Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റോയല്‍സില്‍ തുടര്‍ന്നാലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിക്കും!! എല്ലാം തീരുമാനിച്ചു?

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞെങ്കിലും ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ ഭാവിയെക്കുറച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. അടുത്ത സീസണിലും അദ്ദേഹം റോയല്‍സില്‍ തന്നെയുണ്ടാവുമോ, ഇല്ലെങ്കില്‍ പുതിയ തട്ടകത്തിലക്കു മാറുമോയെന്നതും ഇനിയും ഉറപ്പായിട്ടില്ല.

അതിനിടെ ടീം ഡയറക്ടര്‍ കൂടിയായ കുമാര്‍ സങ്കക്കാരയെ കോച്ച് സ്ഥാനത്തേക്കു തിരികെ കൊണ്ടു വരാനുള്ള ചര്‍ച്ചകളും റോയല്‍സ് ആരംഭിച്ചു കഴിഞ്ഞതായി അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതു സഞ്ജുവിനെ ടീമില്‍ തുടരാന്‍ പ്രേരിപ്പിച്ചേക്കുമെന്നും സൂചനകളുമുണ്ടായിരുന്നു. പക്ഷെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റോയല്‍സില്‍ തുടര്‍ന്നാലും ക്യാപ്റ്റന്‍സി അദ്ദേഹത്തിനു നഷ്ടമാവുമെന്നാണ് വ്യക്തമാവുന്നത്.

SANJU SAMSON

നായകസ്ഥാനം ഇനിയില്ല?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റെവ്‌സ്‌പോര്‍ട്‌സാണ് (Revsportz). ടീമില്‍ തുടരാനുള്ള തീരുമാനമെടുത്താലും അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നു മാറ്റാനുള്ള തീരുമാനം റോയല്‍സ് എടുത്തു കഴിഞ്ഞതായും ഈ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ഇതു തീര്‍ച്ചയായും സഞ്ജുവിനു കനത്ത തിരിച്ചടിയായി മാറുമെന്ന കാര്യത്തില്‍ സംശവുമില്ല. നായകസ്ഥാനം നഷ്ടമായാല്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന്റെയോ, യശസ്വി ജയ്‌സ്വാളിന്റെയോ കീഴില്‍ അദ്ദേഹത്തിനു അടുത്ത സീസണില്‍ കളിക്കേണ്ടതായും വരും. സഞ്ജുവിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയാല്‍ പകരം ആരെ ചുമതലയേല്‍പ്പിക്കുമെന്നു ഉറപ്പായിട്ടില്ല. പരാഗ് തന്നെയാവും ഫേവറിറ്റ്.

കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. പരിക്കു കാരണം സഞ്ജു കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ താരം ടീമിനെ നയിക്കുകയും ചെയ്തു. അതിനാല്‍ സ്ഥിരം നായകന്റെ റോളിലേക്കു പ്രഥമ പരിഗണനയും പരാഗിനാവും.

പക്ഷെ തന്നെം തഴഞ്ഞ് പരാഗിനു ക്യാപ്റ്റന്‍സി നല്‍കിയാല്‍ അതു ജയ്‌സ്വാളിനെ പിണക്കാനുമിടയുണ്ട്. അതിനാല്‍ തന്നെ പുതിയ ക്യാപ്റ്റനെ തീരുമാനിക്കുകയെന്നതു റോയല്‍സിനു എളുപ്പവുമായിരിക്കില്ല.

റോയല്‍സ് കുടുംബം

രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അവരുടെ കുടുംബാംഗത്തെ പോലെയുള്ള താരമാണ് സഞ്ജു സാമസണ്‍. കാരണം 2013ലെ ഐപിഎല്ലില്‍ അവര്‍ക്കൊപ്പം അരങ്ങേറിയതു മുതല്‍ റോയല്‍സിന്റെ നട്ടെല്ലാണ് അദ്ദേഹം. രണ്ടു സീസണുകളില്‍ റോയല്‍സ് ഐപിഎല്ലില്‍ നിന്നും വിലക്കപ്പെട്ടപ്പോള്‍ മാത്രമാണ് സഞ്ജു മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറിയത്.

SANJU SAMSON

2016, 17 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍,സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിച്ച അദ്ദേഹം 18ലെ മെഗാ ലേലത്തില്‍ റോയല്‍സിലേക്കു മടങ്ങിയെത്തുകയും ചെയ്തു. 2021ലാണ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സഞ്ജു നിയമിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ അദ്ദേഹത്തിനു കീഴില്‍ ടീം റണ്ണറപ്പാവുകയും ചെയ്തു. 2024ല്‍ റോയല്‍സിനെ പ്ലേഓഫിലെത്തിക്കാനും സഞ്ജുവിനായിരുന്നു.

കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാലേലത്തില്‍ അദ്ദേഹത്തെ 18 കോടി രൂപയ്ക്കാണ് റോല്‍സ് നിലനിര്‍ത്തിയത്. പക്ഷെ സഞ്ജുവിനെ സംബന്ധിച്ച് മോശം ഐപിഎല്‍ സീസണായിരുന്നു അവസാവനത്തേത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു സീസണിലെ ആദ്യത്തെ മൂന്നു കളിയിലും അദ്ദേഹത്തിനു വിക്കറ്റ് കാക്കാനായില്ല. ഇതോടെ ക്യാപ്റ്റന്‍സി പരാഗിനു കൈമാറിയ സഞ്ജു ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമാണ് ഇറങ്ങിയത്.

പിന്നീട് സീസണിന്റെ പകുതിയോടെ ബാറ്റിങിനിടെയേറ്റ പരിക്ക് കാരണം അദ്ദേഹത്തിനു കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായി. ഇതോടെ വീണ്ടും പരാഗ് തന്നെ ടീമിനെ നയിക്കുകയും ചെയ്തു. ഒടുവില്‍ അവസാനത്തെ കുറച്ചു മല്‍സരങ്ങളിലാണ് സഞ്ജു ടീമിലേക്കു മടങ്ങിയെത്തിയത്.

Story first published: Wednesday, September 3, 2025, 8:15 [IST]
Other articles published on Sep 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+