Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എസ്ആര്‍എച്ചിനെ സഞ്ജു പഞ്ഞിക്കിടും!! ഫിഫ്റ്റി പ്ലസ് ഉറപ്പ്? ഈ കാരണം, സിഎസ്‌കെ ഹാപ്പി

ഹൈദാരബാദ്: ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഐപിഎല്ലില്‍ ആറാം റൗണ്ട് പോരാട്ടത്തിനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ശനിയാഴ്ച രാ്ത്രി ഹൈദരാബാദില്‍ നടക്കാനിരുക്കുന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ്‌ഹൈദരാബാദാണ് സിഎസ്‌കെയുടെ എതിരാളികള്‍.

അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് ബ്രേക്കിട്ടതിന്റെ ആവേശത്തിലാണ് ഇഷാന്‍ കിഷന്റെ ഓറഞ്ച് ആര്‍മി. അതുകൊണ്ടു തന്നെ അവരെ വീഴ്ത്താന്‍ സിഎസ്‌കെയ്ക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിയും വരും.

SANJU SAMSON

അവസാന രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി മാറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിലാണ് സിഎസ്‌കെയുടെ പ്രതീക്ഷകള്‍. അദ്ദേഹത്തിന്റെ ബാറ്റ് വീണ്ടും തീതൂപ്പുമെന്ന വിശ്വാസത്തില്‍ തന്നെയാണ് സിംഎസ്‌കെയും ആരാധകരും. ഇതു സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പിന്നിലെ കാരണമറിയാം.

സഞ്ജു തകര്‍ത്താടും

സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ തകര്‍ത്താടാന്‍ തന്നെയാണ്. അവര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ഗംഭീര റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. ഐപിഎല്ലില്‍ സഞ്ജുവിന്റെ ഫേവറിറ്റ് എതിരാളികളിലൊന്നാണ് എസ്ആര്‍എച്ച്.

അവര്‍ക്കെതിരേ ടൂര്‍ണമെന്റില്‍ കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതുവരെ 24 ഇന്നിങ്‌സുകളിലാണ് ഓറഞ്ച് ആര്‍മിക്കെതിരേ സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ 45.63 എന്ന മികച്ച ശരാശരിയോടെ 139.16 സ്‌ട്രൈക്ക് റേറ്റില്‍ 867 റണ്‍സും അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 65 ഫോറുകളും 39 സിക്‌സറും സഞ്ജു വാരിക്കൂട്ടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ അവസാനമായി എസ്ആര്‍എച്ചിനെതിരേ കളിച്ചപ്പോഴും മലയാളി സൂപ്പര്‍ താരം മോശമാക്കിയില്ല. 37 ബോളില്‍ 66 റണ്‍സുമായി സഞ്ജു മിന്നിച്ചു.

എസ്ആര്‍എച്ചിനെതിരേയുള്ള ഈ ഗംഭീര റെക്കോര്‍ഡ് നോക്കുമ്പോള്‍ ശനിയാഴ്ച സിഎസ്‌കെയ്ക്കു വേണ്ടിയും അദ്ദേഹത്തില്‍ നിന്നും കിടിലനൊരു ഇന്നിങ്‌സ് പ്രതീക്ഷിക്കാം. ഫിഫ്റ്റി പ്ലസ് സ്‌കോര്‍ തന്നെ സഞ്ജു നേടിയേക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ 115*, 48 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ടി20 ലോകകപ്പില്‍ കണ്ട മാജിക്കല്‍ ഫോമിലേക്കു തിരികെയെത്തിയതു പോലെയാണ് അവസാന രണ്ടിന്നിങ്‌സുകളിലും സഞ്ജു ബാറ്റ് ചെയ്തത്. ഇവ കൂടി പരിഗണിക്കുമ്പോള്‍ എസ്ആര്‍എച്ചിനെ അദ്ദേഹം പഞ്ഞിക്കിടുമെന്നു ഉറപ്പായിട്ടുണ്ട്.

SANJU SAMSON

പ്രവചിച്ച് എഐ

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണ്‍ എത്ര റണ്‍സായിരിക്കും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. അദ്ദേഹം ബാറ്റിങില്‍ കസറുമെന്നു തന്നെയാണ് എഐയും പറയുന്നത്.

എസ്ആര്‍എച്ചിനെതിരേ സഞ്ജു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 55-70 റണ്‍സ് അദ്ദേഹം ഈ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്യും. 80 പ്ലസ് സ്‌കോര്‍, അല്ലെങ്കില്‍ സീസണിലെ രണ്ടാം സെഞ്ചറി തന്നെ സഞ്ജു കുറിക്കാനാണ് ഏറ്റവുമധികം സാധ്യതയെന്നും ഗ്രോക്ക് പ്രവചിക്കുകയാണ്.

Story first published: Friday, April 17, 2026, 16:24 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+