Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ 'പൊടി പോലുമില്ല'!! സിക്‌സര്‍ വേട്ടക്കാരനാവുകയാര്? മുന്‍ താരങ്ങളുടെ പ്രവചനം

ക്രിക്കറ്റ് ലോകം ഇനിയുള്ള രണ്ടു മാസം ഐപിഎല്‍ ലഹരിയിലായിരിക്കും. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെ ഐപിഎല്‍ പൂരത്തിനു കൊടിയേറുകയാണ്. ടൂര്‍ണമെന്റെ 19ാം എഡിഷനാണ് ഇത്തവണത്തേത്.

10 ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗില്‍ കിരീടമോഹവുമായി പോരടിക്കുക. ഇവരില്‍ ചില ടീമുകള്‍ ഫേവറിറ്റാണെങ്കിലും ടി20യെന്നത് തീര്‍ത്തും അപ്രവചനീയമായതിനാല്‍ തങ്ങളുടേതായ ദിനത്തില്‍ ഏതു ടീമിനും ആരെയും തോല്‍പ്പിക്കാം.

മുന്‍ സീസണുകളെ പോലെ ഈ ഐപിഎല്ലിലും സിക്‌സറുകളുടെ ചാകര തന്നെ നമുക്കു ഉറപ്പിക്കാം. ആരാവും ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടി സിക്‌സര്‍ കിങായി മാറുക? ഇതേ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് വിദഗ്ധരുടെ പാനല്‍.

മുന്‍ താരങ്ങളായ ഫാഫ് ഡുപ്ലെസി, ചേതേശ്വര്‍ പുജാര, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ്, സാബ കരീം, എല്‍ ബാലാജി, പിയുഷ് ചൗള. വരുണ്‍ ആരോണ്‍ തുടങ്ങിവരാണ് പാനലില്‍.

ABHISHEK SHARMA

അഭിഷേക് ഫേവറിറ്റ്

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് വിദഗ്ധരുടെ പാനലില്‍ ഭൂരിഭാഗം പേരും സിക്‌സര്‍ വേട്ടക്കാരനായി തിരഞ്ഞെടുത്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണറും നമ്പര്‍ വണ്‍ ടി20 ബാറ്ററുമായ അഭിഷേക് ശര്‍മയെയാണ്. എട്ടു പേരടങ്ങുന്ന പാനലിലെ നാലു പേരും അഭിഷേകിന്റെ പേര് പറഞ്ഞൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പുജാര, മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്, മുന്‍ സ്പിന്നര്‍ പിയൂഷ് ചൗള, ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍ എന്നിവരാണ് അഭിഷേകായിരിക്കും ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടൂകയെന്നു പ്രവചിച്ചത്.

വരുണ്‍ പക്ഷെ രണ്ടു പേരെയാണ് തന്റെ ലിസ്റ്റിലുള്‍പ്പെടുത്തിയത്. ഒന്ന് അഭിഷേകാണെങ്കില്‍ മറ്റൊരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തന്നെ താല്‍ക്കാലിക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ കിഷനാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പാനലിലെ മറ്റു നാലു പേര്‍ വ്യത്യസ്ത കളിക്കാരെയാണ് സിക്‌സര്‍ വീരനായി തിരഞ്ഞെടുത്തത്. സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയുടെ പ്രവചന പ്രകാരം സണ്‍റൈേേസഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡായിരിക്കും ഏറ്റവുമധികം സിക്‌സറുകളടിക്കുക.

എന്നാല്‍ പുജാര തിരഞ്ഞടുത്തത് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെയാണ്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീമിന്റെ പ്രവചന പ്രകാരം ഈ സീസണില്‍ കൂടുതല്‍ സിക്‌സറുകള്‍ ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്നായിരിക്കും.

ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുന്‍ പേസര്‍ ലക്ഷ്മപതി ബാലാജി തിരഞ്ഞെടുത്തത് മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മയെയുമാണ്.

സഞ്ജു തഴയപ്പെട്ടു

ഐപിഎല്ലില്‍ ഇത്തവണത്തെ സിക്‌സര്‍ വീരന്‍മാരെ കുറിച്ചുള്ള പ്രവചനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടുവെന്നതു നിരാശാജനകമാണ്. കാരണം അടുത്തിടെ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലെ സിക്‌സര്‍ വീരന്‍ അദ്ദേഹമായിരുന്നു.

SANJU SAMSON

വെറും അഞ്ചു മല്‍സരങ്ങളില്‍ നിന്നും സഞ്ജു വാരിക്കൂട്ടിയത് 24 സിക്‌സറുകളാണ്. മറ്റൊരു താരവും ടൂര്‍ണമെന്റില്‍ 20നു മുകളില്‍ സിക്‌സറുമടിച്ചിട്ടില്ല. കരിയര്‍ ബെസ്റ്റ് ഫോമില്‍ നില്‍ക്കവെയാണ് ഐപിഎല്ലില്‍ സഞ്ജു കളിക്കാനിറങ്ങുന്നത്.

അതിനാല്‍ തന്നെ ഒരുപാട് സിക്‌സറുകളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും നമുക്കു കാണാനായേക്കും. എന്നിട്ടും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് വിദഗ്ധരുടെ പാനലിലെ ഒരാള്‍ പോലും സഞ്ജുവിന്റെ പേര് പറഞ്ഞില്ലെന്നതാണ് കൗതുകകരം.

Story first published: Saturday, March 28, 2026, 15:21 [IST]
Other articles published on Mar 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+