Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ ചെന്നൈ വാങ്ങുന്നത് മണ്ടത്തരം!! വന്‍ ഫ്‌ളോപ്പായേക്കും, ഈ കാരണം

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കൂടുമാറ്റത്തെ കുറിച്ചാണ്. രവീന്ദ്ര ജഡേജയെയും സാം കറെനെയും വിട്ടു നല്‍കിയാണ് പകരം സഞ്ജുവിനെ ചെന്നൈ റാഞ്ചുന്നത്.

മൂന്നു താരങ്ങളും ഈ കൂടുമാറ്റത്തിനു സമ്മതം അറിയിച്ചു കഴിഞ്ഞു. രണ്ടു ഫ്രാഞ്ചൈസികളും ഇതു സംബന്ധിച്ചുള്ള കടലാസ് പണികളിലേക്കും കടന്നിരിക്കുകയാണ്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് അടുത്ത ഘട്ടം. 48 മണിക്കൂറിനുള്ള ഇതുണ്ടാവുമെന്നുമാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോയല്‍സ് ടീമില്‍ ക്യാപ്റ്റന്റെ റോളില്‍ മാത്രമല്ല, ബാറ്റിങിലും കസറിയ താരമാണ് സഞ്ജു, ഇനി ചെന്നൈയിലും അേേദ്ദഹത്തിനു തന്റെ ബാറ്റിങ് ഫോം തുടരാന്‍ സാധിക്കുമോ? അതിനുള്ള സാധ്യത കുറവാണന്നു തന്നെ സംശയിക്കേണ്ടി വരും. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് അറിയാം.

SANJU SAMSON

നിരാശപ്പെടുത്തുമോ സഞ്ജു?

രാജസ്ഥാന്‍ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിലേക്കു വരുമ്പോള്‍ പ്രതീക്ഷകളും വാനോളമാണ്. കാരണം അന്താരാഷ്ട്ര ടി20യിയില്‍ മികച്ച ഫോമില്‍ നില്‍ക്കവെയാണ് ഐപിഎല്ലിലെ പവര്‍ഹൗസുകളിലൊന്നായ സിഎസ്‌കെയില്‍ അദ്ദേഹമെത്തുന്നത്.

ഏതു താരമായാലും അവരുടെ കരുത്ത് മനസ്സിലാക്കി ഏറ്റവും നന്നായി ഉപയോഗിക്കാറുള്ള ടീമുകളിലൊന്നാണ് ചെന്നൈ. അതുകൊണ്ടു തന്നെയണ് മറ്റു ഫ്രാഞ്ചൈസികള്‍ക്കൊപ്പം വലിയ ഫ്‌ളോപ്പുകളായി മാറിയ പല കളിക്കാരും ചെന്നൈയിലെത്തിക്കുമ്പോള്‍ മിന്നിക്കുന്നത്.

സഞ്ജുവിന്റെ കാര്യത്തിലേക്കു വന്നാല്‍ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ റെക്കോര്‍ഡാണ്. സീസണിലെ പകുതി മല്‍സരങ്ങളും അവര്‍ക്കു കളിക്കേണ്ടത് ഇവിടെയാണ്. അതുകൊണ്ടു തന്നെ ചെപ്പോക്കില്‍ തിളങ്ങിയില്ലെങ്കില്‍ മറ്റു വ്യത്യസ്ത വേദികളിലും മിന്നിക്കുക ബുദ്ധിമുട്ടാവും.

ചെപ്പോക്കില്‍ ഇതിനകം 11 ഇന്നിങ്‌സുകളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇവയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം വളരെ പരിതാപകരവുമാണ്. 12.18 എന്ന ദയനീയ ശരാശരിയില്‍ വെറും 134 റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

100.75 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു ഐപിഎല്‍ ഫിഫ്റ്റി പോലും മലയാളി താരം ചെപ്പോക്കില്‍ ഇനിയും നേടിയിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഉയര്‍ന്ന സ്‌കോര്‍ വെറും 31 റണ്‍സുമാണ്,

എവിടെ കളിക്കും?

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്നാല്‍ ഏതു പൊസിഷനിലായിരിക്കും സഞ്ജു സാസണ്‍ ബാറ്റ് ചെയ്യുക? രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹം ഏറ്റവുമധികം കൡച്ചിട്ടുള്ളത് മൂന്നാംനമ്പറിലാണ്. അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ളതും ഇവിടെ തന്നെയാണ്.

SANJU DHONI

എന്നാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചതിനു ശേഷം കഴിഞ്ഞ ഐപിഎല്ലിന്റെ പകുതിയോളം ഓപ്പണറായാണ് സഞ്ജു ബാറ്റ് വീശിയത്. സീസണിലെ ആദ്യ കളിയില്‍ തന്നെ കിടിലന്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി അദ്ദേഹം കസറുകയും ചെയ്തു.

എന്നാല്‍ പിന്നീട് സഞ്ജു പരിക്കേറ്റ് പുറത്തായപ്പോള്‍ പകരം ഓപ്പണിങില്‍ 14കാരനായ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ റോയല്‍സ് പരീക്ഷിച്ചു. രണ്ടാമത്തെ കളിയില്‍ തന്നെ 35 ബോളില്‍ സെഞ്ച്വറിയുമായി താരം ഓപ്പണിങ് സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. ഇതോടെ പരിക്കു മാറി തിരിച്ചെത്തിയ ശേഷം സഞ്ജു തന്റെ ഓപ്പണിങ് റോള്‍ വൈഭവിനു നല്‍കി പഴയ പൊസിഷനായ മൂന്നിലേക്കു തിരികെ പോവുകയും ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ടീമിലും ഓപ്പണിങ് സ്ഥാനം നഷ്ടമായാ സഞ്ജു ഇപ്പോള്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ഇതു കണക്കിലെടുത്ത് സിഎസ്‌കെയിലും അദ്ദേഹം മധ്യനിരയിലേക്കു മാറാനിടയുണ്ട്. കാരണം ഇവിടെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ മാത്രമേ ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുള്ളൂ.

Story first published: Tuesday, November 11, 2025, 6:22 [IST]
Other articles published on Nov 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+