Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെപ്പോക്കില്‍ ഇന്നു സഞ്ജു ഷോ!! പഞ്ചാബിനെ പഞ്ചറാക്കും, കാരണമിങ്ങനെ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തുടക്കം പാളിയ ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആഗ്രഹിച്ചതു പോലെയൊരു തുടക്കമില്ല മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹത്തിനു ലഭിച്ചത്.

വെറും ആറു റണ്‍സ് മാത്രമെടുത്ത ശേഷം നാന്ദ്രെ ബര്‍ഗറുടെ ബൗളിങില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഈ തിരിച്ചടി മറന്നാണ് ഇന്നു സിഎസ്‌കെയുടെ ഹ്രോംഗ്രൗണ്ടായ ചെപ്പോക്കില്‍ അദ്ദേഹം ഇറങ്ങുന്നത്. എതിരാളികളാവട്ടെ ശക്തരായ പഞ്ചാബ് കിങ്‌സുമാണ്. കിടിലനൊരു ഇന്നിങ്‌സുമായി ആദ്യ കളിയിലെ ക്ഷീണം തീര്‍ക്കാന്‍ തന്നെയായിരിക്കും സഞ്ജു ശ്രമിക്കുകയെന്നതില്‍ സംശയമില്ല.

SANJU SAMSON

പഞ്ചാബിനെതിരേ സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം മിന്നിക്കാനുള്ള സാധ്യത കൂടുതലാണ്. ഫിഫ്റ്റി പ്ലസ് സ്‌കോര്‍ തന്നെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഇന്നു നമുക്കു കാണാന്‍ സാധിച്ചേക്കുകയും ചെയ്യും. ഇതിനു പിന്നിലെ പ്രധാന കാരണമെന്താണെന്നു പരിശോധിക്കാം.

സഞ്ജുവിന്റെ ഫേവറിറ്റ് എതിരാളി

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ഫേവറിറ്റ് എതിരാളികളിലൊന്നാണ് പഞ്ചാബ് കിങ്‌സെന്നു ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും, അദ്ദേഹത്തിനെതിരേ അദ്ദേഹം എല്ലായ്‌പ്പോഴും തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുമുണ്ട്. പഞ്ചാബിനെതിരായ ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ എട്ടാമതും സഞ്ജുവുണ്ട്.

25 മല്‍സരങ്ങളാണ് വിവിധ സീസണുകളായി പഞ്ചാബിനെതിരേ സഞ്ജു ഇതിനകം കളിച്ചത്. ഇതില്‍ ഭൂരിഭാഗവും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണെങ്കില്‍ ചില കളികള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനും വേണ്ടിയാണ്. റോയല്‍സ് ഐപിഎല്ലിലല്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ രണ്ടു സീസണുകളാണ് സഞ്ജു ഡിസിയുടെ ഭാഗമായത്.

പഞ്ചാബിനെതിരേ 25 മല്‍സരങ്ങളില്‍ നിന്നും 33നു മുകളില്‍ ശരാശരിയില്‍ 142.39 സ്‌ട്രൈക്ക് റേറ്റില്‍ 796 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം. ഒര സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 69 സിക്‌സറുകളും 32 ഫോറുകളും സഞ്ജു പറത്തുകയും ചെയ്തു.

2021ല്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ശേഷം അരങ്ങേറ്റ മല്‍സരത്തില്‍ തന്നെയാണ് മൂന്നാം നമ്പറിലെത്തിയ ശേഷം സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയത്, 63 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 119 റണ്‍സായിരുന്നു.

അന്നു ഹൈ സ്‌കോറിങ് മാച്ചില്‍ കെഎല്‍ രാഹുല്‍ നയിച്ച പഞ്ചാബിനോടു റോയല്‍സ് വെറും നാലു റണ്‍സിനു പൊരുതിത്തോറ്റെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് ഏറെ കൈയടി നേടി. ടീം തോറ്റിട്ടും അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായതും ആ ഇന്നിങ്‌സിന്റെ മികവ് കാരണമായിരുന്നു.

SANJU SAMSON

പഞ്ചാബിനെതിരേയുള്ള കിടിലന്‍ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ഇന്നു ചെപ്പോക്കില്‍ ഒരു ഗംഭീര ഇന്നിങ്‌സ് തന്നെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം. സിഎസ്‌കെ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.

അനുഭവ സമ്പത്ത് കുറഞ്ഞ സിഎസ്‌കെ ബാറ്റിങ് നിരയുടെ നെടുംതൂണുകളാവേണ്ടത് സഞ്ജുവും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുമാണ്. ഈ സീസണില്‍ സിഎസ്‌കെ മികച്ച പ്രകടനങ്ങളുമായി മുന്നേറണമെങ്കില്‍ രണ്ടു പേരുടെയും ബാറ്റില്‍ നിന്നും പല ശ്രദ്ധേയമായ പ്രകടനങ്ങളും ടീമിനു ആവശ്യമാണ്.

ടീമില്‍ മാറ്റത്തിന് സാധ്യത

രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുവാഹത്തിയില്‍ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലുമെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സിനു അടിമുടി പാൡയിരുന്നു. ഈ കരണത്താല്‍ തന്നെയാണ് എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയിലേക്കും അവര്‍ വീണത്. അന്നത്തെ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും പഞ്ചാബ് കിങ്‌സിനെതിരേ സിഎസ്‌കെയിറങ്ങുക.

പരിക്കു കാണം കഴിഞ്ഞ കളിയില്‍ പുറത്തിരിക്കേണ്ടി വന്ന സൗത്താഫ്രിക്കയുടെ വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്രെവിസ് ഇന്നു ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചനകള്‍. അദ്ദേഹം ടീമിനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Story first published: Friday, April 3, 2026, 8:13 [IST]
Other articles published on Apr 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+