മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പുതിയ ടീമിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പലതും വന്നുകൊണ്ടിരിക്കെ പുതിയ റിപ്പോര്‍ട്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കുള്ള കൂടുമാറ്റത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് അദ്ദേഹമന്നാണ് വ്യക്തമാവുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനവും വൈകാതെ ഉണ്ടായേക്കുകയും ചെയ്യും.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരെല്ലാം സഞ്ജുവിനെ അടുത്ത സീസണിലേക്കു ടീമിലെത്തിക്കാന്‍ താല്‍്പ്പര്യം കാണിച്ച ഫ്രാഞ്ചൈസികളാണ്. അതിനിടെയാണ് ഇവരെയെല്ലാം ഓവര്‍ടേക്ക് ചെയ്ത് എസ്ആര്‍എച്ച് മുന്നിലേക്കു വന്നിരിക്കുന്നത്.

റോയല്‍സ്- എസ്ആര്‍എച്ച് ചര്‍ച്ച
ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണിനെ പൊക്കാനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലാന്‍. കാരണം ഡിസംബറില്‍ നടക്കാനിരിക്കുന്നി മിനി ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൂല്യം ഏറെ ഉയരാനുള്ള സാധ്യത കൂടുതലാണ്.
അങ്ങനെ വന്നാല്‍ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള നീക്കം വിജയിക്കണമെന്നുമില്ല. ഈ കാരണത്താലാണ് ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ റാഞ്ചാന്‍ എസ്ആര്‍എച്ച് ശ്രമിക്കുന്നത്. സഞ്ജുവിന്റെ റോയല്‍സിലെ ശമ്പളമായ 18 കോടി രൂപ മുടക്കുകയോ, പകരെ കളിക്കാരെ നല്‍കുകയോ ചെയ്താല്‍ മലയാളി താരത്തെ എസ്ആര്‍എച്ചിനു സ്വന്തം തട്ടകത്തിലെത്തിക്കുകയും ചെയ്യാം.
കഴിഞ്ഞ മെഗാ ലേലത്തില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ഇഷാന്‍ കിഷനെ കൈമാറി പകരം സഞ്്ജുവിനെ വാങ്ങാനാണ് ഓറഞ്ച് ആര്‍മിയുടെ പ്ലാന്‍.
കൈമാറ്റം സംബന്ധിച്ച് ഇരുടീമുകളും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്കു കടന്നുവെന്നാണ് എക്‌സിലെ ചില പോസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഔദ്യോഗികമായ വിവരങ്ങളൊന്നും തന്നെ പുറത്തു വരികയും ചെയ്തിട്ടില്ല.
11.25 കോടി രൂപയാണ് നിലവില്‍ എസ്ആര്‍എച്ചില്‍ ഇഷാന്റെ ശമ്പളം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കൈമാറുന്നതിനൊപ്പം ബാക്കി തുകയും കൂടി കൈമാറിയാല്‍ മാത്രമേ സഞ്ജുവിന്റെ ശമ്പളമായ 18 കോടിക്കൊപ്പമെത്താന്‍ അവര്‍ക്കു സാധിക്കുയുള്ളൂ. ഒരുപക്ഷെ ഇഷാനോടൊപ്പം മറ്റേതെങ്കിലും താരത്തെ കൂടി റോയല്‍സിനു വിട്ടുകൊടുക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

സഞ്ജുവിന്റെ തീരുമാനത്തില്‍ മാറ്റമില്ല
രാഹുല്‍ ദ്രാവിഡിനു പകരം കുമാര്‍ സങ്കക്കാര വീണ്ടും രാജസ്ഥാന്‍ റോയല്‍സ് മുഖ്യ കോച്ചായി വരാനിരിക്കെ സഞ്ജു സാംസണ്‍ ടീമില്‍ തന്നെ തുടര്‍ന്നേക്കുമെന്നു നേരത്തേ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ഇരുവര്‍ക്കുമിടയില്‍ അത്രയും നല്ല അടുപ്പവും സൗഹൃദവുമുണ്ടായിരുന്നു.
പക്ഷെ റോയല്‍സ് വിടണമെന്ന തന്റെ തീരുമാനത്തില്‍ തന്നെ സഞ്ജു ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നാണ് വ്യക്തമാവുന്നത്. റോയല്‍സുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ പൂര്‍ണമായും വിള്ളല്‍ വീണു കഴിഞ്ഞു. ഇനി അവരുമായി ഒത്തുപോവുകയെന്നത് അസാധ്യമാണെന്നു സഞ്ജുവിനും ബോധ്യമായിട്ടുണ്ട്.
ഈ കാരണത്താലാണ് ടീം വിടാന്‍ അനുവദിക്കണമെന്നു അദ്ദേഹം റോയല്‍സിനോടു ആവശ്യപ്പെട്ടിരിക്കുന്നത്. ട്രേഡ് വിന്‍ഡോയില്‍ തന്നെ വില്‍ക്കുകയോ, ലേലത്തിനു മുമ്പ് റിലീസ് ചെയ്യുകയോ വേണമെന്നാണ് സഞ്ജുവിന്റെ അഭ്യര്‍ഥന.
റോയല്‍സ് അദ്ദേഹത്തെ നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്താനും ശ്രമിച്ചിട്ടില്ല. സഞ്ജു തന്റെ തീരുമാനമറിയിച്ചതിനു പിന്നാലെ പല ഫ്രാഞ്ചൈസികളുമായും റോയല്‍സ് ചര്‍ച്ചകളും നടത്തിയിരുന്നു.
ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ചര്‍ച്ച ഫലം കണ്ടേക്കുമെന്നാണ് സൂചനകള്‍. ഡിസംബര്‍ രണ്ടാം വാരത്തിലാണ് മിനി താരലേലം നടക്കാനിരിക്കുന്നത്. അതിനു മുമ്പ് അടുത്ത മാസം 15 ഓടെ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ ബിസിസിഐയ്ക്കു നല്‍കുകയും വേണം.