Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു പുതിയ ചിന്നത്തല!! ക്യാപ്റ്റന്‍സി കിട്ടും? കരിയര്‍ മാറുമെന്നു മുന്‍ അംപയര്‍

രാജസ്ഥാന്‍ റോയല്‍സ് വിട്ട് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറാനുള്ള സഞ്ജു സാംസണിന്റെ നീക്കം കരിയറില്‍ ഗുണം ചെയ്യുമെന്നു മലയാളിയും മുന്‍ അന്താരാഷ്ട്ര അംപയറുമായ കെഎന്‍ രാഘവന്‍. സഞ്ജുവിനെ സംബന്ധിച്ച് ചെന്നൈ വളരെ മികച്ച ഓപ്ഷനാണെന്നും ഇന്ത്യന്‍ ടീമിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ഇതു സഹായിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വണ്‍ഇന്ത്യ മലയാളത്തിനു (Oneindia Malayalam) നല്‍കിയ അഭിമുത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രേഡ് വിന്‍ഡോയിലാണ് റോല്‍സില്‍ നിന്നും സിഎസ്‌കെയിലേക്കു സഞ്ജു ചേക്കേറിയത്. പകരം സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കൊക്കം സാം കറെനെ റോയല്‍സിനു ചെന്നൈ കൈമാറുകയും ചെയ്തിരുന്നു.

KN RAGHAVAN

വളരെ മികച്ച നീക്കം

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ വരവ് വളരെ മികച്ചൊരു കരിയര്‍ മൂവ് തന്നെയാണിതെന്നു കെഎന്‍ രാഘവന്‍ പറയുന്നു. 18ാം വയസ്സില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരമാണ് സഞ്ജു സാംസണ്‍. അതു കഴിഞ്ഞ് അദ്ദേഹം അവിടെ നിന്നും മാറുകയും ചെയ്തിട്ടില്ല.

ഒരു ലോയല്‍റ്റി സഞ്ജുവിനു എപ്പോഴും ടീമിനോടുണ്ടായിരുന്നു.അതിനുള്ള ഫലവും അദ്ദേഹത്തിനു ലഭിച്ചു. ഐപിഎല്ലിലൂടെയാണ് സഞ്ജു ദേശീയ ടീമിലേക്കുമെത്തിയത്. തുടക്കകാലത്തു രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ വരാനായിട്ടും സാധിച്ചു. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാവാന്‍ സാധിച്ചില്ലെങ്കിലും ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനാവാനും അവരെ രണ്ടാമതെത്തിക്കാനും കഴിഞ്ഞു.

ഇപ്പോള്‍ സഞ്ജുവിനു റോയല്‍സില്‍ നിന്നും പോരാനുള്ള സമയമായി. ഇത്രയും നാള്‍ കളിച്ചതിന്റെ മടുപ്പായിരിക്കാം അദ്ദേഹത്തെ ടീം വിടാന്‍ പ്രേരിപ്പിച്ച ഒരു കാര്യം. ഈ ഫ്രാഞ്ചൈസിയില്‍ ഇനി തനിക്കൊന്നും ചെയ്യാനില്ലെന്നു സഞ്ജുവിനു തോന്നിയിരിക്കാം.

ഇല്ലെങ്കില്‍ റോയല്‍സ് മാനേജ്‌മെന്റുമായുള്ള തര്‍ക്കമാവം അദ്ദേഹത്തെ ടീം വിടാന്‍ പ്രേരിപ്പിച്ചത്. ജോസ്് ബട്‌ലറെ റിലീസ് ചെയ്തതടക്കമുള്ള കാര്യത്തില്‍ ഫ്രാഞ്ചൈസിയുമായി തകര്‍ക്കങ്ങളുണ്ടായിരിക്കാമെന്നും രാഘവന്‍ വിശദമാക്കി.

