IPL 2026: ഇവരെ എന്തിന് കൊള്ളും? 'കെട്ടിവച്ച കോടികള്‍' വെള്ളത്തില്‍!! സഞ്ജുവടക്കം 5 പേര്‍
ഐപിഎല്‍ സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ചില ഫ്രാഞ്ചൈസികള്‍ ആകെ പെട്ടിരിക്കുകയാണെന്നു പറായാം. കാരണം കോടികള്‍ വാരിയെറിഞ്ഞ് പുതുതായി വാങ്ങുകയോ, നിലനിര്‍ത്തപ്പെടുകയോ ചെയ്തിട്ടുള്ള ചില വമ്പന്‍ താരങ്ങള്‍ സീസണില്‍ ഇനിയും ക്ലിക്കായിട്ടില്ല.
ഈ താരങ്ങളാവട്ടെ ഫ്രാഞ്ചൈസികളെ സംബന്ധിച്ച് നിര്‍ണായക കളിക്കാരുമാണ്. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇവരുടെ മികച്ച സംഭാവനകള്‍ ബാറ്റിങ്ങിലും ബൗളിങിലുമെല്ലാം അനിവാര്യമാണ്.
അതുണ്ടായില്ലെങ്കില്‍ ടീമുകളുടെ പ്ലാനിങാകെ തെറ്റുകയും ചെയ്യും. അതിനാല്‍ തന്നെ ഈ താരങ്ങള്‍ എത്രയും വേഗത്തില്‍ ഫോം വീണ്ടെടുക്കണ്ടതും ഏറെ പ്രധാനമാണ്. വന്‍ പരാജയമായി തീര്‍ന്ന അഞ്ചു വമ്പന്‍ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

സഞ്ജു സാംസണ്‍
ഈ ലിസ്റ്റിലെ ആദ്യത്തെയാളായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താം. 18 കോടി രൂപ മൂല്യമുള്ള അദ്ദേഹത്തെ കഴിഞ്ഞ ട്രേഡ് വിന്‍ഡോയിലാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സിഎസ്‌കെ റാഞ്ചിയത്. പക്ഷെ ഈ കാണിച്ചത് വലിയ മണ്ടത്തരമായോ എന്ന ആശങ്കയിലാണ് സിഎസ്‌കെ മാനേജ്‌മെന്റ്.
സീസണില്‍ ഇതിനകം കളിച്ച മൂന്നിന്നിങ്‌സുകളിലും ബാറ്റിങില്‍ സഞ്ജു ദുരന്തമായി മാറി. എട്ടില്‍ താഴെ ശാശരിയില്‍ നേടാനായത് വെറും 22 റണ്‍സ് മാത്രം. 6, 7, 9 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
സഞ്ജുവിന്റെയടക്കം മുന്‍നിരയുടെ ദയനീയ പ്രകടനം കാരണം സിഎസ്‌കെ ശരിക്കും പെട്ടിരിക്കുകയാണ്. കളിച്ച മൂന്നു മല്‍സരങ്ങളും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുമാണ്.
കാമറൂണ്‍ ഗ്രീന്‍
കഴിഞ്ഞ മിനി താരലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 25.20 എന്ന ഞെട്ടിക്കുന്ന തുകയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്.
ബാറ്റിങിലും ബൗളിങിലും അദ്ദേഹം നിര്‍ണാടക പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുമന്ന പ്രതീക്ഷയിലായിരുന്നു കെകെഎര്‍ ടീം മാനേജ്‌മെന്റും ആരാധകരും. പക്ഷെ മൂന്നു റൗണ്ടുകള്‍ക്കു ശേഷം വട്ടപ്പൂജ്യമാണ് ഗ്രീനിന്റെ സംഭാവന.
ബാറ്റിങില്‍ വന്‍ ദുരന്തമായ അദ്ദേഹമവാട്ടെ ഒരോവര്‍ പോലും ഇനിയും ബൗള്‍ ചെയ്തിട്ടുമില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയതു കാരണമാണ് ബൗളിങില്‍ നിന്നും ഗ്രീന്‍ മാറി നില്‍ക്കുന്നത്. ആദ്യ കളിയില്‍ 18 റണ്‍സുമായാണ് ബാറ്റിങില്‍ അദ്ദേഹത്തിന്റെ തുടക്കം എന്നാല്‍ തുടര്‍ന്നുള്ള രണ്ടിന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനും ക്രീസ് വിടേണ്ടിയും വന്നു.
നിക്കോളാസ് പൂരന്‍
വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്ററും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരവുമായ നിക്കോളാസ് പൂരനാണ് ലിസ്റ്റിലെ മൂന്നാമന്‍. 21 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഈ സീസണില്‍ എല്‍എസ്ജി നിലനിര്‍ത്തിയത്. പക്ഷെ ബാറ്റിങില്‍ ഇത്തവണ പരിതാപകരമാണ് പൂരന്റെ പ്രകടനം.
100ല്‍ താഴെ സ്‌ട്രൈക്ക്‌റേറ്റില്‍ രണ്ടിന്നിങ്‌സുകളിലായി വെറും ഒമ്പതു റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂരന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതു അദ്ദേഹത്തിന്റെ ഐപിഎല്ലിലെയും പ്രകടനത്തെ ബാധിച്ചതായി സംശയിക്കേണ്ടി വരും.
വരുണ്‍ ചക്രവര്‍ത്തി
ടി20യിലെ നമ്പര്‍ വണ്‍ ബൗളറിം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മിസ്റ്ററി സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിയാണ് വന്‍ ഫ്‌ളോപ്പായിരിക്കുന്ന നാലാമത്തെയാണ്. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മുതല്‍ തന്നെ അദ്ദേഹം ബൗളിങില്‍ ചെണ്ടയായി മാറിയിരുന്നു.
ഇപ്പോള്‍ കെകെആറിലും അദ്ദേഹം തല്ല് വാരിക്കൂട്ടുകയാണ്. ഒടുവില്‍ സഹികെട്ട് പഞ്ചാബ് കിങ്‌സുമായുള്ള അവസാന മാച്ചില്‍ വരുണിനെ കൈആര്‍ ഒഴിവാക്കുകയും ചെയ്തു. സീസണില്‍ കെകെആറിനായി ഇതിനകം എറിഞ്ഞ ആറോവറില്‍ 79 റണ്‍സാണ് അദ്ദേഹം വാരിക്കോരി നല്‍കിയത്. വിക്കറ്റുകളൊന്നും നേടാനുമായിട്ടില്ല.

കെഎല്‍ രാഹുല്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. ഈ ഐപിഎല്ലിലെ മറ്റൊരു വമ്പന്‍ ഫ്‌ളോപ്പ് പ്ലെയര്‍. കഴിഞ്ഞ തവണ കസറിയ അദ്ദേഹം പക്ഷെ ഈ സീസണില്‍ ബാറ്റിങില്‍ പരുങ്ങലിലാണ്.
രണ്ടിന്നിങ്‌സുകളിലായി രാഹുലിന്റെ സമ്പാദ്യം ഒരു റണ്‍സ് മാത്രം. എല്‍എസ്ജിയുമായുള്ള ആദ്യ മാച്ചില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. മുംബൈ ഇന്ത്യന്‍സിനെതിരേ വെറും ഒരു റണസിനും രാഹുല്‍ ഔട്ടാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications