Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു- രഘുവംശി ഓപ്പണിങ്!! നാലാമന്‍ ഗ്രീന്‍, ഈ 11 ഇറക്കിയാല്‍ കപ്പ് കെകെആറിന്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഏറെ നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് 2024ലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. നാലാം ഐപിഎല്‍ ട്രോഫിയെന്ന ലക്ഷ്യവുമായി പുതിയ നായകന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴിലിറങ്ങിയ അവര്‍ക്കു പക്ഷെ ഈ പ്രതീക്ഷ കാക്കാനായില്ല. കിരീടം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല പ്ലേഓഫ് പോലും കാണാതെയാണ് കൊല്‍ക്കത്ത ടീം പുറത്തായത്.

അതുകൊണ്ടു തന്നെ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെകെആര്‍. നിലവിലെ ടീമില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നായകസ്ഥാനത്തു നിന്നും രഹാനെയെ മാറ്റി പകരം ഈ റോള്‍ സഞ്ജു സാംസണിനു നല്‍കാനുള്ള പ്ലാനിലാണ് ടീം മാനേജമെന്റ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ റാഞ്ചാനുളള നീക്കങ്ങളും അവര്‍ തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ തവണ തീര്‍ത്തും നിറംമങ്ങിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ വിട്ടുകൊടുത്താവും പകരം സഞ്ജുവിനെ കെകെആര്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചേക്കുക. പക്ഷെ ഈ കൂടുമാറ്റം യാഥാര്‍ഥ്യമാവുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല. കാരണം സഞ്ജുവിനായി അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ശ്രമം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ചെന്നൈയെ ഓവര്‍ടേക്ക് ചെയ്ത് മലയാളി താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കെകെആര്‍. സഞ്ജു വന്നാല്‍ 2026ല്‍ കെകെആറിന്റെ ഡ്രീം ടീം എങ്ങനെയാവുമെന്നു നോക്കാം.

SANJU SAMSON

പുതിയ ഓപ്പണിങ് ജോടി

സഞ്ജു സാംസണ്‍ വരികയാണെങ്കില്‍ പുതിയ ഓപ്പണിങ് ജോടിയെ അടുത്ത സീസണില്‍ പരീക്ഷിക്കാനായിരിക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ശ്രമം. സുനില്‍ നരെയ്‌നൊപ്പം ക്വിന്റണ്‍ ഡികോക്ക്, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരെയാണ് കെകെആര്‍ കഴിഞ്ഞ തവണ മാറി മാറി പരീക്ഷിച്ചത്. പക്ഷെ രണ്ടു കോമ്പിനേഷനും ക്ലിക്കായില്ല.

അടുത്ത സീസണില്‍ സഞ്ജുവിനൊപ്പം യുവ അഗ്രസീവ് ബാറ്ററായ ആംഗ്രിഷ് രഘുവംശിയെ ഓപ്പണിങില്‍ ഇറക്കിയാല്‍ അതു കെകെആറിനു പുതിയ ഉണര്‍വ് നല്‍കും. രണ്ടു പേരും അതിവേഗം റണ്‍സ് നേടി ടീമിനു മികച്ച തുടക്കം നല്‍കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടു തന്നെ ഈ ജോടി ക്ലിക്കായാല്‍ കെകെആറിനു കാര്യങ്ങള്‍ എളുപ്പമാവും.

ടീമിന്റെ ഓപ്പണിങിനൊപ്പം നായകസ്ഥാനവും വിക്കറ്റ് കീപ്പിങ് ദൗത്യവും സഞ്ജുവിനു തന്നെയായിരിക്കും. മൂന്നാം നമ്പറില്‍ കളിക്കുക പരിചയ സമ്പന്നനായ അജിങ്ക്യ രഹാനെയാണ്. മധ്യ ഓവറുകളില്‍ ബാറ്റിങിന് കൂടുതല്‍ സ്ഥിരത നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. നാലാമായി വെങ്കടേഷ് അയ്യര്‍ക്കു പകരം ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ലേലത്തില്‍ കെകെആര്‍ കൊണ്ടുവരണം.

CAMERON GREEN

അഞ്ചാമനായി റിങ്കു സിങിന്റെ ഊഴമായിരിക്കും. അദ്ദേഹത്തിനു ശേഷം ആറാമനായി ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നിനെയും ഏഴമനായി വമ്പനടിക്കാരനായ ആന്ദ്രെ റസ്സലിനെയും കളിപ്പിക്കാം. ഫിനിഷിങ് ദൗത്യം നരെയ്ന്‍, റസ്സല്‍ എന്നിവരില്‍ ഭദ്രമാണ്.

കഴിഞ്ഞ രണ്ടു സീസണിലും ഓപ്പണിങിലാണ് നരെയ്ന്‍ കളിച്ചതെങ്കിലും ഇനി അദ്ദേഹത്തെ താഴേക്കു ഇറക്കുന്നതാവും നല്ലത്. കാരണം നരെയ്ന്‍ ഒരിക്കലും ഒരു വിശ്വസിക്കാവുന്ന ബാറ്ററല്ല. എട്ടാം നമ്പറില്‍ കളിക്കുക രമണ്‍ദീപ് സിങായിരിക്കും.

തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും. ട്രേഡിങ് വിന്‍ഡോയില്‍ ഗുജറാത്ത്
ടൈറ്റന്‍സിന്റെ സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ വാങ്ങാന്‍ കെകെആര്‍ ശ്രമിക്കേണ്ടതുണ്ട്. ഇതു തീര്‍ച്ചയായും ബൗളിങിന്റെ മൂര്‍ച്ച കൂട്ടും. ഹര്‍ഷിത് റാണയാണ് ടീമിലെ മറ്റൊരു ഫാസ്റ്റ് ബൗളര്‍. ഏക സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയുമുണ്ട്. ഇംപാക്ട് സബ്ബായി പേസര്‍ വൈഭവ് അറോറയും കളിക്കും.

2026ല്‍ കെകെആറിന്റെ ഡ്രീം 11

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആംഗ്രിഷ് രഘുവംശി, അജിങ്ക്യ രഹാനെ, കാമറൂണ്‍ ഗ്രീന്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, കാഗിസോ റബാഡ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്- വൈഭവ് അറോറ.

Story first published: Thursday, July 10, 2025, 11:25 [IST]
Other articles published on Jul 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+