For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു എങ്ങോട്ടുമില്ല? ക്യാപ്റ്റനായി തുടരും!! വമ്പന്‍ സൂചനയുമായി റോയല്‍സ്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ കണ്ടേക്കില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കുകയാണ്. പക്ഷെ തങ്ങളുടെ നായകനായി ഇനിയും അദ്ദേഹത്തെ കണ്ടേക്കുമെന്ന വമ്പന്‍ സൂചനയാണ് റോയല്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്നത്.

ടീം മാനേജ്‌മെന്റുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ കാരണം സഞ്ജു റോയല്‍സ് വിടാനുള്ള ആഗ്രഹം അവരെ അറിയിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ട്രേഡിങ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവയിലൊരു ടീമിലേക്കു അദ്ദേഹം മാറിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

SANJU SMSON

സഞ്ജുവിനെ വിടാന്‍ മനസ്സില്ല?

തങ്ങളുടെ പോസ്റ്റര്‍ ബോയിയും നായകനുമായ സഞ്ജു സാംസണിനെ കൈവിടാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴും ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും വ്യക്തമായിരിക്കുന്നത്. ഇതു റോയല്‍സിന്റെ ഫാന്‍സിനെയും ഏറെ സന്തോഷിപ്പിക്കുന്നു.

നിലവില്‍ കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ് സഞ്ജു. ചേട്ടന്‍ സാലി സാംസണ്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

ഓപ്പണറായി അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കുറിച്ച സഞ്ജു ഇപ്പോള്‍ ഗംഭീര ഫോമിലാണ്. കെസിഎല്ലിലെ ഈ പ്രകടനങ്ങളെ പ്രശംസിച്ചു കൊണ്ടു തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പുതിയ വീഡിയോ പങ്കു വച്ചിരിക്കുകയാണ് റോയല്‍സ്.

സഞ്ജുവിനെക്കുറിച്ചുള്ള റോയല്‍സിന്റെ പുതിയ പോസ്റ്റ് കാണാം

റോയല്‍സിന്റെ തന്നെ ജഴ്‌സിയില്‍ പരിശീലനത്തിനായി എത്തുകയും ഷോട്ടുകള്‍ പായിക്കുകയും ചെയ്യുന്ന സഞ്ജുവിനെ വീഡിയോയില്‍ കാണാം. 121 (51), 89 (46), 62 (37), സഞ്ജു മാസ്!! എന്നിങ്ങനെയാണ് വീഡിയോയില്‍ അവര്‍ നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റിനൊപ്പം റോല്‍സ് കുറിച്ചതാവട്ടെ സഞ്ജു സാംസണ്‍ (c) എന്നുമാണ്.

ടീം വിടണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടും സഞ്ജു തന്നെയാണ് ഇപ്പോഴും എപ്പോഴും തങ്ങളുടെ ക്യാപ്റ്റനെന്നു ഈ പോസ്റ്റിലൂടെ ലോകത്തിനു മുന്നില്‍ റോയല്‍സ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പുതിയ ടീമിലേക്കു മാറാനുള്ള തീരുമാനത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ച് തുടര്‍ന്നും നായകസ്ഥാനത്തു തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ റോയല്‍സിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

റോയല്‍സിന്റെ ഈ പോസ്റ്റ് അവരുടെ ഫാന്‍സിനെയും ഏറെ സന്തുഷ്ടരാക്കിയിട്ടുണ്ട്. പലരും ഇതിനു താഴെ പ്രതികരിക്കകുയും ചെയ്തിട്ടുണ്ട്. സഞ്ജു എല്ലായ്‌പ്പോഴും റോയല്‍ കിങ് തന്നെയാണെന്നു അവസാനം ആര്‍ആര്‍ മാനേജ്‌മെന്റ് പറഞ്ഞിരിക്കുകയാണ്. സഞ്ജു ക്യാപ്റ്റന്‍ ആര്‍ആര്‍ 2026.

2026ലെ ഐപിഎല്ലില്‍ ഗര്‍ജിക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായിക്കഴിഞ്ഞു. ഹല്ലാ ബോല്‍. അദ്ദേഹത്തെ ആര്‍ആറില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. നമ്മുടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ആര്‍ആറില്‍ തന്നെ സഞ്ജു തുടരും- എന്നിങ്ങനെ പോവുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

SANJU DRAVID PARAG

കടുപ്പമേറിയ സീസണ്‍

സഞ്ജു സാംസണിനെയും രാജസ്ഥാന്‍ റോയല്‍സിനെയും സംബന്ധിച്ച് ഒരുപോലെ കടുപ്പമേറിയ ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. അദ്ദേഹത്തെ പരിക്കുകള്‍ വേട്ടയാടിയപ്പോള്‍ ടീമും ക്ലച്ച് പിടിക്കാനാവാതെ വിഷമിച്ചു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് റോയല്‍സിനു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.

റോയല്‍സിനായി ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജുവിനു കളിക്കാനായുള്ളൂ. ഇതില്‍ ചിലതിലാവട്ടെ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായത്. ഒരു ഫിഫ്റ്റിയടക്കം 140.39 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഓപ്പണറായാണ് അദ്ദേഹം സീസണ്‍ തുടങ്ങിയതെങ്കിലും പിന്നീട് വൈഭവ് സൂര്യവംശിയുടെ വരവോടെ വണ്‍ഡൗണിലേക്കു മാറേണ്ടിയും വന്നിരുന്നു.

Story first published: Friday, August 29, 2025, 13:36 [IST]
Other articles published on Aug 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+