For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡ്ഡുവില്ല, വെടിക്കെട്ട് താരമടക്കം 2 പേരെ പകരം നല്‍കും!! സഞ്ജു സിഎസ്‌കെ കരാര്‍ ഉടന്‍?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം അവസാന ഘട്ടത്തിലെത്തിയതായി വിവരം. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെയുണ്ടാവുമെന്നാണ് ഇപ്പോള്‍ അണിയറ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട അഭ്യൂങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.

ഇപ്പോഴിതാ ഈ കൂടുാറ്റം യാഥാര്‍ഥ്യത്തിനു അരികിലും എത്തി നില്‍ക്കുകയാണ്. വരാനിരിക്കുന്ന താരലേലത്തില്‍ സഞ്ജുവിനെ സ്വന്തമാക്കുകയെന്നത് ചെന്നൈക്കു കടുപ്പമായിരിക്കും. കാരണം ഒരുപാട് ഫ്രാഞ്ചൈസികള്‍ മോഹവിലയുമായി അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങുമെന്നുറപ്പാണ്. ഇതേ തുടര്‍ന്നാണ് ട്രേഡിങ് വിന്‍ഡോയില്‍ തന്നെ മലയാളി താരത്തെ റാഞ്ചാനുള്ള നീക്കം ചെന്നൈ നടത്തുന്നത്.

SANJU SAMSON MS DHONI

പ്രഖ്യാപനം ഉടന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കൂടാതെ സഞ്ജു സാംസണിനായി രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌ലാണ്. അവര്‍ക്കു മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍, ടോപ് ഓര്‍ഡറെ ആവശ്യമാണ്. കൂടാതെ പുതിയ നായകനെയും കെകെആര്‍ തിരയുന്നുണ്ട്. ഈ മൂന്നു റോളുകളും ഒരുമിച്ച് നിര്‍വഹിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വ താരമാണ് സഞ്ജു. ഈ കാരണത്താലാണ് അവര്‍ അദ്ദേഹത്തിനായി രംഗത്തിറങ്ങിയത്.

എന്നാല്‍ സഞ്ജുവിനായുള്ള നീക്കത്തില്‍ നിന്നും കെകെആര്‍ പിന്‍മാറിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതോടെ ചെന്നൈക്കു കാര്യങ്ങളും എളുപ്പമായി മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ധാരണയായി കഴിഞ്ഞുവെന്നാണ് ജയപ്രകാശ് എംസ്ഡിയന്‍ എന്ന എക്‌സ് പേജില്‍ കുറിച്ചിരിക്കുന്നത്.

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെും വെടിക്കെട്ട് ബാറ്ററുമായ ശിവം ദുബെയെയും ആര്‍ആറിനു പകരമായി സിഎസ്‌കെ നല്‍കും. രവീന്ദ്ര ജഡേജയെ ടീമിലേക്കു കൊണ്ടുവരാനാണ് റോയല്‍സിനു ആഗ്രഹമെങ്കിലും ചെന്നൈ ഇതു തള്ളിയതായും ഈ പോസ്റ്റില്‍ അവകാശപ്പെടുന്നു.

18 കോടി രൂപയാണ് നിലവില്‍ റോയല്‍സില്‍ സഞ്ജുവിന്റെ ശമ്പളം. ഈ തുകയോ, ഇത്രയും മൂല്യമുള്ള കളിക്കാരെ നല്‍കുകയോ ചെയ്താല്‍ മാത്രമേ ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ വിട്ടു നല്‍കാന്‍ റോയല്‍സ് തയ്യാറാവുകയുള്ളൂ. ചെന്നൈയില്‍ അശ്വിന്റെ പ്രതിഫലം 9.75 കോടി രൂപയാണ്. കഴിഞ്ഞ മെഗാ ലേലത്തിലാണ് ഇത്രയും തുകയെറിഞ്ഞ് തങ്ങളുടെ മുന്‍ താരത്തെ സിഎസ്‌കെ തിരികെ വാങ്ങിയത്.

RAVINDRA JADEJA

എന്നാല്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിനു കഴിഞ്ഞില്ല. ഈ കാരണത്താലാണ് അദ്ദേഹത്തെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമം ചെന്നൈ നടത്തുന്നത്. അതേസമയം, 12 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തിനു മുമ്പ് ദുബെയെ സിഎസ്‌കെ നിലനിര്‍ത്തിയത്. പക്ഷെ സഞ്ജുവിനു വേണ്ടി ദുബെയെയും ത്യജിക്കാന്‍ ചെന്നൈ തയ്യാറായിക്കഴിഞ്ഞു.

പക്ഷെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്തുടങ്ങി മൂന്നിലും തിളങ്ങാന്‍ ശേഷിയുള്ള ജഡേജയെ കൈവിടാന്‍ ചെന്നൈക്കു താല്‍പ്പര്യമില്ല. ബാറ്റിങില്‍ മാത്രമേ ദുബെയെ ചെന്നൈ ഇപ്പോള്‍ ഉപയോഗിക്കാറുള്ളൂ, ഫീല്‍ഡിങില്‍ അദ്ദേഹം മോശമാണ്, മാത്രമല്ല ശരാശരി ബൗളറുമാണ്. അതുകൊണ്ടു തന്നെ ദുബെ പോയാലും ലേലത്തില്‍ മറ്റൊരു അഗ്രസീവ് ബാറ്ററെ വാങ്ങാമെന്ന ആത്മവിശ്വാസവും ചെന്നൈക്കുണ്ട്.

റോയല്‍സിലേതു പോലെ ചെന്നൈയില്‍ സഞ്ജുവിനു ക്യാപ്റ്റന്‍സി ലഭിക്കാനിടയില്ല. പകരം വൈസ് ക്യാപ്റ്റന്റെ ചുമതലയാണ് അദ്ദേഹത്തിനു നല്‍കുകയെന്നാണ് സൂചനകള്‍. നായകസ്ഥാനത്തു റുതുരാജ് ഗെയ്ക്വാദിനെ തന്നെ നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം.

Story first published: Wednesday, July 16, 2025, 9:09 [IST]
Other articles published on Jul 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+