സിന്റെ ഐക്കണ്‍ താരമെന്ന വിശേഷണവുമായാണ് സഞ്ജു ഇപ്പോള്‍ ടീം വീട്ടിരിക്കുന്നത്. ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരവും ഓള്‍ടൈം റണ്‍വേട്ടക്കാരനുമാണ് അദ്ദേഹം. 155 മല്‍സരങ്ങിലായി 31.19 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളടക്കം 4219 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

2020ലെ സീസണിനു പിന്നാലെ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ റോയല്‍സ് റിലീസ് ചെയ്തിരുന്നു. തുടര്‍ന്നാണ് പകരക്കാരനായി സഞ്ജു പുതിയ നായകനായി ചുമതലയേറ്റത്. 2022ലെ ഐപിഎല്ലില്‍ ടീമിനെ റണ്ണറപ്പാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

SANJU SAMSON

സഞ്ജുവിനെ കൈവിട്ടില്ലെങ്കില്‍?

സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൈമാറാനുള്ള നീക്കം ഫലം കണ്ടില്ലായിരുന്നെങ്കില്‍ എന്തായിരുന്നു അടുത്ത പ്ലാനെന്നും മനോജ് ബദാലെ വ്യക്തമാക്കി. ഇതു സംഭവിച്ചില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുമായിരുന്നു. ഈ നടപടി ക്രമത്തിനു മുന്നോടിയായി മറ്റു രണ്ടു കണ്ടീഷനുകള്‍ കൂടിയുണ്ടായിരുന്നു.

ഇതു വളരെ സെന്‍സിറ്റീവായ കാര്യമായതിനാല്‍ ഞാന്‍ തന്നെ വ്യക്തിപരമായി ഇതു ലീഡ് ചെയ്യേണ്ടതുണ്ടായിരുന്നു. കാരണം അടുത്ത വര്‍ഷം ഏതൊക്കെ താരങ്ങളാണ് ഫ്രാഞ്ചൈസിക്കായി കളിക്കുകയെന്നു ടീമുടമകളാണ് പ്രഖ്യാപിക്കേണ്ടത്. നിങ്ങള്‍ മനുഷ്യരുമായിട്ടാണ് ഇടപെടുന്നത്, അല്ലാതെ റോബോട്ടുകളുമായിട്ടല്ല.

രണ്ടാമത്തെ കണ്ടീഷന്‍ സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ഞാന്‍ തന്നെ എല്ലാ ഫ്രാഞ്ചൈസികളുമായും വ്യക്തിപരമായി ബന്ധപ്പെടുമെന്നതായിരുന്നു. അങ്ങനെ വന്നാല്‍ അവന്‍ നിങ്ങളുടെ സുഹൃത്തായതിനാലാണ് വീണ്ടും കരാറുണ്ടാക്കിയതെന്നു ഒരു ഫ്രാഞ്ചൈസിക്കും പറയാന്‍ കഴിയില്ല.

അതുകൊണ്ടു തന്നെ ഞാന്‍ എല്ലാ ഫ്രാഞ്ചൈസികളെയും വിളിക്കുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു. അഞ്ചു ടീമുകളെങ്കിലും സഞ്ജുവിന്റെ കാര്യത്തില്‍ വളരെയധികം താല്‍പ്പര്യം കാണിച്ചു. ആറാഴ്ചകളോളം ചര്‍ച്ചകളും വിശകലനങ്ങളും റിവ്യുകളുമെല്ലാം നടത്തിയാണ് അവസാനം സിഎസ്‌കെയിലേക്കു ഞങ്ങളെത്തുന്നത്. സഞ്ജുവുമായും ചര്‍ച്ചകളുണ്ടായിരുന്നാതായി ബദാലെ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 19, 2025, 10:39 [IST]
Other articles published on Nov 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+