Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലേലം വരെ കാക്കേണ്ട, ഈ ട്രാന്‍സ്ഫറുകളില്‍ ഫാന്‍സ് ഞെട്ടും!! സഞ്ജുവടക്കം 5 പേര്‍

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള ട്രേഡിങ് വിന്‍ഡോയില്‍ ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ ക്രിക്കറ്റ് ലോകം. ക്യാപ്റ്റന്‍മാരുള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ ലേലത്തിനു മുമ്പ് തന്നെ പുതിയ തട്ടകത്തിലേക്കു മാറാനിടയുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, വിദേശ ക്രിക്കറ്റര്‍മാരും ഇക്കൂടത്തിലുണ്ട്. വരും ആഴ്ചകളില്‍ ഇതു സംബന്ധിച്ച് ചില സര്‍പ്രൈസ് പ്രഖ്യാപനങ്ങളും വരാനിടയുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനിടയുള്ള ഈ കൂടുമാറ്റങ്ങള്‍ ഏതൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

GLENN MAXWELL

ഗ്ലെന്‍ മാക്‌സ്വെല്‍

നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിട്ടുള്ള ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പം അദ്ദേഹം വന്‍ പരാജയമായിരുന്നു. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറും മുമ്പ് ഏഴു മല്‍സരങ്ങളിലാണ് മാക്‌സിക്കു കളിക്കാനായത്. നേടിയതാവട്ടെ 48 റണ്‍സുമാണ്.

ലേലത്തിനു മുമ്പ് തന്നെ ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കിയേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാക്‌സ്വെല്ലിനെ വാങ്ങിയേക്കും. കാരണം ചെപ്പോക്കിലെ സ്ലോ പിച്ചില്‍ ബാറ്റിങിനൊപ്പം ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കിഞ്ഞേക്കും. ഗുജറാത്ത് ടൈറ്റന്‍സാണ് മാക്‌സിക്കു വേണ്ടി രംഗത്തിറങ്ങിയേക്കാവുന്ന മറ്റൊരു ടീം.

ലിയാം ലിവിങ്സ്റ്റണ്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമുള്ള ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തിലാണ് അദ്ദേഹത്തെ ആര്‍സിബി. പക്ഷെ ബാറ്റിങിലോ, ബൗളിങിലോ തിളങ്ങാന്‍ ലിവിങ്‌സ്റ്റണിനായിട്ടില്ല. 10 മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് 112 റണ്‍സാണ്.

മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ അടുത്ത സീസണില്‍ അവരുടെ മധ്യനിരയിലേക്കു ലിവിങ്സ്റ്റണിനെ നോട്ടമിട്ടേക്കും. ടി20യില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് അദ്ദേഹം. തന്റേതായ ദിവസം മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ലിവിങ്സ്റ്റണിനു മിടുക്കുണ്ട്.

റിഷഭ് പന്ത്

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനുമായ റിഷഭ് പന്തിന്റെ കൂടുമാറ്റവും ട്രേഡിങ് വിന്‍ഡോയില്‍ സംഭവിച്ചാല്‍ അദ്ഭുതപ്പെടാനില്ല. 27 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ എല്‍എസ്ജി വാങ്ങിയത്. പക്ഷെ ഇത്ര വലിയൊരു തുകയോടു നീതി പുലര്‍ത്താന്‍ റിഷഭിനായില്ല.

രണ്ടു മല്‍സങ്ങില്‍ 181 റണ്‍സ് നേടിയെങ്കിലും ശേഷിച്ച 11 ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തത് വെറും 88 റണ്‍സാണ്. മുന്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് റിഷഭിനെ ട്രേഡിങ് വിന്‍ഡോയില്‍ തിരികെ വാങ്ങാന്‍ ശ്രമിച്ചേക്കും.

വെങ്കടേഷ് അയ്യര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ വന്‍ ഫ്‌ളോപ്പാ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ട്രേഡിങ് വിന്‍ഡോയില്‍ കൈമാറ്റ് ചെയ്യപ്പെടാനിടയുള്ള മറ്റൊരു താരം. 23.75 കോടിക്കു കഴിഞ്ഞ മെഗാ ലേലത്തില്‍ വെങ്കിയെ കെകെആര്‍ തിരികെ വാങ്ങുകയായിരുന്നു. പക്ഷെ ഈ നീക്കം വന്‍ പരാജയമായി മാറി. 11 ഇന്നിങ്‌സുകളില്‍ നിന്നും 142 റണ്‍സ് മാത്രമേ വെങ്കടേഷിനു നേടാനായുള്ളൂ.

സണ്‍റാസേഴ്‌സ് ഹൈദരാബാദാണ് അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങാനിടയുള്ള ടീം. ഇഷാന്‍ കിഷനു പകരം മൂന്നാം നമ്പറില്‍ വെങ്കടേഷിനെ അവര്‍ കൊണ്ടു വന്നേക്കും. ഈ റോളില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്ററുമാണ് അദ്ദേഹം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും വെങ്കിക്കു വേണ്ടി നീക്കം നടത്തിയേക്കും.

SANJU SAMSON RISHABH PANT

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ് തട്ടകം മാറിയേക്കാവുന്ന അഞ്ചാമത്തെയാള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹത്തിന്റെ കൂടുമാറ്റം വൈകാതെ സംഭവിക്കുമെന്ന അഭ്യൂഹങ്ങള്‍ വളരെ ശക്തമാണ്. ചെന്നൈ ഇക്കാര്യം തുറന്നു സ മ്മതിക്കുകയും ചെയ്തിട്ടുണ്ട്.

സഞ്ജുവിനു പകരം രണ്ടു കളിക്കാരെ റോയല്‍സിനു ചെന്നൈ വിട്ടുനല്‍കുമെന്നാണ് വിവരം. ഇതിലൊരാള്‍ ആര്‍ അശ്വിനാണെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രണ്ടാമതായി ശിവം ദുബെയെയും ചെന്നൈ റിലീസ് ചെയ്‌തേക്കും.

Story first published: Thursday, July 17, 2025, 17:41 [IST]
Other articles published on Jul 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+