Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ പോക്ക് തടയാന്‍ സങ്കയിറങ്ങി!! അവരെ കോച്ചിന് വിശ്വാസമില്ല? വന്‍ ട്വിസ്റ്റ്

മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയുടെ കാര്യത്തില്‍ വലിയൊരു ട്വിസ്റ്റുണ്ടായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. അദ്ദേഹം റോയല്‍സ് വിടുന്നതിന്റെ വക്കിലാണെന്നും ട്രേഡ് വിന്‍ഡോയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു ചേക്കേറുമെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്.

പക്ഷെ ഇപ്പോള്‍ ഇക്കാര്യത്തില്‍ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന സൂചനകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. ടീം വിടാനുള്ള പഴയ തീരുമാനത്തില്‍ നിന്നും സഞ്ജു പിന്‍മാറിയേക്കുമെന്നും ഇതിനു പിന്നില്‍ മുഖ്യ കോച്ചായി മടങ്ങിയെത്താന്‍ പോവുന്ന കുമാര്‍ സങ്കക്കാരയുമാണെന്നാണ് വ്യക്തമാവുന്നത്.

SANJU SANGAKKARA

സഞ്ജു വേണമെന്നു സങ്ക

രാഹുല്‍ ദ്രാഡിഡിനെ പരിശീല സ്ഥാനത്തും നിന്നും പുറത്താക്കിയതോടെയാണ് ടീം ഡയറക്ടര്‍ കൂടിയായ കുമാര്‍ സങ്കക്കാര വീണ്ടും രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ച് റോളില്‍ മടങ്ങിയെത്തുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അദ്ദേഹം ചുമതലയേറ്റെടുക്കാന്‍ സമ്മതം മൂളിയെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സഞ്ജു സാംസണും ദ്രാവിഡും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്ത്. അദ്ദേഹത്തിന്റെ ടീം സെലക്ഷനിലും ഗെയി പ്ലാനിലും സഞ്ജുവിനു അതൃപ്തിയുണ്ടായിരുന്നുവെന്നു ഫ്രാഞ്ചൈസിയുടെ അണിയറയിലുള്ളവര്‍ തന്നെ തുറന്നു പറഞ്ഞിട്ടുമുള്ളതാണ്.

റോയല്‍സ് വിടുകയെന്ന കടുപ്പമേറിയ തീരുമാനം മലയാളി താരം നേരേത്ത എടുത്തതിനു പിന്നിലും പ്രധാന കാരണം ഇതാണെന്നാണ് വിവരം. പക്ഷെ ദ്രാവിഡിനെ ഒഴിവാക്കുകയും പകരം സങ്കക്കാര എത്തുകയും ചെയ്തതോടെ ടീമിലെ അന്തരീക്ഷമാകെ മാറിയിരിക്കുകയാണ്.

സങ്കക്കാരയുമായി വളരെ അടുത്ത ആത്മബന്ധം കൂടി സഞ്ജുവിനുണ്ട്. 2021ലെ സീസണിനു മുന്നോടിയായി അദ്ദേഹം റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ ടീം ഡയറക്ടറും കോച്ചുമെല്ലാം സങ്കയായിരുന്നു. സഞ്ജുവും അദ്ദേഹവും തമ്മിലുള്ള കോംബോ വളരെ പെട്ടെന്നു ക്ലിക്കാവുകയും ചെയ്തു. ഇതു റോയല്‍സിന്റെ തലവര തന്നെ മാറ്റി .

2022ലെ ഐപിഎല്ലില്‍ റോയല്‍സ് ഫൈനല്‍ വരെ എത്തിയതിനു പിന്നിലും ഈ ജോടിയുടെ ഒത്തിണക്കാമായിരുന്നു. 2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് (അഞ്ചാംസ്ഥാനം) നഷ്ടമായെങ്കിലും 2024ല്‍ റോയല്‍സ് വീണ്ടുമൊരു പ്ലേഓഫില്‍ കൂടി കളിക്കുകയും ചെയ്തു, സീസണിനു ശേഷമാണ് സങ്കക്കാര ടീം ഡയറക്ടറുടെ റോളിലേക്കു മാത്രം മാറുകയും പുതിയ കോച്ചായി ദ്രാവിഡിനെ കൊണ്ടു വരികയും ചെയ്തത്.

പക്ഷെ ഈ നീക്കം വലിയ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു റോയല്‍സ് കൂപ്പുകുത്തുകയും ചെയ്തു. താരങ്ങളുടെ മോശം പ്രകനടത്തോടൊപ്പം സഞ്ജുവും ദ്രാവിഡും തമ്മിലുള്ള അസ്വാരസ്യങ്ങളും ടീമിനെ മോശമായി ബാധിച്ചിരുന്നു. കോച്ചായി മടങ്ങിയെത്തുന്ന സങ്കക്കാര നേരത്തേയുണ്ടായിരുന്ന പരിശീലക സംഘത്തിലെ രണ്ടു പേരെ പുറത്താക്കിയിരുന്നു.

SANJU SANGAKKARA

ഇനി അദ്ദേഹത്തിന്റെ അടുത്ത നീക്കം പിണങ്ങി നില്‍ക്കുന്ന സഞ്ജുവിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങളും സങ്ക ആരംഭിച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ പരിശീലകസ്ഥാനത്തു താനുണ്ടെങ്കില്‍ ക്യാപ്റ്റനായി സഞ്ജു കൂടെയുണ്ടാവണണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

സഞ്ജുവിന്റെ ലീഡര്‍ഷിപ്പില്ലെങ്കില്‍ ഈ റോയല്‍സ് ടീമിനു അടുത്ത സീസണില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയില്ലെന്നും സങ്കക്കാര വിശ്വസിക്കുന്നതായി എ്ക്‌സിലെ പോസ്റ്റുകളില്‍ ചിലര്‍ അവകാശപ്പെടുന്നു.

ടീമില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് മലയാളി താരത്തോടു സങ്ക ആശയവിനിമയം നടത്തിയിട്ടുണ്ടെും ഈ പോസ്റ്റുകളില്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കാനും സഞ്ജു റോയല്‍സില്‍ തുടര്‍ന്നാല്‍ സര്‍പ്രൈസാവേണ്ട കാര്യമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Monday, November 3, 2025, 11:23 [IST]
Other articles published on Nov 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+