Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു ഡിസിയിലേക്കില്ല? ലക്ഷ്യം മുംബൈ!! വന്‍ ട്വിസ്റ്റ്, റിപ്പോര്‍ട്ട് വൈറല്‍

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏതു ടീമിന്റെ കുപ്പായത്തിലാവും ഇറങ്ങുകയെന്നത് ഇനിയും ഉറപ്പായിട്ടില്ല. റോയല്‍ വിടുകയാണെന്നു അദ്ദേഹം അറിയിച്ചതിനു ശേഷം പല ഫ്രാഞ്ചൈസികളുമായും ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകളും വരികയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളിലേക്കു സഞ്ജു ചേക്കേറിയേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സും അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വരികയും ചെയ്തു. പക്ഷെ ഇപ്പോഴിതാ വീണ്ടുമൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിലേക്കാവും സഞ്ജു കൂടുമാറിയേക്കുകയെന്നാണ് സൂചനകള്‍.

SANJU SAMSON

സഞ്ജുവിന്റെ ലക്ഷ്യം മുംബൈ?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്കാവും സഞ്ജു സാംസണ്‍ മാറിയേക്കുകയെന്നു എം9ന്യൂസെന്ന (M9News) പോര്‍ട്ടലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ല.

ഇതാദ്യമായാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈയുമായി ചേര്‍ത്ത് സഞ്ജുവിന്റെ പേര് പ്രത്യക്ഷപ്പെടുന്നത്. പുതിയ ഐപിഎല്‍ സീസണില്‍ വലിയൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അതു മുംബൈ തന്നെ ആയേക്കാമെന്നും എം9ന്യൂസിന്റൈ റിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷെ സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്നു മുംബൈ ഇനിയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ അവിടേക്കു അദ്ദേഹം മാറാനുള്ള സാധ്യത പൂര്‍ണമായും തള്ളാനും സാധിക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റ സാധ്യത ഏറെക്കുറെ അവസാനിച്ചതോടെ സഞ്ജുവിനു മുന്നിലുള്ള മറ്റൊരു മികച്ച ഓപ്ഷന്‍ മുംബൈയാണ്.

കിരീട വിജയങ്ങളുടെയും ആരാധക പിന്തുണയുടെയും കാര്യത്തില്‍ ഐപിഎല്ലിലെ അതികായന്‍മാരാണ് മുംബൈ. അതുകൊണ്ടു തന്നെ അവര്‍ക്കായി കളിച്ചാല്‍ അതു തീര്‍ച്ചയായും സഞ്ജുവിന്റെ കരിയറിനും ഗുണം ചെയ്യുമെന്നതില്‍ സംശയവുമില്ല.

മുംബൈ രംഗത്തു വന്നേക്കും

ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയിലോ, അല്ലെങ്കില്‍ അടുത്ത മിനി ലേലത്തിലോ സഞ്ജു സാംസണിനെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് രംഗത്തു വരാനുള്ള സാധ്യത കൂടുതലാണ്. കാരണം താരമൂല്യമുള്ള മികച്ചൊരു മുന്‍നിര ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ അവര്‍ക്കു ഇപ്പോള്‍ ആവശ്യമുണ്ട്.

ദീര്‍ഘകാലം തങ്ങളോടൊപ്പമുണ്ടായിരുന്ന ഇഷാന്‍ കിഷനെ കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് മുംബൈ കൈവിട്ടിരുന്നു. അദ്ദേഹം ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു ചേക്കേറുകയും ചെയ്തു. ഇഷാന്റെ പകരക്കാരനായി പിന്നീട് സൗത്താഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണിനെയാണ് മുംബൈ വാങ്ങിയത്. ഓപ്പണറായി മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തി.

SANJU SAMSON

എന്നാല്‍ കഴിഞ്ഞ സീസണ്‍ മുഴുവനായി റിക്കെല്‍റ്റണിന്റെ സേവനം മുംബൈയ്ക്കു ലഭിച്ചില്ല. സൗത്താഫ്രിക്കന്‍ ടീമിനോടൊപ്പമുള്ള മല്‍സരങ്ങള്‍ കാരണം ഏറെ നിര്‍ണായകമായ സീസണിന്റെ അവസാന ഘട്ടത്തില്‍ റിക്കെല്‍റ്റണ്‍ ടീം വിടുകയായിരുന്നു. ഇതു മുംബൈയ്ക്കു വലിയ തിരിച്ചടിയായി മാറി. പിന്നീട് മുന്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ താല്‍ക്കാലികമായി ടീമിലേക്കു കൊണ്ടു വരേണ്ടി വരികയും ചെയ്തു.

സമാനമായൊരു സാഹചര്യം അടുത്ത സീസണിലും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ റിക്കെല്‍റ്റണിനു പകരം ഒരു ഇന്ത്യന്‍ കീപ്പറെയാണ് മുംബൈയ്ക്കു ആവശ്യം. നിലവില്‍ ഈ റോളിലേക്കു അവര്‍ക്കു ലഭ്യമായ താരവും സഞ്ജുവാണ്.

റിക്കെല്‍റ്റണിനു പകരം രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല അടുത്ത സീസണിനു ശേഷം രോഹിത് വിരമിക്കുകയാണെങ്കില്‍ സഞ്ജുവിനൊപ്പം റിക്കെല്‍റ്റണിനും ഓപ്പണിങ് ദൗത്യവും നല്‍കാം.

സഞ്ജുവിനായി ട്രേഡിങ് വിന്‍ഡോയില്‍ മുംബൈ രംഗത്തു വരുമോയെന്നതാണ് ഇനി അറിയേണ്ടത്. ദീപക് ചാഹറടക്കമുള്ള ചില താരങ്ങളെ വിട്ടുകൊടുത്ത് പകരം അദ്ദേഹത്തെ മുംബൈ റാഞ്ചുമോയെന്നു കാത്തിരുന്നു കാണാം.

Story first published: Friday, September 5, 2025, 6:33 [IST]
Other articles published on Sep 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+