For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു മാത്രമല്ല ഇഷാനുമുണ്ട്!! ഈ കൂടുമാറ്റങ്ങള്‍ നടന്നാല്‍ ഞെട്ടും, കിടു താരങ്ങള്‍

ഐപിഎല്ലിന്റെ പുതിയ ട്രേഡ് വിന്‍ഡോയില്‍ ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ ഇത്തവണ സംഭവിച്ചേക്കുമെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന മിനി താരലേലത്തിനു മുമ്പ് തന്നെ ചില കളിക്കാരുടെ കൈമാറ്റങ്ങള്‍ ട്രേഡ് വിന്‍ഡോയില്‍ നമുക്കു പ്രതീക്ഷിക്കാം. പല രീതിയില്‍ കളിക്കാരെ പരസ്പരം വാങ്ങാനും വില്‍ക്കാനുമുള്ള ഓപ്ഷനുകള്‍ ട്രേഡ് വിന്‍ഡോയില്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കും.

ഒന്നുകില്‍ കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കൈമാറാം. അല്ലെങ്കില്‍ താരങ്ങള്‍ക്കൊപ്പം പണവും നല്‍കിയുള്ള ട്രേഡിനു ടീമുള്‍ക്കു ശ്രമിക്കാം. മൂന്നാമത്തേത് ക്യാഷ് മാത്രം നല്‍കിയുള്ള ട്രേഡാണ്.

ഇതില്‍ ഏതു തന്നെ ഓപ്ഷന്‍ സ്വീകരിച്ചാലും ഐപിഎല്‍ ഭരണസമിതിയുടെ അനുവാദം കൂടി ലഭിച്ചാല്‍ മാത്രമേ ട്രേഡ് സംഭവിക്കുകയുള്ളൂ. ക്രിക്കറ്റ് പ്രേമികളെ സര്‍പ്രൈസ് ചെയ്യിക്കാനിടയുള്ള ചില ട്രേഡുകള്‍ ഇത്തവണ കാണാനായേക്കും. അവ ഏതൊക്കെയാണെന്നു നോക്കാം.

ISHAN KISHAN

ഇഷാന്‍ കിഷന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. 11.25 കോടിയെന്ന വലിയ തുകയാണ് കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹത്തിനായി എസ്ആര്‍എച്ച് മുടക്കിയത്.

ആദ്യ കളിയിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഈ തുകയോടു ഇഷാന്‍ പൂര്‍ണമായും നീതി പുലര്‍ത്തിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 354 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഇതില്‍ 200 റണ്‍സും രണ്ടു കളിയില്‍ നിന്നാണ്.

മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ട്രേഡ് വിന്‍ഡോയില്‍ ഇഷാനെ തിരികെ വാങ്ങാനുള്ള നീക്കം നടത്തിയേക്കും. അവര്‍ക്കു വേണ്ടി പല മിന്നുന്ന പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. നേരത്തേ ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ വാങ്ങിയതു പോലെ ഇഷാനെയും മുംബൈ തിരികെ കൊണ്ടു വരാനുള്ള സാധ്യതകളുണ്ട്.

ലിയാം ലിവിങ്സ്റ്റണ്‍

ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണും ട്രേഡ് വിന്‍ഡോയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. 8.75 കോടിക്കാണ് കഴിഞ്ഞ മെഗാ ലേത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു അദ്ദേഹത്തെ വാങ്ങിയത്. പക്ഷെ 10 കളിയില്‍ വെറും 112 റണ്‍സ് മാത്രമേ ലിവിങ്സ്റ്റണ്‍ നേടിയുള്ളൂ.

ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ വില്‍ക്കുന്നതിനെ കുറിച്ച് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ആര്‍സിബി ആലോചിച്ചേക്കും. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ലിവിങ്സ്റ്റണിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍.

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പഞ്ചാബ് കിങ്‌സില്‍ നിന്നും മറ്റൊരു ടീമിലേക്കു ട്രേഡ് വിന്‍ഡോയില്‍ മാറിയേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് അദ്ദേഹത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള ടീമുകള്‍. കഴിഞ്ഞ മെഗാ ലേലത്തിലാണ് 4.2 കോടിക്കു മാക്‌സിയെ പഞ്ചാബ് വാങ്ങിയത്.

പക്ഷെ അദ്ദേഹം വന്‍ ദുരന്തമായി തീര്‍ന്നു. ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായപ്പോള്‍ ബൗളിങില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഒടുവില്‍ പരിക്കേറ്റ് മാക്‌സി പിന്‍മാറുകയുമായിരുന്നു.

വെങ്കടേഷ് അയ്യര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ കെകെആര്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം 23.75 കോടി രൂപയ്ക്കു അദ്ദേഹത്തെ തിരികെ കൊണ്ടുവന്നുവെന്നതാണ്.

ഈ നീക്കം ദുരന്തത്തിലാണ് കലാശിച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 20.28 ശരാശരിയില്‍ വെറും 142 റണ്‍സ് മാത്രമേ വെങ്കടേഷ് നേടിയുള്ളൂ.

ഇഷാന്‍ കിഷനെ ഒഴിവാക്കിയാല്‍ പകരം മൂന്നാം നമ്പറിലേക്കു അദ്ദേഹത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നോട്ടമിട്ടേക്കും. ഈ പൊസിഷനില്‍ വെങ്കടേഷിന്റെ റെക്കോര്‍ഡും വളരെ മികച്ചതാണ്.

SANJU SAMSON

സഞ്ജു സാംസണ്‍

നിലവില്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ്. ട്രേഡ് വിന്‍ഡോയില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹം മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

വിരമിക്കാനൊരുങ്ങുന്ന മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ഒരു പകരക്കാരനെ സിഎസ്‌കെയ്ക്കു ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യന്‍ സഞ്ജുവാണ്. അതിനാല്‍ അദ്ദേഹത്തിനു വേണ്ടി അവര്‍ ഏതറ്റം വരെയും പോയേക്കും. ആര്‍ അശ്വിനെ വിട്ടുനല്‍കുന്നതിനൊപ്പം പണവും നല്‍കിയാവും സഞ്ജുവിനെ ചെന്നൈ റാഞ്ചിയേക്കുക.

Story first published: Sunday, June 29, 2025, 6:54 [IST]
Other articles published on Jun 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+