For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു മാത്രമല്ല, ഈ വമ്പന്‍മാരെ ഒഴിവാക്കിയാല്‍ ഞെട്ടരുത്!! ഇവര്‍ക്കും പുതിയ ടീം?

ഐപിഎല്ലിന്റെ മിനി താരലേലത്തിനു മുന്നോടിയായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ഓരോ ഫ്രാഞ്ചൈസിയുടെയും അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ തന്നൊവും ലേലം നടന്നേക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനു മുന്നോടിയായി 10 ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കുകയും വേണം. അടുത്ത മാസം 15 ആയിരിക്കും ഇതിന്റെ അവസാന തിയ്യതിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സൗദി അറേബ്യയില്‍ നടന്ന കഴിഞ്ഞ മെഗാലേത്തില്‍ 182 താരങ്ങള്‍ക്കായി മുഴുവന്‍ ഫ്രാഞ്ചൈസികളും കൂടി മുടക്കിയത് 640 കോടിയോളം രൂപയാണ്. പക്ഷംെ വരാനിരിക്കുന്നത് മിനി ലേലമായതിനാല്‍ ഇത്ര വലിയൊരു തുക ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ടീമിലെ ഭൂരിഭാഗംക കളിക്കാരെയും നിലനിര്‍ത്താന്‍ ടീമുകള്‍ക്കു അനുവാദമുണ്ട്.

എങ്കിലും ചില സര്‍പ്രൈസ് റിലീസുകള്‍ നമുക്കു പ്രതീക്ഷിക്കാം. ചില വമ്പന്‍ കളിക്കാരെ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ കൈവിട്ടേക്കുകയും ചെയ്യും. ആരൊക്കെയാവും ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

sanjusamson

സഞ്ജു സാംസണ്‍

മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. റോയല്‍സ് വിടാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചു കഴിഞ്ഞതോടെ റോയല്‍സ് അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സഞ്ജുവിനെ ഒഴിവാക്കി പുതിയൊരു ടീമിനെ പടുത്തുയര്‍ത്താനുള്ള നീക്കത്തിലാണ് റോയല്‍സ്.

റോയല്‍സിന്റെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. 155 മല്‍സരങ്ങളില്‍ നിന്നും സഞ്ജു അടിച്ചെടുത്തത് 4219 റണ്‍സാണ്. 67 മല്‍സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. 2023ല്‍ ടീം ഫൈനല്‍ കളിച്ചത് സഞ്ജുവിനു കീഴിലാണ്.

2013ല്‍ റോയല്‍സിലൂടെയാണ് അദ്ദേഹം കരിയറാരംഭിച്ചത്. ഇതിനിടെ രണ്ടു സീസണുകള്‍ (2016, 17) ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചതൊഴിച്ചാല്‍ ബാക്കിയുള്ള സീസണുകളിലെല്ലാം സഞ്ജു റോയല്‍സിലുണ്ടായിരുന്നു. അവസാന സീസണില്‍ പരിക്കുകള്‍ കാരണം ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചുള്ളൂ. ഇവയില്‍ ചിലതിലാവട്ടെ ഇംപാക്ട് പ്ലെയറുമായിരുന്നു.

ആവേശ് ഖാന്‍

ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്ത്യന്‍ ഫാസ്റ്റ്് ബൗളര്‍ ആവേശ് ഖാനാണ്. നിരവധി തവണ പരിക്കുകള്‍ വേട്ടയാടിയ കരിയറാണ് അദ്ദേഹത്തിന്റേത്. മൂന്നു സീസണുകളായി ആവേശ് എല്‍എസ്ജിക്കൊപ്പമുണ്ട്. 35 മല്‍സരങ്ങളില്‍ നിന്നും 39 വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ 9.56 എന്ന ഇക്കോണമി ഒരു ചോദ്യചിഹ്നമാണ്.

