Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീ ഇന്ത്യക്കായി വൈഭവിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും? സഞ്ജുവോ, അഭിയോ; ടോപ്പ് 5 ഇങ്ങനെ!!

ഐപിഎല്ലിലെ മറ്റൊരു മാജിക്കല്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള ആദ്യ കോളിനു പടിവാതില്‍ക്കെ എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. ഉടന്‍ തന്നെ ഈ 15 കാരനെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കുപ്പായത്തില്‍ നമുക്കു പ്രതീക്ഷിക്കാം.

ഒരുപക്ഷെ അയര്‍ലാന്‍ഡുമായി അടുത്ത മാസം അവസാനം നടക്കാനിരിക്കുന്ന പരമ്പരയില്‍ വൈഭവിന്റെ അരങ്ങേറ്റം സംഭവിച്ചേക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏറെക്കുറെ തനിച്ചാണ് പാറ്റ് കമ്മിസിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വൈഭവ് തീര്‍ത്തത്.

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

വെറും 29 ബോളില്‍ താരം വാരിക്കൂട്ടിയത് 97 റണ്‍സാണ്. 12 സിക്‌സറും അഞ്ചു ഫോറും ഇതിലുള്‍പ്പെടും. ഒറ്റ ഫോറകലെയാണ് ക്രിസ് ഗെയ്‌ലിന്റെ (30 ബോള്‍ സെഞ്ച്വറി) ഓള്‍ടൈം റെക്കോര്‍ഡ് 15കാരന് നഷ്ടമായത്.

SANJU SAMSON ABHISHEK SHARMA

ടി20യില്‍ ഇന്ത്യന്‍ ടീമിലെ ഒരു ഓപ്പണിങ് സ്‌പോട്ട് വൈഭവ് തന്റെ പേരില്‍ ദീര്‍ഘകാലത്തേക്കു ഉറപ്പിച്ച് കഴിഞ്ഞുവെന്നു തന്നെ പറയാം. അങ്ങനെയെങ്കില്‍ താരത്തിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കും? ടീം ഇന്ത്യയുടെ പുതിയ ടോപ്പ് ഫൈവ് എങ്ങനെയാവുമെന്നും നോക്കാം.

വൈഭവിന് കൂട്ടിനാര്?

ടി20യില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം മല്‍സരം നടക്കുന്ന സ്‌പോട്ടാണ് ഓപ്പണിങെന്നു നിസംശയം പറയാം. കാരണം അത്രയധികം പേരാണ് ഈ രണ്ടു സ്ഥാനങ്ങളിലൊന്ന് സ്വന്തം പേരിലാക്കാന്‍ പിടിവലി നടത്തുന്നത്. നിലവില്‍ ഈ റോളുകള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയുടെയും കൈകളിലാണ്.

പക്ഷെ വൈഭവ് സൂര്യവംശി വന്നാല്‍ രണ്ടിലൊരാള്‍ക്കു മാറിക്കൊടുത്തേ തീരുകയുള്ളൂ. അത് ആരാവുമെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഏറ്റവുമധികം കുഴപ്പിക്കുന്നതും ഈ ചോദ്യം തന്നെയായിരിക്കും.

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

വൈഭവിന്റെ വരവോടെ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ ടി20 മോഹങ്ങള്‍ അവതാളത്തിലുമായിരിക്കുകയാണ്. സഞ്ജുവും അഭിഷേകും ഇന്ത്യക്കു ടി20യില്‍ ഒരുപോലെ പ്രധാനപ്പെട്ടവരാണ്. രണ്ടു പേരെയും ടീമില്‍ നിന്നും മാറ്റി നിര്‍ത്താനും സാധിക്കില്ല.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതോടെ ടീമില്‍ നിന്നും ഇനി സഞ്ജുവിനെ ഒഴിവാക്കുക അസാധ്യമായിരിക്കുകയാണ്. ഫൈനലിലടക്കം അവസാന മൂന്ന് മാച്ചുകളിലും ടീമിന്റെ ഹീറോയും അദ്ദേഹമായിരുന്നു.

