Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ റാഞ്ചാന്‍ ആരും നോക്കേണ്ട!! അതു നടക്കില്ല? റോയല്‍സിന്റെ പ്ലാന്‍ ഇങ്ങനെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കവെ എല്ലാം തള്ളിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അദ്ദേഹത്തെ ട്രേഡിങ് വിന്‍ഡോയില്‍ വില്‍ക്കാനോ, റിലീസ് ചെയ്യാനോ റോയല്‍സിനു യാതൊരു പ്ലാനുമില്ലെന്നു വ്യക്തമായിരിക്കുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചേര്‍ത്ത് സഞ്ജുവിന്റെ പേരില്‍ നിരന്തരം വാര്‍ത്തകള്‍ വരികയാണ്.

SANJU SAMSON DHONI

റോയല്‍സ് തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വാങ്ങാന്‍ ആഗ്രഹമുണ്ടെന്നു സിഎസ്‌കെ ഒഫീഷ്യല്‍ തന്നെ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തിരിന്നു. മാത്രമല്ല, താന്‍ റോയല്‍സ് വിടുകയാണെന്നും പുതിയ തട്ടകം സിഎസ്‌കെയാണന്നുമുള്ള ചില സൂചനകള്‍ സഞ്ജുവിന്റെ പ്രവര്‍ത്തികളില്‍ നിന്നും പലരും എടുത്തു കാണക്കുകയും ചെയ്തിരുന്നു.

സഞ്ജുവിനെ കൈവിടില്ല

അടുത്ത ഐപിഎല്‍ സീസണിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്നു മുംബൈ മിററെന്ന (Mumbai Mirror) പത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇവര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സഞ്ജു സാംസണിനെയോ, മറ്റൊരു താരത്തേയോ ട്രേഡ് ചെയ്യില്ലെന്നു രാജസഥാന്‍ റോയല്‍സ് തീരുമാനിച്ചിച്ചുണ്ട്. സഞ്ജു റോയല്‍സ് സെറ്റപ്പിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ടീമിലെ അനിഷേധ്യ ക്യാപ്റ്റനുമാണ് അദ്ദേഹമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കിയത്. ഇതോടെ വരാനിരിക്കു സീസണിലും സഞ്ജുവിനെ റോയല്‍സിന്റെ പിങ്ക് കുപ്പായത്തില്‍ കാണാന്‍ സാധിക്കുമെന്നു വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് റോയല്‍സ് വിട്ട് സഞ്ജു ചെന്നൈയിലേക്കു ചേക്കേറാന്‍ തയ്യാറെടുക്കുകയാണന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വിരമിക്കിനൊരുങ്ങുന്ന മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനായി മലയാളി താരത്തെയാണ് കണ്ടു വച്ചിട്ടുള്ളന്നും അഭ്യൂഹങ്ങള്‍ പരന്നു. പക്ഷെ സഞ്ജു ഇവയോടൊന്നും കാര്യമായി പ്രതികരിച്ചതുമില്ല.

അമേരിക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി. അതിനു ശേഷം അടുത്തിയെ ദുബായില്‍ ഒരു പരിപാടിക്കെത്തിയപ്പോഴും ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച്് സഞ്ജുവിനോടു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം ചിരിയോടെ ഒഴിഞ്ഞു മാറുകയായിരുന്നു.

SANJU SAMSON

നിരാശാജനകമായ സീസണ്‍

സഞ്ജു സാംസണിനെ സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും നിരാശാജനകമായ ഐപിഎല്‍ സീസണായിരുന്നു കളിഞ്ഞ തവണത്തേത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പരിക്കും മോശം ഫോമുമെല്ലാം അദ്ദേഹത്തെ വേട്ടയാടി.

പൂര്‍ണ ഫിറ്റല്ലാത്തതു കാരണം സീസണിലെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമാണ് സഞ്ജുവിനെ കണ്ടത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുമായിരുന്നു.

പൂര്‍ണ ഫിറ്റായി പിന്നീട് നായകസ്ഥാനത്തേക്കു മടങ്ങിയെത്തിയ ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിക്കിടെ സഞ്ജുവിനു വീണ്ടും പരിക്കേറ്റു. ഇതോടെ അദ്ദേഹം ഒരിക്കല്‍ക്കൂടി ടീമിനു പുറത്തായി. 14 മല്‍സരങ്ങളില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ മാത്രമേ സഞ്ജു ബാറ്റ് ചെയ്തുള്ളൂ. 35.63 ശരാശരിയില്‍ നേടാനായത് 285 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമ ഇതിലുള്‍പ്പെടുന്നുള്ളൂ.

സഞ്ജുവിന്റെ അസാന്നിധ്യം സീസണില്‍ റോയല്‍സിനെയും സാരമായി ബാധിച്ചു. തൊട്ടുമുമ്പത്തെ സീസണില്‍ പ്ലേഓഫ് വരെയെത്തി ടീം ടോപ്പ് ഫൈവില്‍ പോലുമെത്തിയില്ല. 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ ഒമ്പതാം സ്ഥാനത്താണ് അവര്‍ക്കു ഫിനിഷ് ചെയ്യാനായത്.

Story first published: Wednesday, August 6, 2025, 12:42 [IST]
Other articles published on Aug 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+