Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിസിയാവില്ല സഞ്ജുവിന്റെ ടീം!! കാരണം പറഞ്ഞ് ചോപ്ര, പിന്നെ എവിടേക്ക്? സാധ്യതയിങ്ങനെ

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര് താരവുമായ സഞ്ജും സാംസണിന്റെ പുതിയ ഐപിഎല്‍ ടീമിനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. റോയല്‍സ് വിടാനുള്ള തീരുമാനം അദ്ദേഹം എടുത്തു കഴിഞ്ഞതു മുതല്‍ പല ടീമുകളുമായി ചേര്‍ത്ത് നിരന്തരം വാര്‍ത്തകളും അഭ്യൂഹങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സായിരിക്കും സഞ്ജുവിന്റെ പുതിയ തട്ടകനെന്നാണ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. സൗത്താഫ്രിക്കന്‍ യുവതാരവും ഓള്‍റൗണ്ടറുമായ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ വിട്ടുനല്‍കി ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ ഡിസി വാങ്ങുമെന്നും പലരും അവകാശപ്പെട്ടു.

പക്ഷെ ഇങ്ങനെയൊരു ട്രേഡ് ഡീല്‍ സംഭവിക്കാനിടയില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. ഇതിന്റെ കാരണത്തെ കുറിച്ചും സഞ്ജുവിന്റെ ഭാവിയെപ്പറ്റിയുമെല്ലാം അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലില്‍ നിരീക്ഷണം നടത്തിയിരിക്കുകയാണ്.

SANJU SAMSON

സ്റ്റബ്‌സിനെ കൊടുക്കില്ല

മുന്‍ ഐപിഎല്‍ സീസണുകളില്‍ മികച്ച പല പ്രകടനങ്ങളും നടത്തിയിട്ടുള്ള ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിടുമെന്നു തനിക്കു തോന്നുന്നില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

സഞ്ജു സാംസണ്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കും ട്രിസ്റ്റണ് സ്റ്റബ്‌സ് തിരിച്ച് രാജസ്ഥാന്‍ റോയല്‍സിലേക്കും മാറുമെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതു നടന്നാലും അവിടെ എട്ടു കോടിയുടെ കുറവുണ്ടാവും. കാരണം സ്റ്റബ്‌സിന്റെ മൂല്യം 10 കോടിയും സഞ്ജുവിന്റേത് 18 കോടിയുമാണെന്നും ചോപ്ര പറയുന്നു.

അടുത്ത ഐപിഎല്‍ സീസണിലേക്കു സഞ്ജു സാംസണിനെ സ്വന്തം ടീമില്‍ ലഭിച്ചാല് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഹാപ്പിയായിരിക്കും. കാരണം അവരുടെ ഗ്രൗണ്ടില്‍ അദ്ദേഹം നന്നായി കളിക്കാറുണ്ട്. സഞ്ജുവിനെ കിട്ടുമെങ്കില്‍ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനെ ഡല്‍ഹിക്കു വിട്ടുകൊടുക്കാം.

ഡിസിയില്‍ സഞ്ജു ഓപ്പണ്‍ ചെയ്യുന്നതിനൊപ്പം വിക്കറ്റും കാക്കും. കെഎല്‍ രാഹുലായിരിക്കും അദ്ദേഹത്തിനൊപ്പം ഓപ്പണിങില്‍ കളിച്ചേക്കുക. പക്ഷെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ഡിസി വിട്ടുകൊടുത്തേക്കില്ലെന്നും ചോപ്ര വിലയിരുത്തി. സ്റ്റബ്‌സിനെ റോയല്‍സിനു കൈമാറിയാല്‍ ഡിസിക്കായി ലോവര്‍ ഓര്‍ഡറില്‍ ആരു കളിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

സഞ്ജുവിന്റെ ഭാവി

ഡിസംബറിലെ മിനി താരത്തില്‍ വരികയാണെങ്കില്‍ സഞ്ജു സാംസണിനായി പല ടീമുകളും രംഗത്തിറങ്ങിയേക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. രാജസ്ഥാന്‍ റോയല്‍സില്‍ ഇനി സഞ്ജു സാംസണ്‍ തുടര്‍ന്നേക്കില്ലെന്നതു പോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ 18 കോടി മൂല്യമുള്ള ഒരു കളിക്കാരനെ നിങ്ങള്‍ ഒഴിവാക്കിയാല്‍ നിങ്ങള്‍ക്കു അതേ മികവുള്ള മറ്റൊരു താരത്തെ തീര്‍ച്ചയായും ആവശ്യമായി വരികയും ചെയ്യും.

SANJU DHONI

സഞ്ജു സാംസണിനെ രാജസ്ഥാന്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആര്‍ക്കായിരിക്കും പകമൊരു കളിക്കാരനെ തിരികെ നല്‍കാന്‍ കഴിയുക? മുഴുവന്‍ പണവും നല്‍കി സഞ്ജുവിനെ വാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വളരെയധികം താല്‍പ്പര്യമുണ്ട്. നിങ്ങള്‍ക്കു സ്വന്തം ടീമിലെ 18 കോടി വിലയുള്ളവരെ ഒിഴിവാക്കിയാല്‍ മാത്രമേ സഞ്ജുവിനായി ഈ തുക കണ്ടെത്താന്‍ കഴിയുകയുള്ളൂ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഇക്കാര്യത്തില്‍ വലിയ പ്രശ്‌നമുണ്ടാവില്ല. കാരണം വെങ്കടേഷ് അയ്യരെ റിലീസ് ചെയ്താല്‍ 18 രൂപയും അവര്‍ക്കു അനായാസം കണ്ടെത്താം. അതു വഴി മുഴുവന്‍ പണവും നല്‍കി സഞ്ജുവിനെ വാങ്ങിക്കുകയും ചെയ്യാം. പക്ഷെ മറ്റു ടീമുകള്‍ക്കൊന്നും ഇത്ര വലിയ തുക പെട്ടെന്നു കണ്ടെത്താന്‍ സാധിക്കുകയുമില്ല.

സിഎസ്‌കെയിലേക്കാണോ സഞ്ജു സാംസണ്‍ പോവുന്നത്? അവിടെയും 18 കോടി കണ്ടെത്താനുള്ള വഴിയുണ്ട്. പക്ഷെ അങ്ങനെയൊരു ചര്‍ച്ച അവിടെ നടക്കുമോയെന്നറിയില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 4, 2025, 12:52 [IST]
Other articles published on Nov 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+