Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റോയല്‍സില്‍ വന്‍ അഴിച്ചുപണി? ഇവരെ ഒഴിവാക്കിയാല്‍ ഷോക്കാവരുത്!! ആരൊക്കെ

ഐപിഎല്ലിന്റെ 18ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണിനു കീഴിലിറങ്ങിയ പിങ്ക് പടയ്ക്കു ഒമ്പതാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. മെഗാ ലേലത്തിനു മുമ്പെടുത്ത തീരുമാനങ്ങളും പകരക്കാരായി മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിക്കാതെ പോതയുമെല്ലാം റോയല്‍സിനു വലിയ ക്ഷീണമായി മാറി.

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തണമെങ്കില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ റോയല്‍സില്‍ ആവശ്യമാണ്. ബോള്‍ഡായ പല കോളുകളും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് എടുക്കുകയും വേണം. ടീമിന്റെ അഴിച്ചുപണിയുടെ ഭാഗമായി ചില സര്‍പ്രൈ്‌സ് താരങ്ങളെയും റോയല്‍സ് കൈവിട്ടേക്കും. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

SANJU SAMSON

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒഴിവാക്കാനിടയുള്ള താരങ്ങളിലൊരാള്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. അദ്ദേഹം ടീം വിട്ടേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ ശക്തമാണ്. ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വില്‍ക്കാന്‍ റോയല്‍സ് ആലോചിക്കുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

വലിയൊരു തുകയ്‌ക്കൊപ്പം സിഎസ്‌കെയില്‍ നിന്നും വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും തങ്ങളുടെ മുന്‍ താരവുമായ ആര്‍ അശ്വിനെയും റോയല്‍സ് ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും വരുന്നുണ്ട്. പക്ഷെ സഞ്ജുവും ഇരു ഫ്രാഞ്ചൈസികളും ഇവയോടൊന്നും പ്രതികരിച്ചിട്ടില്ല. പക്ഷെ ട്രേഡ് വിന്‍ഡോയില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ ബാറ്ററും ഫിനിഷറുമായ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. 2022ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ താരമാണ് അദ്ദേഹം. വളരെ പെട്ടെന്നു ടീമിലെ അവിഭാജ്യ ഘടകമായി ഹെറ്റി മാറുകയും ചെയ്തു.

2024ലെ സീസണിനു ശേഷം റോയല്‍സ് നിലനിര്‍ത്തിയ ആറു കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഹെറ്റ്‌മെയര്‍ക്കായില്ല. ബാറ്റിങില്‍ അദ്ദേഹം തികഞ്ഞ പരാജയമായി മാറി.

മികച്ച ഫിനിഷിങിലൂടെ ടീമിനെ ജയിപ്പിക്കാനും ഹീറോയായി മാറാനും ചില അവസരങ്ങള്‍ ഹെറ്റിക്കു ലഭിച്ചിരുന്നെങ്കിലും അവയൊന്നും മുതലാക്കാനായില്ല. വീണ്ടുമൊരു സീസണ്‍ കൂടി അദ്ദേഹം ടീമില്‍ തുടരാനുള്ള സാധ്യത തീരെ കുറവാണ്.

സന്ദീപ് ശര്‍മ

രാജസ്ഥാന്‍ റോയല്‍സ് അവരുടെ ജസ്പ്രീത് ബുംറയെന്നു വിളിച്ചിരുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. റോയല്‍സ് ബൗളിങ് നിരയിലെ ഏറ്റവും വിശ്വസ്തനായ താരം ആരെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം 2024ലെ സീസണ്‍ വരെ അദ്ദേഹമായിരുന്നു.

SANDEEP SHARMA

ബൗളിങില്‍ സന്ദീപ് പുലര്‍ത്തിയിരുന്ന അച്ചടക്കവും വിക്കറ്റുകളെടുക്കാനുള്ള കഴിവുമെല്ലാമായിരുന്നു ഇതിനു കാരണം. ക്യാപ്റ്റ്ന്‍ സഞ്ജു സാംസണ്‍ തന്നെ വിശ്വസിച്ച് പന്തേല്‍പ്പിക്കുമ്പോഴെല്ലാം വിക്കറ്റെടുക്കാനും ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനുമെല്ലാം അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

ഡെത്ത് ഓവറുകൡ സന്ദീപിന്റെ ബൗളിങ് പാടവും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനുള്ള കഴിവുമെല്ലാം എടുത്തു പറയേണ്ടതു തന്നെയാണ്. പക്ഷെ സമാപിച്ച സീസണില്‍ ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ച സന്ദീപിനെയാണ് കളിക്കളത്തില്‍ കണ്ടത്.

പതിവുപോലെ തന്റെ സ്ഥിരത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല വിക്കറ്റുകളെടുക്കാനും അദ്ദേഹം പാടുപെട്ടു. കൂടാതെ ഒരുപാട് റണ്‍സും സന്ദീപ് വാരിക്കോരി നല്‍കി. അതിനാല്‍ തന്നെ അടുത്ത സീസണില്‍ ഒരുപക്ഷെ അദ്ദേഹത്തെ റോയല്‍സില്‍ കണ്ടേക്കുകയുമില്ല.

Story first published: Wednesday, June 18, 2025, 13:09 [IST]
Other articles published on Jun 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+