Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14 മാച്ചില്‍ തിളങ്ങിയത് 4 എണ്ണം!! ഇതാണ് സഞ്ജുവും ഗില്ലും തമ്മില്‍ വ്യത്യാസം, കലിപ്പില്‍ ശ്രീകാന്ത്

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായതിനു പിറകെ രൂക്ഷ വിമര്‍ശനവുമായി കെ ശ്രീകാന്ത്. സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെക്കായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആദ്യ സീസണില്‍ തന്നെ അദ്ദേഹം കാഴ്ചവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

89 റണ്‍സിന്റെ വലിയ പരാജയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈക്കു കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. ഈ കളിയില്‍ നല്ലൊരു മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങളും അനുകൂലമായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു നേരിയ പ്ലേഓഫ് സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയതോടെ സിഎസ്‌കെയുടെ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിക്കുകയും ചെയ്തു.

SANJU SAMSON

ആഞ്ഞടിച്ച് ശ്രീകാന്ത്

ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തെ കുറിച്ച് സ്വന്തം യൂട്യുബ് ചാനലില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിനെ അതിരൂക്ഷമായി കെ ശ്രീകാന്ത് വിമര്‍ശിച്ചത്. സീസണില്‍ ടീമിനായി ഏറ്റവുമധികം റണ്ണെടുത്തെങ്കിലും സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ക്യാപ്റ്റനായി റുതുവിന്റെ അവസാന മാച്ച് ഇതാവണം!! ചെന്നൈയെ സഞ്ജു നയിക്കട്ടെ, ആരാധകരോഷം

ക്യാപ്റ്റനായി റുതുവിന്റെ അവസാന മാച്ച് ഇതാവണം!! ചെന്നൈയെ സഞ്ജു നയിക്കട്ടെ, ആരാധകരോഷം

'സഞ്ജു സാംസണിന്റെ ഇത്തവണത്തെ പ്രകടനം നോക്കൂ. 14 മാച്ചുകളികളില്‍ ആകെ പെര്‍ഫോം ചെയ്തത് വെറും നാലെണ്ണത്തില്‍ മാത്രമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രൈം പ്ലെയറാണ് അവന്‍. 165 സ്‌ട്രൈക്ക് റേറ്റും 477 റണ്‍സും 43 ശരാശരിയുമെല്ലാമുണ്ട്. പക്ഷെ സഞ്ജുവിനെ പോലെയൊരു താരത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കുമ്പോള്‍ ഞാന്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു.

ലീഗ് ഘട്ടത്തില്‍ ആകെ കളിച്ചിട്ടുള്ള 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലും സഞ്ജു നല്ല പ്രകടനം നടത്തുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. ഇതാണ് വ്യത്യാസം. ഇതാണ് സിഎസ്‌കെയും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള വ്യത്യാസം.

സഞ്ജുവും ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ജോസ് ബട്‌ലറും തമ്മിലുള്ള വ്യത്യാസം. ഇവരെല്ലാം ജിടിക്കായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ്'- ശ്രീകാന്ത് വിശദമാക്കി. 0, 27, 20, 28, 87*, 11, 11, 11, 101*, 7, 48, 115, 9, 7, 6 എന്നിങ്ങനെയാണ് സീസണില്‍ സഞ്ജുവിന്റെ സ്‌കോറുകള്‍

IPL 2026: സഞ്ജുവെങ്കില്‍ ആ വിക്കറ്റ് ഗ്യാരണ്ടി!! ഉര്‍വില്‍ ഇത്ര മോശമോ? ഗില്‍ രക്ഷപ്പെട്ടതിങ്ങനെ

IPL 2026: സഞ്ജുവെങ്കില്‍ ആ വിക്കറ്റ് ഗ്യാരണ്ടി!! ഉര്‍വില്‍ ഇത്ര മോശമോ? ഗില്‍ രക്ഷപ്പെട്ടതിങ്ങനെ

എന്നാല്‍ സഞ്ജുവിനെതിരേയുള്ള ഈ കടന്നാക്രമണത്തോടു യോജിക്കാന്‍ ശ്രീകാന്തിനൊപ്പം ഇതേ ഷോയില്‍ ആങ്കറായി പങ്കെടുത്ത മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധ തയ്യാറായില്ല.

സഞ്ജുവിനെ ഈ തരത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിഎസ്‌കെ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും പിന്തുണ നല്‍കാതിരുന്നതു കൊണ്ടാണ് അദ്ദേഹത്തിനു കൂടുതല്‍ റിസ്‌കുകള്‍ എടുക്കേണ്ടി വന്നതെന്നും അനിരുദ്ധ ചൂണ്ടിക്കാട്ടി.

'2024ലെ ഐപിഎല്ലില്‍ ശുഭ്മന്‍ ഗില്ലിനു അത്ര നല്ലൊരു സീസണ്‍ ആയിരുന്നില്ല. ഇത്തവണ സഞ്ജു സാംസണ്‍ പെര്‍ഫോം ചെയ്തതു പോലെ തന്നെയാണ് ഗില്ലും അന്നു പെര്‍ഫോം ചെയ്തത്. 400 പ്ലസായിരുന്നു അദ്ദേഹം നേടിയത്. പക്ഷെ ഗില്ലിനു അന്നു ടീമിലെ മറ്റു ബാറ്റര്‍മാരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ഇപ്പോള്‍ സഞ്ജുവിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹം റണ്ണടിച്ച നാലു മാച്ചും സിഎസ്‌കെ ജയിച്ചിട്ടുണ്ട്.

SANJU SAMSON

സഞ്ജു ഒരു സീസണില്‍ 450-550 റണ്‍സ് പ്ലെയറാണെന്നു ഈ ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ നമുക്കെല്ലാം അറിയാവുന്നതാണ്. അതു അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

ഇതില്‍ നാലെണ്ണത്തില്‍ ഏറെക്കുറെ തനിച്ചാണ് സിഎസ്‌കെയെ ജയിപ്പിക്കുകുയും ചെയ്തിട്ടുള്ളത്. പക്ഷെ മറുഭാഗത്ത് ടീമിലെ മറ്റു ബാറ്റര്‍മാരില്‍ നിന്നും സീറോ സപ്പോര്‍ട്ടാണ് സഞ്ജുവിനു ലഭിച്ചത്'- അനിരുദ്ധ വിശദമാക്കി.

പക്ഷെ സഞ്ജു തിളങ്ങിയതു കൊണ്ടു മാത്രമല്ല നാലു മല്‍സരങ്ങളില്‍ സിഎസ്‌കെ ജയിച്ചതെന്നും അക്കീല്‍ ഹൊസെയ്ന്ന ബൗളറുടെ മികച്ച പ്രകടനം കൂടി അതിനു കാരണമാണെന്നു ശ്രീകാന്ത് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

Story first published: Friday, May 22, 2026, 12:24 [IST]
Other articles published on May 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+