Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈക്കു സഞ്ജുവിനെ കിട്ടിയേക്കില്ല!! ഒരു കണ്ടീഷന്‍ വച്ച് റോയല്‍സ്, പുതിയ അടവോ?

ഐപിഎല്ലിന്റെ പുതിയ ട്രേഡ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം വിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. അഞ്ചു തവണ ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹം കൂടുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ടീം വിട്ടേക്കുമെന്നു സഞ്ജുവും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പരോക്ഷമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

എന്നാല്‍ ഒരു കണ്ടീഷനില്‍ മാത്രമേ സഞ്ജുവിനെ ടീം വിടാന്‍ റോയല്‍സ് അനുവദിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂനകള്‍. ഖേല്‍ സമാചാറാണ് (Khel Samachar) ഇതേക്കുറിച്ച് എക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

SANJU SAMSON

കരാര്‍ ഒരു കണ്ടീഷനില്‍ മാത്രം

അടുത്ത താരലേലത്തിന മുമ്പുള്ള ട്രേഡ് വിന്‍ഡോയില്‍ ഒരു കണ്ടീഷനില്‍ മാത്രമേ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് വില്‍ക്കാന്‍ തയ്യാറാവുകയുള്ളൂവെനാണ് ഖേല്‍ സമാചാര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. അതായത് സഞ്ജു ടീം വിടുകയാണെങ്കില്‍ പിന്നീട് ആരാവും പുതിയ ക്യാപ്റ്റനാവുക എന്ന കാര്യത്തില്‍ റോയല്‍സിനു സംശയമുണ്ട്.

ഇതിനു വ്യക്തമായ ഒരു ഉത്തരം അവര്‍ക്കു ആവശ്യമാണ്. അതു ലഭിച്ചാല്‍ മാത്രമേ സഞ്ജുവിനോടു റോയല്‍സ് യേസ് പറയുകയുള്ളൂ. കഴിയുന്നത്രയും വേഗത്തില്‍ ഇതു പരിഹരിക്കാനാണ് റോയല്‍സ് മാനേജ്‌മെന്റി്‌ന്റെ ശ്രമം.

പുതിയ ക്യാപ്റ്റനെക്കുറിച്ച് റോയല്‍സ് സിഇഒ ജേക്ക് ലഷ് മക്രൂമും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രഞ്ജിത് ബര്‍താക്കൂറും ഒരുമിച്ചിരുന്ന് വൈകാതെ ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ സഞ്ജുവും പങ്കെടുക്കുമെന്നാണ് ഖേല്‍ സമാചാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഐപിഎല്ലിലെ അടുത്ത മെഗാ ലേലം വരെയെങ്കിലും സഞ്ജുവിനെ നായകസ്ഥാനത്തു നിലനിര്‍ത്താനാണ് റോയല്‍സ് ആഗ്രഹിക്കുന്നത്. പക്ഷെ അതിനു അദ്ദേഹത്തിനു താല്‍പ്പര്യവുമില്ല. എത്രയും വേഗത്തില്‍ ഫ്രാഞ്ചൈസി വിടാന്‍ തന്നെയുള്ള നീക്കത്തിലാണ് അദ്ദേഹം.

എന്തുകൊണ്ട് ടീം വിടുന്നു?

ഐപിഎല്ലിലെ പല വമ്പന്‍ ഫ്രാഞ്ചൈസിസളില്‍ നിന്നും സഞ്ജു സാംസണിനു നേരത്തേയും ഓഫറുകളുണ്ടായിട്ടുണ്ട്. പക്ഷെ അദ്ദേഗം അവയെല്ലാം നിരസിച്ച്് റോയല്‍സിനൊപ്പം തന്നെ തുടരുകയായിരുന്നു. മറ്റൊരു വലിയ ഫ്രാഞ്ചൈസിക്കൊപ്പം ആയിരുന്നെങ്കില്‍ തനിക്കു കുറേക്കൂടി എളുപ്പക്കില്‍ കിരീടം നേടാന്‍ സാധിക്കുമെങ്കിലും റോയല്‍സ് ടീമിനെ ഒരു ചാംപ്യന്‍ ടീമാക്കുകയാണ് തന്റെ ലക്ഷ്യമെന്നു സഞ്ജു തുറന്നു പറയുകയും ചെയ്തിരുന്നു.

sanju sanson

ഈ കാരണത്താലാണ് 2013 മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന റോയല്‍സില്‍ തന്നെ തുടടരാന്‍ അദ്ദേഹം തീരുമാനിച്ചത്. ടീം മാനേജ്‌മെന്റിന്റെ വലിയ പിന്തുണയും സഞ്ജുവിനുണ്ടായിരുന്നു. പക്ഷെ ഈ വര്‍ഷത്തെ ഐപിഎല്ലോടെ അദ്ദേഹം ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങളുടെ പോക്ക്.

റോയല്‍സ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവും കൂടിയായ രാഹുല്‍ ദ്രാവഡ് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. നേരത്തേ ടീം ഡയക്ടറും കോച്ചുമായിരുന്ന ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുമായി മികച്ച കെമിസ്ട്രിയാണ് സഞ്ജുവിനുണ്ടായിരുന്നത്. ഈ കാരണത്താല്‍ വളരെ ഒത്തിണക്കോടെ ടീമിനെ മികച്ച രീതില്‍ മുന്നോട്ടു കൊണ്ടുപോവാനും 2024 വരെ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തു.

പക്ഷെ ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം കാര്യങ്ങളെല്ലാം അവതാളത്തിലായി. നേരത്തേ ക്യാപ്റ്റനും കോച്ചും ഒരുമിച്ചാണ് തീരുമാനങ്ങളെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത് ദ്രാവിഡാണെന്നാണ് അണിയറയിലെ സംസാരം.

സമാപിച്ച സീസണിലെ ഒരു കളിക്കിടെ ബൗണ്ടറി ലൈനിനു പുറത്ത് ടീമിനു ദ്രാവിഡ് നിര്‍ദേഷങ്ങള്‍ നല്‍കവെ ഇതിലൊന്നും ചേരാതെ സഞ്ജു ഒഴിഞ്ഞു മാറിപ്പോവുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് രണ്ടു പേര്‍ക്കുമിടയില്‍ അത്ര നല്ല ബന്ധമല്ലയുള്ളതെന്നു ലോകമറിഞ്ഞത്.

Story first published: Monday, June 16, 2025, 11:10 [IST]
Other articles published on Jun 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+