Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് പകരം സ്റ്റാര്‍ക്ക്!! ഡിസിയോടു റോയല്‍സ് ചോദിക്കുക ഇവരെ, കിട്ടിയാല്‍ കോളടിക്കും

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയിലെ പ്രധാന ചര്‍ച്ചാ വിഷയം മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ്. ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും അദ്ദേഹം പിന്നോട്ടു ഇല്ലെന്നു തന്നെയാണ് വ്യക്തമാവുന്നത്. അതുകൊണ്ടു തന്നെ റോയല്‍സും ഇനി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചേക്കുകയുമില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സഞ്ജുവിനെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ തന്നെ സഞ്ജുവുമായി കൂടുമാറ്റം സംബന്ധിച്ച് ഡിസി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച് ഒര ഔദ്യോഗിക പ്രഖ്യാപനവും വന്നേക്കും.

MITCHELL STARC

ഡിസിയുടെ ക്യാപ്റ്റന്‍സിയും സഞ്ജുവിനു ഓഫര്‍ ചെയ്തു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ വിട്ടുകൊടുക്കുകയാണെങ്കില്‍ ഡിസിയില്‍ നിന്നും ചില സൂപ്പര്‍ താരങ്ങളെ റോയര്‍സ് തിരികെ ആവശ്യപ്പെട്ടേക്കും. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ പരിചയ സമ്പന്നനായഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിലവില്‍ 11.75 കോടി രൂപയാണ് അദ്ദേഹത്തിന്റെ വില. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് പേസ് ബൗളിങായിരുന്നു. ജോഫ്ര ആര്‍ച്ചറെ മാറ്റി നിര്‍ത്തിയാല്‍ നല്ലൊരു പേസ് ബൗളറുടെ അഭാവം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാനായാല്‍ ഈ കുറവ് റോയല്‍സിനു തീര്‍ക്കാം.

ആര്‍ച്ചര്‍ക്കൊപ്പം സ്റ്റാര്‍ക്കും ചേരുന്നതോടെ അതു മാരക കോമ്പിനേഷനായി മാറും. 2024ലെ ഐപിഎല്ലില്‍ 17 വിക്കറ്റുകളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സ്റ്റാര്‍ക്കിനായിരുന്നു. കഴിഞ്ഞ സീസണില്‍ ഡിസിക്കായും മികച്ച ബൗളിങാണ് അദ്ദേഹം നടത്തിയത്.

ട്രിസ്റ്റണ്‍ സ്റ്റബ്‌സ്

സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ ബാറ്ററും മധ്യനിരയിലെ അപകടകാരിയായ താരങ്ങളുലൊരാളുമായ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടേക്കാവുന്ന രണ്ടാമത്തെയാള്‍. നിലവില്‍ 10 കോടിയാണ് ഡിസിയില്‍ അദ്ദേഹ്ത്തിന്റെ ശമ്പളം.

മുന്‍നിരയില്‍ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളുമുണ്ടെങ്കിലും മധ്യനിരയില്‍ ഇവരെപ്പോലെ തകര്‍ത്തടിക്കാന്‍ സാധിക്കുന്ന ഒരു ബാറ്ററുടെ കുറവ് ഇപ്പോള്‍ റോയല്‍സിനുണ്ട്. സ്റ്റബ്‌സിനെ കിട്ടിയാല്‍ അവര്‍ക്കു ഇതു മറികടക്കാം.

കഴിഞ്ഞ സീസണില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഫിനിഷിങില്‍ തീര്‍ത്തും നിരാശപ്പെടതുത്തിയത് റോയല്‍സിനു ക്ഷീണമായിരുന്നു. ഇതു കാരണം ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങള്‍ പോലും തോല്‍ക്കുകയും ചെയ്തു. ഹെറ്റ്‌മെയറെ റിലീസ് ചെയ്ത് പകരം ഈ റോള്‍ സ്റ്റബ്‌സിനു നല്‍കിയാല്‍ ഫിനിഷിങില്‍ റോയല്‍സ് കിടുവാകും.

കുല്‍ദീപ് യാദവ്

സഞ്ജു സാംസണിനു പകരം രാജസ്ഥാന്‍ റോയല്‍സിനു ആവശ്യപ്പെടാവുന്ന മറ്റൊരാള്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. 13.25 കോടിയാണ് നിലവില്‍ ഡിസിയില്‍ അദ്ദേഹത്തിന്റെ ശമ്പളം. യുസ്വേന്ദ്ര ചഹലിനെയും ആര്‍ അശിനെയും കൈവിട്ടതിനു ശേഷം ഡിസിയുടെ സ്പിന്‍ വിഭാഗം ദുര്‍ബലമായിരിക്കുകയാണ്.

അവിടേക്കു കുല്‍ദീപിന് എത്തിക്കാനായാല്‍ റോയല്‍സിനു വീണ്ടും കരുത്തരാവാം. ശ്രീലങ്കന്‍ ജോടികളായ വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയുമാണ് കഴിഞ്ഞ തവണ റോയല്‍സിന്റെ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തത്. പക്ഷെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല.

KULDEEP YADAV AXAR PATEL

രണ്ടു പേരെയും റിലീസ് ചെയ്ത് വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഒന്നോ, രണ്ടോ സ്പിന്നറെയാവും അവര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറാണ് കുല്‍ദീപ്. കഴിഞ്ഞ തവണ 7.09 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

അക്ഷര്‍ പട്ടേല്‍

ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെടാന്‍ സാധ്യതയുള്ള നാലാമത്തെ താരം. ഏതു പൊസിഷനിനും ബാറ്റ് ചെയ്യാനും കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനും സാധിക്കുന്ന മാച്ച് വിന്നറാണ് അദ്ദേഹം.

നിലവില്‍ ദേശീയ ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായ അദ്ദേഹം ഐപിഎല്ലില്‍ ഏതു ഫ്രാഞ്ചൈസിയും ആഗ്രഹിക്കുന്ന താരങ്ങൡലൊരാളുമാണ്. 16.50 കോടിയാണ് ഇപ്പോള്‍ ഡിസിയില്‍ അക്ഷറിന്റെ പ്രതിഫലം. ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായ അദ്ദേഹത്തെ റോയല്‍സിനു വിട്ടുകൊടുക്കാന്‍ ഡിസി തയ്യാറാവുമോയെന്നതും സംശയമാണ്.

Story first published: Thursday, October 16, 2025, 9:38 [IST]
Other articles published on Oct 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+