ഭാവി ക്യാപ്റ്റന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാവി ക്യാപ്റ്റനായി സഞ്ജു സാംസണ്‍ വരാനിടയുള്ള സാധ്യതകള്‍ തള്ളാന്‍ കഴിയില്ലെന്നു കെഎന്‍ രാഘവന്‍ അഭിപ്രായപ്പെട്ടു. നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദായിരിക്കാം. പക്ഷെ ഭാവി ക്യാപ്റ്റനായി സഞ്ജുവിനെ ഫ്രാഞ്ചൈസി കാണുന്നുണ്ടാവും. ഈ വര്‍ഷം റുതുരാജാണ് ക്യാപ്റ്റനെന്നു ചെന്നൈ പറഞ്ഞെങ്കിലും കഴിഞ്ഞ തവണ അദ്ദേഹത്തിനു അധികം മല്‍സരങ്ങളില്‍ കളിക്കാന്‍ പറ്റിയില്ല.

SANJU DHONI

സഞ്ജു ടീമില്‍ സെറ്റായി കഴിഞ്ഞാല്‍ തീര്‍ച്ചയായും ഒരു ക്യാപ്റ്റന്‍ മെറ്റീരിയല്‍ തന്നൊണ്. ചെന്നൈയെ സംബന്ധിച്ച് അവര്‍ ഈ നീക്കത്തിലൂടെ എല്ലാ ബോക്‌സുകളും ടിക്ക് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് പുതിയൊരു ടീം നോക്കിയാല്‍ ഏറ്റവും മികച്ച രണ്ടു ഫ്രാഞ്ചൈസികള്‍ മുംബൈയും ചെന്നൈയുമാണ്. കാരണം ഏറ്റവും വിജയം കൈവരിച്ച, ആരാധധക പിന്തുണയുള്ളവര്‍ ഇവര്‍ രണ്ടു പേരുമാണ്.

ചെന്നൈയുടെ ഫാന്‍ബേസ് എടുത്തു പറയേണ്ടതാണ്. കേരളത്തില്‍ ഒരു താരത്തെ ടീമിലെത്തിച്ചതിലൂടെ അതു വേറൊരു ലെവലിലേക്കു കൊണ്ടുപോവാന്‍ അവര്‍ക്കു കഴിയും. അടുത്ത ചിന്നത്തല പോലെയുള്ള വിളിപ്പേരുകളൊക്കെ സഞ്ജുവിനു ലഭിക്കാനുമിടയുണ്ട്.

കൂടാതെ ബിസിസിഐയുടെ അകത്തളങ്ങളില്‍ വളരെ ശക്തമായ സാന്നിധ്യമാണ് ടിഎന്‍സിഎ (തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍). അതുകൊണ്ടു തന്നെ സിഎസ്‌കെയില്‍ കളിക്കുന്നത് ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളിലെ സാന്നിധ്യം ശക്തമാക്കാന് സഞ്ജുവിനെ സഹായിച്ചേക്കുകയും ചെയ്യുമെന്നും രാഘന്‍ വിശദീകരിക്കുന്നു.

ജഡേജയുടെ അഭാവം

രവീന്ദ്ര ജഡേജയുടെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കാര്യമായി ബാധിക്കാനിടയില്ല. കാരണം അദ്ദേഹം കരിയറിന്റെ അവവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അന്താരാഷ്ട്ര ടി20കളില്‍ നിന്നും അദ്ദേഹം ഇതിനകം വിരമിക്കുകയും ചെയ്തു കഴിഞ്ഞു.

ഐപിഎല്ലില്‍ ഏതു ടീമില്‍ പോയാലും പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നയാളാണ് ജഡേജ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാത്തിലും മിടുക്കനാണ് അദ്ദേഹം. രാജസ്ഥാന്‍ റോയല്‍സിനു ആവശ്യവും ഇങ്ങനെയൊരാളെയാണ്. ജഡേജയുടെ വരവ് റോയല്‍സിനും നേട്ടം തന്നെയാണെന്നും രാഘവന്‍ വിലയരുത്തി.

Story first published: Friday, November 21, 2025, 13:09 [IST]
Other articles published on Nov 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+