For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു പുറത്ത്, പകരം മുന്‍ മുംബൈ താരം!! ഇതു നടന്നാല്‍ റോയല്‍സ് വേറെ ലെവല്‍

ഐപിഎല്ലിന്റെ മിനി താരലേലവുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനകള്‍ പുറത്തു വന്നതോടെ ഫ്രാഞ്ചൈസികളെല്ലാം ഉണര്‍ന്നുകഴിഞ്ഞു. ഡിസംബര്‍ രണ്ടാംവാരമായിരിക്കും ലേലം നടന്നേക്കുകയെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്ത മാസം 15നുള്ള നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കേണ്ടിയും വരുമെന്നും ഇതില്‍ പറയുന്നു.

അടുത്ത സീസണില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കു തയ്യാെടുക്കുന്ന ടീമുകളിലൊന്നാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. പുതിയ കോച്ചായി മടങ്ങിയെത്തുന്ന കുമാര്‍ സങ്കക്കാര കഴിഞ്ഞ തവണത്തെ കോച്ചിങ് സംഘത്തിലെ രണ്ടുപേരെ ഇതിനകം പുറത്താക്കി കഴിഞ്ഞു. ഇനി ടീമിലും ചില പേരുകള്‍ വെട്ടാനൊരുങ്ങുകയാണ് അദ്ദേഹം.

SANJU SAMSON

സഞ്ജു പുറത്തേക്ക്

രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ കാര്യം ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ ഫ്രാഞ്ചൈസി ഒഴിവാക്കുകയാണെന്നതാണ്. അദ്ദേഹം ടീം വിടാന്‍ ആഗ്രഹിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ വന്നിട്ടുള്ളതാണ്.

ഇപ്പോഴിതാ റോയല്‍സ് തന്നെ അതിനു തയ്യാറായി കഴിഞ്ഞതായി ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലേലത്തിനു മുമ്പുള്ള ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കു വില്‍ക്കുകയെന്നതാണ് റോയല്‍സിന്റെ ആദ്യത്തെ പ്ലാന്‍. അതു ഫലം കണ്ടില്ലെങ്കില്‍േ ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ റിലീസ് ചെയ്യാനും റോയല്‍സ് തീരുമാനിച്ചു കഴിഞ്ഞു.

പകരക്കാരനായി ഗ്രീന്‍

സഞ്ജു സാംസണിനെ അടുത്ത ഐപിഎല്ലിനു മുന്നോടിയായി കൈവിടുകയാണെങ്കില്‍ പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സിനു കൊണ്ടു വരാവുന്ന ബെസ്റ്റ് ഓപ്ഷനുകളിലൊന്ന് ഓസ്‌ട്രേലിയയുടെ സീം ബൗളങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. റോയല്‍സിന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയായിരിക്കും മുന്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു താരം കൂടിയായ അദ്ദേഹം.

പരിക്കു കാരണം കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ നിന്നും ഗ്രീന്‍ വിട്ടുനിന്നിരുന്നു. മാസങ്ങളോളം കളിക്കളത്തില്‍ നിന്നും അദ്ദേഹത്തിനു മാറി നില്‍ക്കേണ്ടിയും വന്നു എന്നാല്‍ തിരിച്ചുവരവിനു ശേഷം അവിശ്വസനീയ പ്രകടനമാണ് ഗ്രീന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടായും അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഐപിഎല്ലില്‍ മുംബൈ, ആര്‍സിബി ടീമുകള്‍ക്കായി 29 മല്‍സരങ്ങളില്‍ ഗ്രീന്‍ കളിച്ചു കഴിഞ്ഞു. 41.59 ശരാശരിയില്‍ 153.70 സ്‌ട്രൈക്ക് റേറ്റില്‍ 707 റണ്‍സും അടിച്ചെടുത്തു. കൂടാതെ 16 വിക്കറ്റുകളുമായി ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2023ലെ ലേലത്തിലാണ് ഗ്രീന്‍ മുംബൈയുടെ ഭാഗമായത്. കന്നി സീസണില്‍ തന്നെ 50.22 ശരാശറിയില്‍ 160.28 സ്‌ട്രൈക്ക് റേറ്റില്‍ 452 റണ്‍സുമായി താരം വരവറിയിക്കുകയും ചെയ്തു.

