Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു യുവിയെപ്പോലെ!! ഇപ്പോഴത്തെ മോശം ഫോം മാറ്റാന്‍ വഴിയുണ്ട്, വീരുവിന്റെ ഉപദേശം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റത്തിനു ശേഷം ഫോമല്ലാതെ വലയുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശലുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇനിയുള്ള മല്‍സരങ്ങള്‍ സഞ്ജു ഉറപ്പായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ട്രേഡില്‍ സിഎസ്‌കെയിലെത്തിയ ശേഷം കളിച്ച മൂന്നിന്നിങ്‌സുകളിലും സഞ്ജ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. വെറും 22 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു കളിയില്‍ പോലും സഞ്ജു ബാറ്റിങില്‍ രണ്ടക്കം തികച്ചതുമില്ല. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഇപ്പോള്‍ അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവിനു ഉപദേശം

ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ ഷോയില്‍ സംസാരിക്കവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തില്‍ സഞ്ജു സാംസണിന്റെ ദയനീയ ഫോമിനെക്കുറിച്ച് വീരേന്ദര്‍ സെവാഗ് നിരീക്ഷണം നടത്തിയത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും തന്റെ ടീമംഗവും സുഹൃത്തുമായ യുവരാജ് സിങുമായി ഒരു താരതമ്യവും അദ്ദേഹം നടത്തുകയും ചെയ്തു.

'സഞ്ജു സാംസണ്‍ യഥാര്‍ഥത്തില്‍ യുവരാജ് സിങിനെ പോലെയാണ്. നിന്ന നില്‍പ്പില്‍ തന്നെ വളര അനായാസം സിക്‌സറുകള്‍ പായിക്കാന്‍ രണ്ടു പേര്‍ക്കും സാധിക്കും. ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഇവരുടെ ബാറ്റ് മുകളിലേതക്കു പോവാറുണ്ട്. ബ്രയാന്‍ ലാറയും ഇങ്ങനെയായിരുന്നു.

ഈ കാരണത്താലാണ് സിക്‌സറടിക്കുകയെന്നത് ഇവര്‍ക്കെല്ലാം എളുപ്പമായി മാറിയത്. സഞ്ജുവിന്റെ ബാറ്റിങ് നോക്കിയാല്‍ ഇവരുമായെല്ലാം നല്ല സാമ്യം നിങ്ങള്‍ക്കു കാണാം. ഷോട്ട് കളിക്കവെ ബാറ്റ് മുകളിലേക്കു പോവും, മാത്രമല്ല അതു നേരെ തന്നെ വരികയും ചെയ്യും.

ബാറ്റില്‍ ബോള്‍ കൊളളുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടില്ലാതെ നിന്ന സ്ഥലത്തു നിന്നു തന്നെ സിക്‌സറുകള്‍ പറത്താനാവും. സ്പിന്നര്‍മാര്‍ക്കെതിരേ ആധിപത്യം പുലര്‍ത്തുന്ന ശൈലിയാണ് യുവിക്കും ലാറയ്ക്കും സഞ്ജുവിനുമെല്ലാമുള്ളത്. അതിന്റെ ഗുണം ടീമിനു ലഭിക്കുകയും ചെയ്യുന്നു.

പക്ഷെ സ്പിന്നര്‍മാര്‍ പന്തെറിയാന്‍ വരുന്നതു വരെയും ക്രീസില്‍ പുറത്താവാതെ നിന്നെങ്കില്‍ മാത്രമേ സഞ്ജുവിനു ഇതു പോലെയുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ക്രീസില്‍ കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തേണ്ടത്.

ഫാസ്റ്റ് ബൗളമാര്‍ക്കെതിരേയും സഞ്ജുവിന്റെ ബാറ്റ് മുകളിലേക്കു പോവാറുണ്ട്. ഉയര്‍ന്ന ബാക്ക്‌ലിഫ്റ്റാണ് അദ്ദേഹത്തിനുള്ളത്. പക്ഷെ ഇപ്പോള്‍ സിഎസ്‌കെയില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും റണ്‍സ് വരുന്നില്ലെന്നും സെവാഗ് വിലയിരുത്തി.

സഞ്ജുവിന്റെ കാര്യത്തില്‍ മറ്റൊരു മോശം വാര്‍ത്ത കൂടി ഞാന്‍ കേട്ടിട്ടുണ്ട്. ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ട് അദ്ദേഹത്തിന് ഒട്ടും രാശിയില്ലാത്തതെന്നാണ് എനിക്കു അറിയാന്‍ കഴിഞ്ഞത്.

SANJU SAMSON

അവിടെ ഇതിനകം കളിച്ചിട്ടുള്ള മല്‍സരങ്ങളില്‍ 10-11 മാത്രമാണ് അവിടെ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. അതു അദ്ദേഹം തീര്‍ച്ചയായും മെച്ചപ്പെടുത്തിയേ തീരൂ. സഞ്ജുവിനു ഇതു സാധിക്കുകയും ചെയ്യും.

അദ്ദേഹത്തിനു അതിനു കളിയില്ലെന്നു ഒരിക്കും പറയാന്‍ കഴിയില്ല. എന്നാല്‍ ഈ ഗ്രൗണ്ടില്‍ മുമ്പ വേണ്ടത്ര റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം സഞ്ജുവിന്റെ മനസ്സിലൂടെ എല്ലായ്‌പ്പോഴും കടന്നു പോയിക്കൊണ്ടിരിക്കും. അതു സാരമില്ല.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സിഎസ്‌കെയിലാണുള്ളത്. ചെപ്പോക്കില്‍ കുറഞ്ഞത് ഏഴു മല്‍സരങ്ങളിലെങ്കിലും കളിക്കുകയും വേണം. അതിനാല്‍ ചെന്നൈയിലെ മോശം സ്റ്റാറ്റസ് സഞ്ജുവിനു ഇനി ശരിയാക്കേണ്ടി വരുമന്നും സെവാഗ് വിശദമാക്കി.

അതേസമയം, ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം. സഞ്ജുവിന്റെ ശക്തമായൊരു തിരിച്ചുവരവാണ് എല്ലാവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്.

Story first published: Tuesday, April 7, 2026, 12:22 [IST]
Other articles published on Apr 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+