Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധരിച്ചതെല്ലാം ഡാര്‍ക്ക്, മഞ്ഞയണിഞ്ഞപ്പോള്‍ തോന്നിയതെന്ത്? സഞ്ജു പറഞ്ഞത് വൈറല്‍!!

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലക്കു മാറിയതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. സിഎസ്‌കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയുചടെ മഞ്ഞക്കുപ്പായമണിഞ്ഞപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായി സഞ്ജു പറയുന്നു.

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ തന്നെ റോയല്‍സ് വിടാമെന്ന കടുപ്പമേറിയ തീരുമാനം അദ്ദേഹം എടുത്തു കഴിഞ്ഞിരുന്നു. റോയല്‍സ് ഉടമ മനോജ് ബദാലെയെ ഇക്കാര്യം സഞ്ജു തന്നെ നേരിട്ട് അറിയിക്കുകയുമായിരുന്നു. അഞ്ചു ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങിയെങ്കിലും അവസാനം ചെന്നൈയ്ക്കാണ് അതിനു ഭാഗ്യമുണ്ടായത്.

SANJU SAMSON

Screenshot /CSK

ചാംപ്യനെപ്പോലെ

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായിട്ടാണ് കാണുന്നതെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. ഞാന്‍ ഈയൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ മഞ്ഞ ജഴ്‌സി ധരിക്കാന്‍ പോവുന്നത് എന്റെ ഭാഗ്യവുമാണ്.

ഞാന്‍ പറഞ്ഞതു പോലെ എല്ലായ്‌പ്പോഴും കറുപ്പ്, നീല, ബ്രൗണ്‍ എന്നിങ്ങനെയുള്ള ഡാര്‍ക്ക് നിറങ്ങളാണ് ഞാന്‍ ധരിക്കാറുള്ളത്. പക്ഷെ ഇപ്പോള്‍ മഞ്ഞ ധരിക്കുമ്പോള്‍ അതു തീര്‍ച്ചയായും മഹത്തായൊരു വികാരമാണെന്നു ഞാന്‍കരുതുന്നു. സത്യസന്ധമായി പറഞ്ഞാല്‍ സിഎസ്‌കെയുടെ ജഴ്‌സി ധരിച്ചാല്‍ എനിക്കു എങ്ങനെ തോന്നുമെന്നു ഒരിക്കലും ചിന്തിച്ചിട്ടില്ല.

എനിക്കു ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. കൂടാതെ വളരെ പോസിറ്റീവും വ്യത്യസ്തമായും അനുഭവപ്പടുന്നു. ഈ ജഴ്‌സി ധരിച്ചപ്പോള്‍ വളരെ വ്യത്യസ്തമായ ഊര്‍ജമാണ് ലഭിക്കുന്നത്, എനിക്കു ഇപ്പോള്‍ ഒരു ചാംപ്യനെ പോലെ തോന്നുന്നുവെന്നും സഞ്ജു മനസ്സ് തുറന്നു.

വിരമിക്കാനൊരുങ്ങുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പറും മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് സഞ്ജുവിനെ സിഎസ്‌കെ കൊണ്ടു വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വരും സീസണുകളില്‍ ടീമിനു വലിയ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ടീം മാനേജ്‌മെന്റ്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൈാപ്പമാണ് ഐപിഎല്ലില്‍ സഞ്ജു അരങ്ങേറിയത്. അതിനു ശേഷം രണ്ടു സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) കളിച്ചതൊഴിച്ചാല്‍ ബാക്കിയുള്ള സീസണുകളെല്ലാം അദ്ദേഹം റോയല്‍സിന്റെ ഭാഗമായിരുന്നു. റോയല്‍സിനായി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരവും ഓള്‍ടൈം റണ്‍വേട്ടക്കാരനുമെല്ലാം സഞ്ജുവാണ്.

177 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. മൂന്നു സെഞ്ച്വറികളടക്കം 4704 റണ്‍സും വാരിക്കൂട്ടി. രണ്ടു സെഞ്ച്വറികള്‍ റോയല്‍സിനു വേണ്ടിയാണെങ്കില്‍ ഒന്നു ഡല്‍ഹിയുടെ ജഴ്‌സിയിലുമായിരുന്നു.

2021ലെ സീസണിനു മുമ്പാണ് സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായി റോയല്‍സ് ക്യാപ്റ്റനായി സഞ്ജുവെത്തിയത്. 67 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹം 33 ജയങ്ങളും സ്വന്തം പേരില്‍ കുറിച്ചു. 2022ലെ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം.

SANJU DHONI

അതേസമയം, സിഎസ്‌കെയില്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ലഭിത്തില്ല. റുതുരാജ് ഗെയ്ക്വാദ് തന്നെയായിരിക്കും ടീമിനെ അടുത്ത സീസണില്‍ നയിക്കുകയെന്നു സിഎസ്‌കെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയാണ് സഞ്ജുവിനു ലഭിച്ചിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ തവണത്തേതു പോലെ സീസണിനിടെ റുതുരാജ് പരിക്കേറ്റ് പിന്‍മാറുകയാണെങ്കില്‍ അദ്ദേഹത്തിനു നായകന്റെ റോളിലക്കു പ്രൊമോഷനും ലഭിക്കും. സഞ്ജുവിന്റെ ആരാധകര്‍ കാത്തിരിക്കുന്നതും ഈയൊരു അപൂര്‍വ്വ നിമിഷത്തിനു വേണ്ടിയാണ്.

Story first published: Thursday, November 20, 2025, 6:39 [IST]
Other articles published on Nov 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+