For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചെന്നൈയില്‍ സഞ്ജുവിന് ഡബിള്‍ റോള്‍, പക്ഷെ ക്യാപ്റ്റന്‍സിയില്ല!! എല്ലാം ഉറപ്പിച്ചു?

ഐപിഎല്ലിന്റെ 19ാം സീസണില്‍ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തില്‍ കാണാന്‍ കഴിയുമെന്നു ഏറെക്കുറെ ഉറപ്പായെന്ന സൂചനകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ കൂടുമാറ്റമാണ്. താന്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്നു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആദ്യമായി സൂചന നല്‍കിയതും സഞ്ജു തന്നെയാണ്.

ഇപ്പോഴിതാ ചെന്നൈയിലേക്കുള്ള അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. അടുത്ത ഐപിഎല്ലില്‍ സഞ്ജു ചെന്നൈയ്ക്കു വേണ്ടി കളിക്കുമെന്നതില്‍ ധാരണയായി കഴിഞ്ഞതായാണ് വിവരം. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും വൈകാതെയുണ്ടാവുമെന്നും സൂചനകളുണ്ട്.

R ASHWIN

അശ്വിനെ വിട്ടു നല്‍കും

സഞ്ജു സാംസണിന്റെ കൈമാറ്റം സംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ വാക്കാല്‍ ധാരണയായി കഴിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാവുന്നത്.

സഞ്ജു ചെന്നൈയിലേക്കു വരുമ്പോള്‍ പകരം വെറ്ററന്‍ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ റോയല്‍സിലേക്കു ചേക്കേറുകയും ചെയ്യും. കൂടാതെ എട്ടു കോടിയോളം രൂപയും റോയല്‍സിനു ചെന്നൈ കൈമാറുമെന്നാണ് വ്യക്തമാവുന്നത്.

നേരത്തേ മൂന്നു സീസണുകള്‍ റോയല്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍. 2022 മുതല്‍ 24 വരെ അദ്ദേഹം റോയല്‍സിന്റെ കൂടാരത്തിലുണ്ടായിരുന്നു. അവര്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

എന്നാല്‍ 2024ലെ സീസണിനു ശേഷം അശ്വിനെ റോയല്‍സ് കൈവിടുകയായിരുന്നു. തുടര്‍ന്നാണ് മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കു ആദ്യ ടീം കൂടിയായ സിഎസ്‌കെ അദ്ദേഹത്തെ തിരികെ വാങ്ങിയത്.

SANJU SAMSON

പക്ഷെ റോയല്‍സിലെ മികച്ച ഫോം ചെന്നൈയില്‍ ആവര്‍ത്തിക്കാന്‍ അശ്വിനായില്ല. ബൗളിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം റണ്‍സും ഒരുപാട് നല്‍കി. ബാറ്റിങിലും ചില അവസരങ്ങള്‍ അശ്വിനു ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ ചെന്നൈ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍സി ലഭിച്ചേക്കില്ല

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കാനിടയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. റുതുരാജ് ഗെയ്ക്വാദ് തന്നെ ക്യാപ്റ്റനായി തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നായകസ്ഥാനം ലഭിക്കില്ലെങ്കിലും വൈസ് ക്യാപ്റ്റന്‍സി സഞ്ജുവിനു ഓഫര്‍ ചെയ്തതായും അദ്ദേഹം അതു സ്വീകരിച്ചു കഴിഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ പലരും സൂചിപ്പിച്ചു കഴിഞ്ഞു.

വൈസ് ക്യാപ്റ്റന്‍സിക്കൊപ്പം ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായിരിക്കും. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ ഭാവിയുടെ കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. അടുത്ത സീസണിലും കളിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹം യാതൊരു വ്യക്തതയും നല്‍കിയിട്ടില്ല. കളിക്കാനും കളിക്കാതിരിക്കാനു സാധ്യതയുണ്ടെന്നായിരുന്നു സീസണിലെ അവസാനത്തെ മല്‍സരശേഷം ധോണി വെളിപ്പെടുത്തിയത്.

വിക്കറ്റ് കീപ്പറുടെ റോള്‍ അടുത്ത സീസണില്‍ സഞ്്ജു ഏറ്റെടുത്താല്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമായിരിക്കും ധോണി ഇറങ്ങിയേക്കുകയെന്നാണ് വിവരം. ഫിറ്റ്‌നസും കൂടി പരിഗണിച്ചായിരിക്കും അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹം അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ നിരാശാജനകമായ പ്രകടനമാണ് ധോണി കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങ് പല മല്‍സരങ്ങളിലും ടീമിനു തിരിച്ചടിയായി. ജയിക്കാമായിരുന്ന ചില കളികള്‍ പോലും ഈ കാരണത്താല്‍ സിഎസ്‌കെ കൈവിടുകയും ചെയ്തു.

Story first published: Tuesday, June 17, 2025, 6:34 [IST]
Other articles published on Jun 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+