Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് 'പുല്ലുവില'? ശമ്പളം ഇത്ര കുറവോ, സഞ്ജുവടക്കം 8 പേര്‍ മുന്നില്‍; 2 പയ്യന്‍മാരും

ഐപിഎല്ലില്‍ വീണ്ടുമൊരു സീസണ്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തില്‍ കളിക്കനൊരുങ്ങുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി. അടുത്ത തവണയും താന്‍ കളിക്കുമെന്നു 44കാരനായ താരം സ്ഥിരീകരിച്ചു കഴിഞ്ഞു. ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.

ഒരു സമയത്തു സിഎസ്‌കെ ടീമില്‍ ഏറ്റവുമധികം ശമ്പളം കൈപ്പറ്റിയിരുന്ന താരമായിരുന്നു ധോണി. പക്ഷെ ഇപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഏറെ പിറകിലേക്കു പോയിരിക്കുകയാണ്. നിലവില്‍ ധോണിയേക്കാള്‍ ശമ്പളം കിട്ടുന്ന എട്ടു കളിക്കാര്‍ ചെന്നൈയിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നും എത്രയാണ് പ്രതിഫലമെന്നും നമുക്കു പരിശോധിക്കാം.

RUTURAJ DHONI

ധോണിയെ പിന്നിലാക്കിയവര്‍ ആരെല്ലാം?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വളരെ നേരത്തേ തന്നെ വിരമിച്ചു കഴിഞ്ഞതിനാല്‍ അണ്‍ക്യാപ്ഡ് താരങ്ങളുടെ കാറ്റഗറിയിലാണ് എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം നാലു കോടി രൂപയെന്ന ഫിക്‌സഡ് ശമ്പളമാണ് പ്രതിഫലം അദ്ദേഹത്തിനു ലഭിക്കുക. ഈ കാരണത്താലാണ് പല താരങ്ങളും പ്രതിഫലത്തില്‍ ധോണിയെ ഓവര്‍ടേക്ക് ചെയ്തിരിക്കുന്നത്.

നിലവില്‍ സിഎസ്‌കെയിലെ എട്ടു പേര്‍ അദ്ദേഹത്തേക്കാള്‍ ശമ്പളം വാങ്ങുന്നവരാണ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, പുതുതായി ട്രേഡ് വിന്‍ഡോയില്‍ ടീമിനൊപ്പം ചേര്‍ന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എന്നിവരാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു പേര്‍ക്കും ഇപ്പോള്‍ തുല്യ ശമ്പളമാണ് സിഎസ്‌കെയിലുള്ളത്.

18 കോടി രൂപയാണ് റുതുരാജിനു പ്രതിവര്‍ഷം ലഭിക്കുന്നതെങ്കില്‍ സഞ്ജുവിന്റെയും ശമ്പളം ഇതു തന്നെയാണ്, നേരത്തേ രാജസ്ഥാന്‍ റോയല്‍സിലും മലയാളി താരത്തിന്റെ ശമ്പളം 18 കോടിയായിരുന്നു. ഈ കാരണത്താലാണ് ട്രേഡില്‍ ചെന്നൈയിലേക്കു ചേക്കേറിയപ്പോഴും സഞ്ജുവിനു അതേ ശമ്പളം തന്നെ ലഭിച്ചത്.

2019 മുതല്‍ ചെന്നൈ ടീമിന്റെ ഭാഗമാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള സ്റ്റൈലിഷ് ബാറ്ററായ റുതുരാജ്. പിന്നീട് 2022യെും 25ലെയും സീസണിനു മുന്നോടിയായുള്ള മെഗാലേലത്തിനു മുമ്പ് അദ്ദേഹത്തെ സിഎസ്‌കെ നിലനിര്‍ത്തുകയും ചെയ്തു. 2024ലായിരുന്നു നായകസ്ഥാനത്തേക്കു റുതുരാജിനു പ്രൊമോഷന്‍ ലഭിച്ചത്.

ട്രേഡില്‍ സഞ്ജു ടീമിലേക്കു വന്നെങ്കിലും അദ്ദേഹത്തെ നായകനായി ചെന്നൈ നലനിര്‍ത്തുകയായിരുന്നു. റുതുവും സഞ്ജുവും കഴിഞ്ഞാല്‍ സിഎ്‌സകെയില്‍ കൂടുതല്‍ ശമ്പളമുള്ള രണ്ടു പേര്‍ ഇനിയും അരങ്ങേറുക പോലും ചെയ്തിട്ടില്ലാത്ത യുവതരങ്ങളാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കാര്‍ത്തിക് ശര്‍മയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറുമാണിത്.

SANJU DHONI

ഇത്തവണ മിനി താരലേലത്തിലാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു പേരെയും സിഎസ്‌കെ വാങ്ങിയത്. 14.2 കോടി രൂപ വീതമാണ് ഇരുവര്‍ക്കുമായി സിഎസ്‌കെ വാരിയെറിഞ്ഞത്. ഇതോടെ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലേറിയ അണ്‍ക്യാപ്ഡ് താരങ്ങളെന്ന റെക്കോര്‍ഡും ഇവരെ തേടിയെത്തിയിരുന്നു.

കാര്‍ത്തിക്, പ്രശാന്ത് എന്നിവര്‍ക്കു ശേഷം കൂടുതല്‍ ശമ്പളമുള്ള മറ്റു രണ്ടു പേര്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയും അഫ്ഗാനിസ്താന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദുമാണ്. ദുബെയുടെ ശമ്പളം 12 കോടിയും നൂറിന്റേത് 10 കോടിയുമാണ്. കഴിഞ്ഞ സീസണിനു മുമ്പാണ് 12 കോടിക്കു ദുബെയെ സിഎസ്‌കെ നിലനിര്‍ത്തയത്. നൂറാവട്ടെ കഴിഞ്ഞ മെഗാ ലേലത്തിലാണ് 10 കോടി രൂപയ്ക്കു ചെന്നൈക്കൊപ്പം ചേര്‍ന്നത്.

ധോണിയേക്കാള്‍ ശമ്പളമുള്ള അവസാനത്തെ രണ്ടു പേരാവട്ടെ സ്പിന്നര്‍ രാഹുല്‍ ചാഹറും ഫാസ്റ്റ് ബൗളറായ ഖലീല്‍ അഹമ്മദുമാണ്. കഴിഞ്ഞ മെഗാ ലേലത്തിലായിരുന്നു 4.8 കോടി രൂപയ്ക്കു ഖലീലിനെ സിഎസ്‌കെ വാങ്ങിയത്. രാഹുലിനെ ഇത്തവണ മിനി ലേലതതില്‍ 5.2 കോടിക്കും അവര്‍ സ്വന്തമാക്കുകയായിരുന്നു.

Story first published: Thursday, December 18, 2025, 12:54 [IST]
Other articles published on Dec 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+