For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചെന്നൈയുടെ മോഹം നടക്കില്ല? സഞ്ജു റോയല്‍സ് വിട്ടേക്കില്ല!! ഇതാ വമ്പന്‍ തെളിവ്

ഐപിഎല്ലിന്റെ 18ാം സീസണ്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ചൂടുപിടിക്കുകയാണ്. റോയല്‍സ് വിട്ട് അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു സഞ്ജു ചേക്കേറുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ റാഞ്ചാന്‍ ചെന്നൈ ടീം രംഗത്തിറങ്ങിയെന്നും അദ്ദേഹത്തിനു അടുത്ത സീസണില്‍ വൈസ് ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തുവെന്നുമെല്ലാം ഓഫറുകളുണ്ട്. കൂടാതെ സഞ്ജുവിനു പകരം സിഎസ്‌കെയുടെ രണ്ടു കളിക്കാരെ റോയല്‍സ് ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളുണ്ട്. പക്ഷെ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്.

സഞ്ജുവോ, റോയല്‍സോ, ചെന്നൈയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പക്ഷെ ചെന്നൈയുടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. സഞ്ജുവിന്റെ വരവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അവരുടെ പ്രതികരണങ്ങള്‍. എന്നാല്‍ സഞ്ജുവിനെ സ്വന്തമാക്കുകയെന്ന ചെന്നൈയുടെ മോഹം ചിലപ്പോള്‍ നടന്നേക്കില്ല. കാരണമറിയാം.

SANJU SAMSON

സഞ്ജു ടീം വിടില്ല?

സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ സ്വപ്‌നം കാണുന്നത്. പക്ഷെ ഇതു സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. ഒരു കാര്യം സംഭവിച്ചാല്‍ മാത്രമേ സഞ്ജു റോയല്‍സില്‍ നിന്നും പടിയിറങ്ങുകയുള്ളൂ.

സഞ്ജുവിനെ ഇനി വേണ്ടെന്നു റോയല്‍സ് നിലപാടെടുത്താല്‍ മാത്രമേ ഇങ്ങനെയൊരു കൂടുമാറ്റം യാഥാര്‍ഥ്യമാവുകയുള്ളൂ. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം അദ്ദഹം ഫ്രാഞ്ചൈസി വിടാനുള്ള സാധ്യത തീരെ കുറവാണ്. ഇതു പറയാന്‍ ഒരു കാരണം കൂടിയുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി (കെസിഎ) സഞ്ജുവിന്റെ ബന്ധം കഴിഞ്ഞ സീസണില്‍ വഷളായിരുന്നു.

അദ്ദേഹത്തെ കേരളാ ടീമില്‍ നിന്നും കെസിഎ തഴഞ്ഞത് വലിയ വിവാദമാവുകയും പിന്നാലെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് രംഗത്തു വരികയും ചെയ്തു. കെസിഎക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹമുന്നയിച്ചത്. സഞ്ജുവിനെ കെസിഎയിലെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ചി ആരോപണങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ സഞ്ജു പുതിയ സീസണില്‍ കേരളം വിട്ട് പുതിയൊരു തട്ടകത്തിലേക്കു മാറാനിടയുണ്ടെന്നും അതിനു ശേഷം അഭ്യൂഹങ്ങളും പരന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇത്രയേറെ വിവാദങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടും കെസിഎ സംഘടിപ്പിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) പുതിയ സീസണില്‍ താന്‍ കളിക്കുമെന്നു സഞ്ജു അറിയിച്ചു കഴിഞ്ഞു. ജൂലൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തിനായി അദ്ദേഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.

SANJU DHONI

കേരളാ ടീമിനോടും കെസിഎയോടുമുള്ള സഞ്ജുവിന്റെ കൂറും സ്‌നേഹവും തന്നെയാണ് ഇതു തെളിയിക്കുന്നത്. ഇങ്ങനെയൊരാള്‍ തന്നെ വളര്‍ത്തി വലുതാക്കിയ റോയല്‍സ് വിട്ട് മറ്റൊരു ടീമിലേക്കു ചേക്കേറുമെന്നു എങ്ങനെ വിശ്വസിക്കും? നേരത്തേയും ചെൈന്ന, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസികള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു.

വലിയ ഓഫറുകളും അവര്‍ വച്ചെങ്കിലും അദ്ദേഹം അതു നിരസിക്കുകയായിരുന്നു. റോയല്‍സിനൊപ്പം നിന്ന് അവരെ ചാംപ്യന്‍മാരാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ റോയല്‍സ് ഇറങ്ങിപ്പോവാന്‍ പറഞ്ഞാല്‍ മാത്രമേ ഐപിഎല്ലില്‍ പുതിയൊരു ടീമിനെ കുറിച്ച് സഞ്ജു ചിന്തിക്കാനിടയുള്ളൂ. എന്തായിരിക്കും ഇനി സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Saturday, June 28, 2025, 7:53 [IST]
Other articles published on Jun 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+