Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു തകര്‍ക്കും, പക്ഷെ പരസ്പരം അധികം സംസാരിച്ചില്ല!! കാരണം പറഞ്ഞ് സിഎസ്‌കെ സിഇഒ

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ കന്നി മല്‍സരം കളിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ടീം സിഇഒ കാശി വിശ്വനാഥന്‍. അതോടൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററെ കുറിച്ച് കൗതുകകരമായ ഒരു വെളിപ്പെടുത്തല്‍ കൂടി അദ്ദേഹം നടത്തുകയും ചെയ്തു.

കഴിഞ്ഞ സീസണ്‍ വരെ നായകസ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേ തന്നെയാണ് സിഎസ്‌കെയില്‍ സഞ്ജുവിന്റെ അരങ്ങേറ്റമെന്നത് ഈ മല്‍സരത്തെയും കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലാണ് റോയല്‍സില്‍ നിന്നും സഞ്ജുവിനെ സിഎസ്‌കെ റാഞ്ചിയത്.

SANJU SAMSON

പകരം ഇന്ത്യന്‍ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരെ റോയല്‍സിനു സിഎസ്‌കെ കൈമാറുകയും ചെയ്തിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡീലുകളിലൊന്നായി ഇതു മാറുകയും .െചയ്തിരുന്നു.

സഞ്ജുവിനോടു അധികം സംസാരിച്ചില്ല

പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ റെവ്‌സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രശംസിച്ചത്. മലയാളി സൂപ്പര്‍ താരവുമായി കൂടുതലായൊന്നും സംസാരിക്കാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

'സഞ്ജു സാംസണിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം സഞ്ജുവിന്റെ കഴിവിനെ കുറിച്ചെല്ലാം നമുക്കറിയാം. അദ്ദേഹമായി കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ ഇനിയും അധികം സമയം ചെലവഴിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഞാന്‍ സഞ്ജുവിനെ നേരില്‍ കണ്ടത്. പരിശീലനത്തിനിടെയായിരുന്നു ഇത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിട്ടുള്ള താരങ്ങളെയൊന്നും ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സഞ്ജുവിന്റെ കഴിവിലും നിലവിലെ ഫോമിലുമെല്ലാം എനിക്കു വളരെയധികം ആത്മവിശ്വാസമുണ്ട്. അദ്ദേഹം ഞങ്ങള്‍ക്കു വലിയ മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും'- കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

സിഎസ്‌കെയ്ക്കു ഓപ്പണിങ് റോളിലായിരിക്കും ഈ സീസണില്‍ സഞ്ജു കളിക്കാനിറങ്ങുകയെന്നു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് സ്ഥിരീകരിച്ചു കഴിഞ്ഞു. ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ കസറിയതാണ് സിഎസ്‌കെയിലും ഇതേ റോള്‍ ലഭിക്കാന്‍ സഞ്ജുവിനെ സഹായിച്ചത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അദ്ദേഹം. അഞ്ചിന്നിങ്‌സുകളില്‍ നിന്നും മലയാളി താരം അടിച്ചെടുത്തത് 321 റണ്‍സാണ്. മൂന്നു 85 പ്ലസ് സ്‌കോറുകളടക്കമായിരുന്നു.

റോയല്‍സില്‍ നിന്നും സിഎസ്‌കെയിലേക്കു ചേക്കേറിയ സഞ്ജുവിനു ഇവിടുത്തെ ടീം അന്തരീക്ഷവുമായി വളരെ പെട്ടെന്നു തന്നെ പൊരുത്തപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാരണം വളരെ ശാന്തമായ ടീം അന്തരീക്ഷമാണ് സിഎസ്‌കെയിലേത്. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയ ഇടപെടലുകളും ഉണ്ടാവാറില്ല. ഇതു മാത്രമല്ല, സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജുമായി വളരെ അടുത്ത സൗഹൃദവും സഞ്ജുവിനുണ്ട്.

SANJU SAMSON

അതൊരു തുടക്കം മാത്രം

സഞ്ജു സാംസണിന്റെ വരവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണന്നാണ് കാശി വിശ്വനാഥന്‍ പറയുന്നത്. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ചെന്നൈയില്‍ കളിക്കാനിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്നു സഞ്ജു സാംസണ്‍ ചെന്നൈയില്‍ കളിച്ചപ്പോഴുള്ള ആരാധകരുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ചെന്നൈയില്‍ സിംബാബ്‌വെയുമായുള്ള കളിയിലാണ് അന്നു അദ്ദേഹം ഓപ്പണറായി കളിച്ചത്.

അന്നു ഫാന്‍സിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണയും സ്‌നേഹ പ്രകടനവുമെല്ലാം ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നും കാശി വിശ്വനാഥന്‍ വെളിപ്പെടുത്തി.

Story first published: Monday, March 30, 2026, 15:10 [IST]
Other articles published on Mar 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+