9.75 കോടിയാണ് നിലവില്‍ ആവേശിന്റെ ശമ്പളം. കഴിഞ്ഞ തവണ 10.29 എന്ന മോശം ഇക്കോണമി റേറ്റില്‍ അദ്ദേഹം വീഴ്ത്തിയത് 13 വിക്കറ്റുകളുമാണ്. പിന്നീട് കാല്‍മുട്ടിനു താരം ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

നിലവില്‍ എല്‍എസ്ജിക്കു ഇന്ത്യന്‍ പേസര്‍മാരുടെ കാര്യത്തില്‍ വലിയ ക്ഷീണമില്ല. ആകാശ്ദീപ്, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍ എന്നിവരെല്ലാം ടീമിനൊപ്പമുണ്ട്.

ലിയാം ലിവിങ്സ്റ്റണ്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമുള്ള ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്ററാണ് റിലീസ് ചെയ്യപ്പെടാനിടയുള്ള മൂന്നാമത്തെ താരം. കഴിഞ്ഞ മെഗാ ലേലത്തിലാണ് 8.75 കോടി രൂപയ്ക്കു അദ്ദേഹത്തെ ആര്‍സിബി വാങ്ങിയത്.

പക്ഷെ ഈ തുകയോടു നീതി പുലര്‍ത്താന്‍ കഴിയാതെ ലിവിങ്സ്റ്റണ്‍ വന്‍ പരാജയമായി മാറി. 16 എന്ന മോശം ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് വെറും 112 റണ്‍സ് മാത്രമാണ്. അഞ്ചിന്നങ്‌സുകളില്‍ നിന്നും വീഴ്ത്തിയത് രണ്ടു വിക്കറ്റുകളും. അടുത്ത സീസണില്‍ ലിവിങ്സ്റ്റണിനെ ആര്‍സിബി നിലനിര്‍ത്താനുള്ള സാധ്യതയും തീരെ കുറവാണ്.

യുസ്വേന്ദ്ര ചഹല്‍

കഴിഞ്ഞ മെഗാ ലേലത്തില്‍ 18 കോടിയെന്ന വന്‍ തുകയ്ക്കു പഞ്ചാബ് കിങ്‌സിലെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള നാലാമത്തെയാള്‍. ഇത്രയും വലിയ തുക അദ്ദേഹം അര്‍ഹിച്ചിരുന്നോയെന്നതാണ് ചോദ്യം. ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണമായി പുറത്തായിക്കഴിഞ്ഞ ചഹല്‍ ഇനിയൊരു മടങ്ങിവരവ് നടത്താനും സാധ്യതയില്ല.

14 കളിയില്‍ 16 വിക്കറ്റുകളാണ് കഴിഞ്ഞ തവണ അദ്ദേഹം വീഴ്ത്തിയത്. വലിയൊരു ഇംപാക്ടൊന്നും അദ്ദേഹം സൃഷ്ടിച്ചിട്ടുമില്ല. അതിനാല്‍ റിലീസ് ചെയ്ത ശേഷം കുറേക്കൂടി ചെറിയ തുകയ്ക്കു ചഹലിനെ വാങ്ങാനായിരിക്കും ഇനി പഞ്ചാബിന്റെ പ്ലാന്‍.

മുഹമ്മദ് ഷമി

പരിചയസമ്പന്നനായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. കഴിഞ്ഞ സീസണിലാണ് അദ്ദേഹം 10 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയത്. പക്ഷെ തികച്ച പരാജയമായി മാറുകയും ചെയ്തു. ഒമ്പതു കളിയില്‍ നിന്നും 11.23 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് ആറു വിക്കറ്റുകള്‍ മാത്രം.

ബൗളിങില്‍ ഒരിക്കല്‍പ്പോലും ഷമിക്കു തന്റെ സ്വാഭാവിക താളം വീണ്ടെടുക്കാനായില്ല. ഇതു കാരണം ഇഷാന്‍ മലിങ്ക, സിമര്‍ജീത്ത് സിങ് തുടങ്ങിയവരുടെ ജോലി ഭാരം വര്‍ധിക്കുകയും ചെയ്തു. 35കാരനായ ഷമി ഇപ്പോള്‍ കരിയറിന്റെ അവസാനത്തിലേക്കു കടക്കുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നിരന്തരം അലട്ടുന്നതിനാല്‍ ഇനി എസ്ആര്‍എച്ച് നിലനിര്‍ത്തിയേക്കില്ല.

Story first published: Friday, October 31, 2025, 9:15 [IST]
Other articles published on Oct 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+