Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് അന്നു എല്ലാം മടുത്തു!! റോയല്‍സ് വിട്ടതിന് ആ കാരണം; എല്ലാം പറഞ്ഞ് ടീമുടമ

രാജസ്ഥാന്‍ റോയല്‍സുമായുള്ള നീണ്ട ആത്മബന്ധം അവസാനിപ്പിച്ച് മലയാളികളുടെ പ്രിയതാരം സഞ്ജു സാസണ്‍ ഒടുവില്‍ ഐഎല്ലിലെ ഏറ്റവും വലിയ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയിരിക്കുകയാണ്. ടീമുകളുടെ റീട്ടൈന്‍ഷന്‍ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ശനിയാഴ്ചയാണ് ചെന്നൈയിലേക്കുള്ള സഞ്ജുവിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

അദ്ദേഹം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലേക്കു വന്നപ്പോള്‍ പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും സാം കറെനെയും റോയല്‍സിലേക്കു ചേക്കേറുകയും ചെയ്തു. എന്തുകൊണ്ടാണ് സഞ്ജുവിനെ ട്രേഡ് ചെയ്യാനുള്ള കടുപ്പമേറിയ തീരുമാനമെടുത്തതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍സിന്റെ ടീമുടമയായ മനോജ് ബദാലെ.

SANJU SAMSON

സഞ്ജു ടീം വിടാന്‍ ആഗ്രഹിച്ചു

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിന്റെ അവസാനമാവുമ്പോഴേക്കു തന്നെ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു സാംസണ്‍ ആഗഹ്രിച്ചിരുന്നതായാണ് മനോജ് ബദാലെ തുറന്നു പറഞ്ഞിരിക്കുന്നത്. റോയല്‍സ് പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ കൊല്‍ക്കത്തയില്‍ വച്ചാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹത്തെ കുറിച്ച് സംസാരിച്ചത്. ഞങ്ങള്‍ മല്‍സരശേഷം ഒരു മീറ്റിങ് വിളിച്ചിരുന്നു. അന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സഞ്ജു വളരെ സത്യസന്ധനായിട്ടുള്ളയാളാണ്. അദ്ദേഹം അന്നു വ്യക്തിപരമായും മാനസികമായുമെല്ലാം തളര്‍ന്നിരുന്നു. ആര്‍ആറിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് അദ്ദേഹം. റോയല്‍സിനെ സംബന്ധിച്ച് കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഇതു സഞ്ജുവിനെ വളരെയധികം ബാധിക്കുകയും ചെയ്തിരുന്നതായും ബദാലെ വിശദമാക്കി.

10 ടീമുകള്‍ അണിനിരന്ന കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സിനു ഫിനിഷ് ചെയ്യാനായത്. തൊട്ടുമുമ്പത്തെ സീസണില്‍ പ്ലേഓഫ് വരെയെത്തിയ ശേഷമാണ് അവര്‍ക്കു ഇങ്ങനെയൊരു വലിയ വീഴ്ച നേരിട്ടത്. കഴിഞ്ഞ തവണ കളിച്ച 14 ലീഗ് മല്‍സങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ റോയല്‍സിനു ജയിക്കാനായുള്ളൂ. ശേഷിച്ച 10ലും അവര്‍ക്കു പരാജയം നേരിടുകയും ചെയ്തു.

പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം സഞ്ജുവിനു സീസണ്‍ മുഴുവനായി കളിക്കാനോ, ടീമിനെ നയിക്കാനോ സാധിച്ചതുമില്ല. പകരം റിയാന്‍ പരാഗായിരുന്നു അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത്. ഫിറ്റ്‌നസ് പ്രശ്‌നം കാരണം ആദ്യത്തെ ചില മല്‍സരങ്ങളില്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ സഞ്ജു ഇറങ്ങിയുള്ളൂ.

SANJU SAMSON

സഞ്ജുവിനെ നിരസിക്കാനായില്ല

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതായി സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ക്കു അതു നിരാകരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നു മനോജ് ബദാലെ വ്യക്തമാക്കി.

സഞ്ജു സാംസണ്‍ അന്നു അങ്ങനെയൊരു അഭ്യര്‍ഥന നടത്തിയപ്പോള്‍ അതു ഞങ്ങള്‍ക്കു വളരെ വ്യത്യസ്തമായി തോന്നി. കാരണം അദ്ദേഹം വളരെ ശുദ്ധനായ വ്യക്തിയാണ്. സഞ്ജു ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാവും. 14 വര്‍ഷം ഞങ്ങളുടെ അസാധാരണ സേവകനായിരുന്നു അദ്ദേഹം.

ആരാധകര്‍ കാണുന്ന ബാറ്റിങോ, സിക്‌സറുകളോ മാത്രമല്ല കാര്യം. സഞ്ജു അതിലേക്കു നല്‍കുന്ന എല്ല കാര്യങ്ങളും പ്രധാനമാണ്. ഞങ്ങള്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതു വളരെ റിസ്‌ക്കുള്ള ഒരു കാര്യം കൂടിയായിരുന്നു. സഞ്ജു വളരെ ചെറുപ്പവും അനുഭവസമ്പത്ത് കുറഞ്ഞ ക്യാപ്റ്റനുമായിരുന്നു. തന്റെ റോളിലേക്കു അദ്ദേഹം എല്ലാം തന്നെ നല്‍കിയെന്നും ബദാലെ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 16, 2025, 8:21 [IST]
Other articles published on Nov 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+