Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിത്തിന് വയസ്സായി!! പകരം ഓപ്പണിങിലാര്? ഇവര്‍ മുംബൈയ്ക്കു ബെസ്റ്റ്, 3 പേര്‍

ഐപിഎല്ലില്‍ കിരീടമില്ലാതെ തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ഇത്തവണ സെമി ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റാണ് മുംബൈ ഇത്തവണ പുറത്തായത്. എങ്കിലും 2024ലെ സീസണിനെ അപേക്ഷിച്ച് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷം നടത്തിയത്.

കാരണം 2024ല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു എംഐ കൂപ്പുകുത്തിയിരുന്നു. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ഭാവിയെക്കുറിച്ച് മുംബൈ ഇനി ഗൗരവമായി തന്നെ ചിന്തിക്കുമെന്നുറപ്പാണ്. 38 കാരനായ അദ്ദേഹത്തിനു അടുത്ത സീസണാവുമ്പോഴേക്കും 39 ആവും.

അതുകൊണ്ടു തന്നെ രോഹിത്തിന്റെ പിന്‍ഗാമിയെക്കുറിച്ച് മുംബൈ ഗൗരവമായി തന്നെ ആലോചിക്കേണ്ട സമയമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പകരക്കാരനായി മുംബൈയ്ക്കു ഓപ്പണിങിലേക്കു കൊണ്ടു വരാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

PRIYANSH ARYA

പ്രിയാന്‍ഷ് ആര്യ

യുവ ഇടംകൈയന്‍ ബാറ്ററും നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരവുമായ പ്രിയാന്‍ഷ് ആര്യയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ 24കാരനു ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നു. ശ്രേയസ് അയ്യര്‍ നയിച്ച ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് പ്രിയാന്‍ഷ്

ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 475 റണ്‍സാണ് അദ്ദേഹം കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്തത്. തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള രോഹിത് ശര്‍മയെപ്പോലെ നിര്‍ഭയനായ ബാറ്ററാണ് പ്രിയാന്‍ഷ്.

അതുകൊണ്ടു തന്നെ അദ്ദേഹത്തെ പഞ്ചാബില്‍ നിന്നും സ്വന്തമാക്കാന്‍ മുംബൈയ്ക്കു ശ്രമിക്കാവുന്നതാണ്. രോഹിത്തിനെ വിട്ടുകൊടുക്കുകയാണെങ്കില്‍ പ്രിയാന്‍ഷിനെ കൈമാറാന്‍ പഞ്ചാബും തയ്യാറായേക്കും. ഹിറ്റ്മാന്റെ സാന്നിധ്യം ടീമിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുകയും ചെയ്യുമെന്നതിനാല്‍ പഞ്ചാബ് പച്ചക്കൊടി കാണിക്കാന്‍ സാധ്യത കൂടുതലാണ്.

സായ് സുദര്‍ശന്‍

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ ഇന്ത്യയുടെ യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. പഞ്ചാബ് കിങ്‌സിനെപ്പോലെ തന്നെ രോഹിത് ശര്‍മയെ ലഭിച്ചാല്‍ അതു ജിടിയുടെയും ബ്രാന്‍ഡ് വാല്യു കുത്തനെ ഉയര്‍ത്തു. അതുകൊണ്ടു തന്നെ രോഹിത്തിനെ വിട്ടുനല്‍കാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറാണെങ്കില്‍ സായിയെ അവര്‍ പകരം നല്‍കുമെന്നുറപ്പാണ്.

ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ജിടിക്കായി വമ്പന്‍ റണ്‍വേട്ടയാണ് സായ് നടത്തിയത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 759 റണ്‍സാണ് സായ് വാരിക്കൂട്ടിയത്.

ബാറ്റിങില്‍ അദ്ദേഹം പുലര്‍ത്തിയ സ്ഥിരത ശരിക്കും അദ്ഭുതപ്പെുത്തുന്നതായിരുന്നു. രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനത്തേക്കു മുംബൈയുടെ ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനാണ് അദ്ദേഹം. മുംബൈയ്ക്കു മികച്ച തുടക്കങ്ങള്‍ നല്‍കുന്നതിനൊപ്പം മുന്‍നിര ബാറ്റിങില്‍ സ്ഥിരത കൊണ്ടുവരാനും സായ്ക്കു കഴിയും.

SANJU SAMSON

സഞ്ജു സാംസണ്‍

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റത്തിന് അരികിലാണെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓപ്പണിങിലേക്കു മുംബൈ ഇന്ത്യന്‍സിനു മികച്ച ഓപ്ഷനാണ്. മുംബൈയ്ക്കു വളരെയധിക മുതല്‍ക്കൂട്ടായി മാറാന്‍ സാധിക്കുന്നായാളാണ് അദ്ദേഹം.

മികച്ചൊരു ഓപ്പണിങ് ബാറ്ററെ മാത്രമല്ല പരിചയസമ്പത്തുള്ള വിക്കറ്റ് കീപ്പറെ കൂടിയാണ് സഞ്ജുവിലൂടെ മുംബൈയ്ക്കു ലഭിക്കുക. നിലവില്‍ മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ അഭാവവും മുംബൈയ്്ക്കുണ്ട്. സഞ്ജുവിനെ സ്വന്തമാക്കിയാല്‍ ഈ കുറവുകളെല്ലാം അവര്‍ക്കു എളുപ്പം നികത്താനും സാധിക്കും.

Story first published: Saturday, July 19, 2025, 10:29 [IST]
Other articles published on Jul 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+