IPL 2026: ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ റെഡി, പക്ഷെ റിഷഭ് ചെന്നൈയില്‍ വേണ്ടെന്ന് സഞ്ജു!! ഈ കാരണം
അടുത്ത ഐപിഎല്‍ സീസണിനു മുന്നോടിയായി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ട്രേഡുകളിലൊന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 20267ല്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയാവും കളിക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്.
ട്രേഡില്‍ ഹാര്‍ദിക്കിനെ മറ്റൊരു ഫ്രാഞ്ചൈസിക്കു വില്‍ക്കാനോ, അല്ലെങ്കില്‍ ലേലത്തിനു മുമ്പ് റിലീസ് ചെയ്യാനോയാണ് എംഐയുടെ പ്ലാന്‍. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചേര്‍ത്ത് ഹാര്‍ദിക്കിന്റെ നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ട്രേഡില്‍ അദ്ദേഹത്തെ സിഎസ്‌കെ വാങ്ങുമെന്നു തന്നെയാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹാര്‍ദിക്കിന്റെ വരവില്‍ സിഎസ്‌കെയിലെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സന്തോഷം പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

സ്വാഗതം ചെയ്ത് സഞ്ജു
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള വരവിനെ സഞ്ജു സാംസണ്‍ സ്വാഗതം ചെയ്തായി അവകാശപ്പെടുന്നത്. പക്ഷെ ഇതില്‍ എത്രത്തോളം ആധികാരികതയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അവസാനിച്ചതിനു പിന്നാലെ സിഎസ്‌കെ മാനേജ്‌മെന്റുനായി സഞ്ജു കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു.
റിഷഭ് പന്തിനെ സിഎസ്‌കെയിലേക്കു കൊണ്ടു വരുന്നതിനോടു താല്‍പ്പര്യമില്ലെന്നും അവരെ അറിയിച്ചു. കാരണം വിക്കറ്റ് കീപ്പര്‍ റോളില്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നതായും സഞ്ജു അറിയിച്ചുവെന്നുമാണ് ഈ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ചെന്നൈയിലേക്കു ഹാര്‍ദിക് ചേക്കേറാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. കാരണം മധ്യനിരയില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന ഒരു ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം അവര്‍ക്കുണ്ട്.
ഈ റോളിലേക്കു ഹാര്‍ദിക്കിനേക്കാള്‍ മികച്ചൊരു ഓപ്ഷനും അവര്‍ക്കു ലഭിക്കാനുമില്ല. ഇവയ്ക്കു പുറമെ ക്യാപ്റ്റന്‍സിയും ഏറ്റെടുക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ട്രേഡില്‍ ഹാര്‍ദിക്കിനെ വാങ്ങുകയാണെങ്കില്‍ അതേ മൂല്യമുള്ള ഒന്നോ, രണ്ടോ താരങ്ങളെ മുംബൈയ്ക്കു സിഎസ്‌കെ കൈമാറേണ്ടതായി വരും.
അല്ലെങ്കില്‍ മുഴുവന്‍ ക്യാഷ് നല്‍കിയുള്ള ട്രാന്‍സ്ഫറാണ് അടുത്ത ഓപ്ഷന്‍. ഇതില്‍ രണ്ടാമത്തേതിനുള്ള സാധ്യത കുറവാണ്. താരങ്ങളെ പരസ്പരം കൈമാറിയുള്ള ഇടാപാട് മാത്രമേ സംഭവിക്കാനിടയുള്ളൂ.

മുംബൈയുമായുള്ള ബന്ധം
മുംബൈ ഇന്ത്യന്‍സുമായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ബന്ധം ഇപ്പോള്‍ പൂര്‍ണമാും തകര്‍ന്നിരിക്കുകയാണ്. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ട്. ടീമിലെ ഈ ഐക്യമില്ലായ്മയാണ് കളിക്കളത്തിലും മുംബൈയ്ക്കു വന്‍ തിരിച്ചടിയായത്.
ആറാം കിരീടം സ്വന്തമാക്കാനുള്ള എല്ലാ ചേരുവകളുമുണ്ടായിട്ടും ഇത്തവണ എംഐ ഒമ്പതാം സ്ഥാനത്തേക്കു കൂപ്പുകുത്തിയത് ഈ സ്വരച്ചേര്‍ച്ച ഇല്ലായ്മ കാരണാണ്. ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങള്‍ക്കു താല്‍പ്പര്യമില്ലെന്നതാണ് പ്രധാന പ്രശ്‌നം.
ഇതിനിടെ മുംബൈയുടെ പുതിയ ക്യാപ്റ്റനായി യുവതാരം തിലക് വര്‍മയെ കൊണ്ടുവരണമെന്നു ടീം മാനേജ്‌മെന്റുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ രോഹിത് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.
2024ലെ ട്രേഡില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ വാങ്ങിയതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. രോഹിത്തിനെ പുറത്താക്കി ഹാര്‍ദിക്കിനെ ക്യാപ്റ്റനുമാക്കിയതോടെ ടീമിന്റെ പതനം ആരംഭിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