അഭിഷേകാവട്ടെ ഏതു ബൗളിങ് നിരയുടെയും ഉറക്കം കെടുത്തുന്ന ബാറ്ററാണ്. നേരത്തേ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് സൃഷ്ടിച്ചതു പോലെയൊരു ഓറ (Aura) സൃഷ്ടിച്ചെടുക്കാന്‍ താരത്തിനായിട്ടുണ്ട്. പവര്‍പ്ലേ മുഴുവന്‍ അഭിഷേക് ബാറ്റ് ചെയ്താല്‍ ഇന്ത്യക്കു ജയം ഏറെക്കുറെ ഉറപ്പാണെന്നു തന്നെ പറയാം.

അതുകൊണ്ടു തന്നെ സഞ്ജു, അഭിഷേക് എന്നിവര്‍ക്കൊപ്പം വൈഭവിനെ കൂടി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്കു മുന്നില്‍ ഒറ്റ വഴി മാത്രമേയുള്ളൂ. മൂന്നിലൊരാളുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തുക.

VAIBHAV SOORYAVANSHI

ഇവരില്‍ അഭിഷേകും വൈഭവും ഓപ്പണിങ് സ്‌പെഷ്യലിസ്റ്റുകളാണ്. പവര്‍പ്ലേയുടെ ഫീല്‍ഡ് നിയന്ത്രണങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ സാധിക്കുകയും ഇവര്‍ക്കാണ്. അതിനാല്‍ അഭിഷേകും വൈഭവും തന്നെ ഓപ്പണിങ് ജോടികളായി കളിക്കുന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം.

സഞ്ജുവിനെ ഒരു സ്ഥാനം താഴേക്കു ഇറക്കി മൂന്നാം നമ്പറില്‍ കളിപ്പിക്കാം. ഈ റോള്‍ അദ്ദേഹത്തിനു അത്ര ബുദ്ധിമുട്ടാവില്ല. കാരണം ഐപിഎല്‍ കരിയറില്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം ഏറ്റവുമധികം ബാറ്റ് ചെയ്തതും ഇവിടെയാണ്.

ഗെയ്ല്‍ റെക്കോര്‍ഡ് ജസ്റ്റ് മിസ്, വൈഭവ് വെറും കുട്ടിയായി!! ചെയ്തതിങ്ങനെ, ഓടിയെത്തി അഭിഷേക്

ഗെയ്ല്‍ റെക്കോര്‍ഡ് ജസ്റ്റ് മിസ്, വൈഭവ് വെറും കുട്ടിയായി!! ചെയ്തതിങ്ങനെ, ഓടിയെത്തി അഭിഷേക്

സഞ്ജു മൂന്നിലേക്കു വരുമ്പോള്‍ സ്വാഭാവികമായും ഇപ്പോള്‍ ഈ പൊസിഷനില്‍ കസറുന്ന ഇഷാന്‍ കിഷന് നാലിലേക്കു മാറേണ്ടിയും വരും. ഓപ്പണിങ് മുതല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അതിനാല്‍ ഈ മാറ്റം ഇഷാന്റെ പ്രകടനത്തെയും ബാധിച്ചേക്കില്ല.

അഞ്ചാം നമ്പറില്‍ ഇന്ത്യക്കു ടി20യില്‍ ഇപ്പോള്‍ ഏറ്റവും യോജിച്ചയാള്‍ രജത് പാട്ടിദാറായിരിക്കും. ഈ ടോപ്പ് ഫൈവിനെ ഇന്ത്യ പരീക്ഷിച്ചാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്കു കൈവിടേണ്ടിയും വരും. പകരം നായകസ്ഥാനം സഞ്ജുവിനെ ഏല്‍പ്പിക്കാം. ഇത്തരമൊരു വമ്പന്‍ അഴിച്ചുപണി സംഭവിക്കുമോയെന്നു നമുക്കു കാത്തിരുന്ന് കാണാം.

Story first published: Thursday, May 28, 2026, 8:41 [IST]
Other articles published on May 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+