Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ ഒരു അടവും നടക്കില്ല? സങ്ക പൂട്ടും!! പരിഹാസവുമായി റോയല്‍സ് ഫാന്‍സ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തിങ്കളാഴ്ച അരങ്ങേറാന്‍ തയ്യാറെടുക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ഫാന്‍സ്. ചെന്നൈയും റോയല്‍സും തമ്മില്‍ ഗുവാഹത്തിയിലാണ് പോരാട്ടം.

ഈ കളിയില്‍ സഞ്ജു ക്ലിക്കാവില്ലെന്നാണ് ആര്‍ആര്‍ ഫാന്‍സിന്റെ വാദം. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനെതിരേ അവര്‍ രംഗത്തു വന്നിരിക്കുന്നത്. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ തുടര്‍ച്ചയായി അഞ്ചു സീസണുകള്‍ റോയല്‍സിന്റെ നായകനായിരുന്നു സഞ്ജു.

2022ല്‍ ടീമിനെ റണ്ണറപ്പാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. കഴിഞ്ഞ ട്രേഡ് വിന്‍ഡോയിലാണ് റോയല്‍സുമായുള്ള നീണ്ട ബന്ധം അവസാനിപ്പിച്ച് സഞ്ജു ചെന്നൈയിലേക്കു തട്ടകം മാറിയത്. ഇതു റോയല്‍സിന്റെ ആരാധകര്‍ക്കു ഒട്ടും രസിക്കുകയും ചെയ്തിട്ടില്ല.

SANJU SAMSON

photocredit/X

സഞ്ജു നിരാശപ്പെടുത്തും

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള കന്നി മല്‍സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ ക്ലിക്കാവില്ലെന്നാണ് രാജസ്ഥാന്‍ റോല്‍സിന്റെ ഒരു വിഭാഗം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉറപ്പിച്ചു പറയുന്നത്.

മൂന്നു ബോളുകള്‍ നേരിട്ട് സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്താവും. ജോഫ്ര ആര്‍ച്ചറുടെ ബൗൡങില്‍ യശസ്വി ജയ്‌സ്വാളിനായിരിക്കും ക്യാച്ച്. മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്നായിരുന്നു ഒരു പോസ്റ്റില്‍ കുറിച്ചത്.

സഞ്ജു സാംസണിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സങ്കക്കാര. ഇത്തവണ അദ്ദേഹം കോച്ചിങ് റോളില്‍ തിരിച്ചുവരവും നടത്തുകയാണ്.

സഞ്ജുവിനൊപ്പം ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ കരുത്തും വീക്ക്‌നെസുകളുമെല്ലാ സങ്കക്കാരയ്ക്കു കൃത്യമായ ധാരണയുണ്ടാവും. അതിനാല്‍ തിങ്കളാഴ്ചത്തെ കളിയില്‍ സഞ്ജുവിനെ പൂട്ടാനുള്ള പ്ലാനുകളും അദ്ദേഹത്തിന്റെ പക്കലുണ്ടാവുമെന്നായിരുന്നു മറ്റൊരു പോസ്റ്റ്.

മിന്നുന്ന ഫോമില്‍

ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഇന്ത്യയെ ചാംപ്യന്മാരാക്കിയ ശേഷമാണ് സഞ്ജു സാംസണിന്റെ വരവ്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 80നു മുകളില്‍ ശരാശരിയില്‍ വാരിക്കൂട്ടിയത് 321 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

SANJU SAMSON

എല്ലാം 85 പ്ലസ് സ്‌കോറുകളാണ്. അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറഞ്ഞത് ഒരു സെഞ്ച്വറിയെങ്കിലും സഞ്ജുവിനു കുറിക്കാമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള സൂപ്പര്‍ എട്ടിലെ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരില്‍ പുറത്താവാതെ 97 റണ്‍സാണ് അദ്ദേഹം അച്ചെടുത്തത്.

അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ 89 റസുമായി മിന്നിച്ച സഞ്ജു ഫൈനലിലും ഫോം തുടര്‍ന്നു, ന്യൂസിലാന്‍ഡിനെതിരേ വീണ്ടുമൊരു 89 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായത്. സമാനമായ പ്രകടനം ഇനി ഐപിഎല്ലിലും പുറത്തെടുക്കാനായാല്‍ ആറാം കിരീടമെന്ന അവരുടെ സ്വപ്‌നവും യാഥാര്‍ഥ്യമായേക്കും.

ഇന്ത്യന്‍ ടീമിലേതു പോലെ സിഎസ്‌കെയിലും ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ ഓപ്പണിങ് തന്നെ സഞ്ജുവിനു ലഭിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പമായിരിക്കും അദ്ദേഹം ഓപ്പണിങില്‍ കളിക്കുക. ഇക്കാര്യം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റുതുരാജ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന സിഎസ്‌കെയുടെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനനമാണ് സഞ്ജു കാഴ്ചവച്ചത്. അദ്ദേഹം എത്ര റണ്‍സാണ് കളിയില്‍ നേടിയതെന്നു വ്യക്തമല്ലെങ്കിലും സിഎസ്‌കെ പങ്കുവച്ച ഹൈലൈറ്റ്‌സ് വീഡിയോ പരിശോധിച്ചാല്‍ ഫിഫ്റ്റി പ്ലസ് റണ്‍സെങ്കിലും സഞ്ജു നേടിയിട്ടുണ്ടാവുമെന്ന് ഉറപ്പിക്കാം.

Story first published: Sunday, March 29, 2026, 18:37 [IST]
Other articles published on Mar 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+