CAMERON GREEN

ഗ്രീന്‍ എന്തുകൊണ്ട് റോയല്‍സിന് ബെസ്റ്റ്?

സഞ്ജു സാംസണിനെ ഒഴിവാക്കുകയാണെങ്കില്‍ ഈ റോളിലേക്കു ഏറ്റവും ബെസ്റ്റ് കാമറൂണ്‍ ഗ്രീനാണെന്നു തന്നെ പറയേണ്ടി വരും. ഓസ്‌ട്രേലിയന്‍ യുവതാരത്തിന്റെ ഗംഭീര റെക്കോഡ് തന്നെയാണ് ഇതിനു കാരണം. ടീമില്‍ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാംനമ്പര്‍ ഗ്രീനില്‍ ഭദ്രമാണ്.

അതിവേഗം സ്‌കോര്‍ ചെയ്യാനും ആങ്കറുടെ റോളില്‍ കളിക്കാനുമെല്ലാം താരത്തിനു കഴിയും. മുംബൈ ഇന്ത്യന്‍സില്‍ ആകെ കളിച്ച 16 മല്‍സരങ്ങളില്‍ 10ലും മൂന്നാമനായാണ് ഗ്രീന്‍ ബാറ്റ് വീശിയത്. ഈ നീക്കം ടീമിനു ഏറെ ഗുണവും ചെയ്തു.

സഞ്ജു മൂന്നാമനായി 102ഉം ഗ്രീന്‍ 13ഉം മല്‍സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. 38.6 ശരാശരിയില്‍ 142.9 സ്‌ട്രൈക്ക്‌റേറ്റില്‍ സഞ്ജു സ്‌കോര്‍ ചെയ്തത് 3395 റണ്‍സാണ്. എന്നാല്‍ ഗ്രീനാവട്ടെ 40.2 ശരാശരിയില്‍ 155.6 സ്ട്രക്ക്‌റേറ്റില്‍ 442 റണ്‍സു നേടി. ശരാശരിയിലും പ്രഹരശേഷിയിലുമെല്ലാം സഞ്ജുവിനേക്കാള്‍ മുന്നിലാണ് ഗ്രീനെന്നു ഇതില്‍ നിന്നും വ്യക്തമാണ്.

കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ പ്രധാന വീക്ക്‌നെസുകളിലൊന്ന് മികച്ചൊരു വിദേശ ഓള്‍റൗണ്ടറുടെ അഭാവമായിരുന്നു. ഇതു കാരണം ഈ റോളില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയും ബൗളര്‍മാരെയുമെല്ലാം അവര്‍ക്കു പരീക്ഷിക്കേണ്ടിയും വന്നു. ഇതു റോയല്‍സിന്റെ ടീം കോമ്പിനേഷനെയും ബാധിച്ചിരുന്നു. ഗ്രീനിനെ സ്വന്തമാക്കിയാല്‍ ഈ വീക്ക്‌നെസ് ഒറ്റയടിക്കു റോയല്‍സിനു ഇല്ലാതെയാക്കാം.

2024ലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി 10 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഗ്രീനിനു സാധിച്ചിരുന്നു. ജോഫ്ര ആര്‍ച്ചറിനൊപ്പം ഗ്രീന്‍ കൂടി ചേരുന്നതോടെ അതു അടുത്ത സീസണിലെ ഐപിഎല്ലില്‍ റോയല്‍സ് പേസാക്രമണത്തിനു കൂടുതല്‍ മൂര്‍ച്ചയും നല്‍കും.

Story first published: Sunday, October 12, 2025, 8:28 [IST]
Other articles published on Oct 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+