Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് ഉത്തരവാദിത്വമില്ലേ? ഇതല്ല വേണ്ടത്!! ആഞ്ഞടിച്ച് ശ്രീകാന്ത്, റുതുവിനെയും വിട്ടില്ല

ഹൈദരാബാദ്: ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ജയിക്കാമായിരുന്ന മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടതില്‍ നിരാശനും രോഷാകുലനുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ ശ്രീകാന്ത്. ഈ മല്‍സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പുറത്താവലിനെയും അദ്ദേഹം വിമര്‍ശിച്ചിരുക്കുകയാണ്.

എസ്ആര്‍എച്ചിനോടു 10 റണ്‍സിന്റെ നേരിയ പരാജയമാണ് ഞായറാഴ്ച രാത്രി റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും നേരിട്ടത്. 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്ക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ ഒതുങ്ങേണ്ടി വരികയായിരുന്നു. ആദ്യ 10 ഓവറില്‍ എളുപ്പം ജയിക്കുമെന്നു കരുതിയ സിഎസ്‌കെയ്ക്കു അടുത്ത 10 ഓവറില്‍ അടിതെറ്റുകയായിരുന്നു.

K SRIKKANTH

ഉത്തരവാദിത്വത്തോടെ കളിക്കൂ

ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കിചീക്കയില്‍ വിശകലനം ചെയ്യവെയാണ് സഞ്ജു സാംസണ്‍ പുറത്തായ രീതിയെ കെ ശ്രീകാന്ത് കുറ്റപ്പെടുത്തിത്തിയത്. കുറേക്കൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യണമെന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ച്ചയയായി രണ്ടു മല്‍സരങ്ങളില്‍ സിഎസ്‌കെ ഇന്നിങ്‌സിലെ അമരക്കാരനായിരുന്നു സഞ്ജു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അപരാജിത സെഞ്ച്വറി (115*) കുറിച്ച അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 48 റണ്‍സോടെയും ടീമിന്റെ ടോപ്‌സ്‌കോററായി മാറി.

അതുകൊണ്ടു തന്നെ എസ്ആര്‍എച്ചിനെതിരേയും മികച്ചൊരു ഇന്നിങ്‌സ് സഞ്ജുവില്‍ നിന്നും സിഎസ്‌കെയും ആരാധകരുമെല്ലാം പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ വെറും മൂന്നു ഗോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ.

ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സറടിച്ച് അക്കൗണ്ട് തുറന്ന സഞ്ജു രണ്ടാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരേ ആദ്യ ബോളില്‍ വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു തുനിഞ്ഞ് പുറത്താവുകയായിരുന്നു. ഹെന്‍ട്രിച്ച് ക്ലാസെനാണ് അനായാസ ക്യാച്ചെടുത്തത്.

SANJU SAMSON

' സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സഞ്ജു സാംസണ്‍ പുറത്തായ രീതി അംഗീകരിക്കാന്‍ കഴിയില്ല. അവന്‍ ബാറ്റിങില്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണം. ഞാന്‍ കുറ്റപ്പെടുത്തുകയല്ല. പക്ഷെ സഞ്ജു വേറെ ലെവല്‍ പ്ലെയറാണ് '- ശ്രീകാന്ത് വ്യക്തമാക്കി.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ വിമര്‍ശനത്തോടു യോജിക്കാന്‍ ഷോയുടെ ആങ്കറായ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധ ശ്രീകാന്ത് തയ്യാറായില്ല. 'ഇതു ടി20 ഫോര്‍മാറ്റാണ്. തൊട്ടുമുമ്പത്തെ രണ്ടു കളിയിലും സഞ്ജു അടിച്ചില്ലേ ? എല്ലാ മല്‍സരത്തിലും ഒരുപോലെ അടിക്കാന്‍ കഴിയില്ല'- അനിരുദ്ധ പറഞ്ഞു.

പക്ഷെ ശ്രീകാന്ത് ഇതിനോടു യോജിച്ചില്ല. സിഎസ്‌കെ ടീം സഞ്ജുവിനെ അത്ര മാത്രം ആശ്രയിച്ചാണ് കളിക്കുന്നത്. ഞാന്‍ അവനെ കുറ്റപ്പെടുത്തുകയല്ല. ഉത്തരാവാദിത്വത്തോടെ കളിക്കണമെന്നാണ് ഞാന്‍ പറയുന്നത്. സഞ്ജു നേരത്തേ പുറത്തായത് ടീമിനെയും ബാധിക്കുന്നത് നമ്മള്‍ കണ്ടു. വേറെയാരാണ് ടോപ് ഓര്‍ഡറിലുള്ളത്?- ശ്രീകാന്ത് ചോദിക്കുന്നു.

ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ' റുതുരാജ് ഗെയ്ക്വാദ് സിഎസ്‌കെയ്ക്കായി ഓപ്പണ്‍ ചെയ്യാനേ പാടില്ല. പ്ലീസ്, അയ്യോ റുതൂ, നീ ഇനി ഓപ്പണ്‍ ചെയ്യരുത്'- ശ്രീകാന്ത് പറഞ്ഞു.

Story first published: Sunday, April 19, 2026, 13:32 [IST]
Other articles published on Apr 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+