Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ റോയല്‍സ് പിടിച്ചുവയ്ക്കില്ല!! ചെന്നൈയോടു യെസ് പറയും, ഇതാ കാരണം

ഐപിഎല്ലിന്റെ ആവേശം കെട്ടടങ്ങിയെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാവുന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ചാണ്. അദ്ദേഹം റോയല്‍സ് വിടുകയാണെന്നും ട്രേഡ് വിന്‍ഡോയില്‍ താരം മറ്റൊരു വമ്പന്‍ ഫ്രാഞ്ചൈസിയിലേക്കു മാറുമെന്നുമുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.

അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരുമായി ചേര്‍ത്താണ് സഞ്ജുവിന്റെ പേരില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റത്തിനു ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം ചെന്നൈയാണ്.

എന്നാല്‍ ടീമിന്റെ പോസ്റ്റര്‍ ബോയ് എന്നു വിളിക്കപ്പെടുന്ന അദ്ദേഹത്തെ ട്രേഡ് വിന്‍ഡോയില്‍ വിട്ടുകൊടുക്കാന്‍ റോയല്‍സ് തയ്യാറാവുമോയെന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനുള്ള സാധ്യത കൂടുതലാണെന്നു തന്നെ ഇപ്പോള്‍ പറയേണ്ടി വരും. അതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. അതു എന്താണെന്നു പരിശോധിക്കാം.

SANJU SAMSON

പരാഗിനായി നീക്കം

അടുത്ത മിനി താരത്തിനു മുമ്പുള്ള ട്രോഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ചൊരു ഓഫര്‍ മുന്നോട്ടു വയ്ക്കുകയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് സമ്മതം മൂളാന്‍ സാധ്യയതയുണ്ട്. ഇതിന്റെ ആദ്യത്തെ കാരണം സഞ്ജുവില്ലാതെയും തങ്ങള്‍ക്കു ടീമിനെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്നു റോയല്‍സിനു ബോധ്യമായെന്നതാണ്. സമാപിച്ച ഐപിഎല്‍ സീസണില്‍ പരിക്കു കാരണം ഒരുപാട് മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു.

സഞ്ജുവിന്റെ അഭാവത്തില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ടീമിനെ നയിക്കുകയും ചെയ്തത്. ഭേദപ്പെട്ട രീതിയില്‍ ടീമിനെ നയിക്കാനും അദ്ദേഹത്തിനായിരുന്നു. അതു മാത്രമല്ല പരാഗിനെ പുതിയ ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാവട്ടെ പരാഗിന്റെ അച്ഛന്റെ സഹോദരന്‍ കൂടിയായ രഞ്ജിത് ബര്‍ത്താക്കൂറാണ്.

റോയല്‍സ് ടീമിന്റെ ഉടമകളായ റോയല്‍ മള്‍ട്ടിസ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. 2024ലെ സീസണിലൊഴികെ മറ്റെല്ലാ സീസണിലും വന്‍ ഫ്‌ളോപ്പായിട്ടും റോയല്‍സില്‍ പരാഗ് സ്ഥാനം നിലനിര്‍ത്താനും നിരന്തരം അവസരം ലഭിക്കാനും കാരണം ബര്‍ത്താക്കൂറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജു പരിക്കേറ്റ് പുറത്തായപ്പോള്‍ ടീമിലെ മറ്റൊരു സീനിയര്‍ താരമയ യശസ്വി ജയ്‌സ്വാളിനെ മറികടന്ന് പരാഗിനു ക്യാപ്റ്റന്‍സിനു ലഭിച്ചതിനു പിന്നില്‍ ചരടുവലിച്ചതും അദ്ദേഹം തന്നെ.

പരാഗിനെ എങ്ങനെയെങ്കിലും സ്ഥിലം നായയകനാക്കാന്‍ ബര്‍ത്താക്കൂര്‍ കിണഞ്ഞു ശ്രമിക്കവെ ഏക തടസ്സമായി മുന്നിലുള്ളത് സഞ്ജുവാണ്. നല്ലൊരു ഓഫര്‍ ട്രേഡ് വിന്‍ഡോയില്‍ വരിയകയാണെങ്കില്‍ അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ ബര്‍ത്താക്കൂറും ടീം മാനേജ്‌മെന്റില്‍ സ്വാധീനം ചെലുത്തിയേക്കും.

ബട്‌ലറെ മിസ്സ് ചെയ്യുന്നില്ല

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം അലട്ടിയിരുന്ന കാര്യം ടീം വിട്ട ഇംഗ്ലീഷ് സൂപ്പര്‍ താരവും ഓപ്പണറുമായ ജോസ് ബട്‌ലറുടെ അഭാവം ആരു നികത്തുമെന്നതായിരുന്നു. ഈ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് തന്റെ സ്ഥിരം പൊസിഷനായ മൂന്നില്‍ നിന്നും ഓപ്പണിങിലേക്കു സഞ്ജു സാംസണ്‍ എത്തിയത്.

SANJU VAIBHAV

ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി ഇറങ്ങിയ ശേഷം നടത്തിയ മിന്നുന്ന പ്രകടനവും അദ്ദേഹത്തിനു ഈ റോള്‍ ഏറ്റെടുക്കാന്‍ ആത്മവിശ്വാസം നല്‍കി. പരിക്കേറ്റ് പുറത്താവുന്നതു വരെ സീസണിലെ ആദ്യത്തെ നാലു കളിയിലും ഓപ്പണറായി തന്നെ സഞ്ജു ഇറങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് വമ്പന്‍ ട്വിസ്റ്റ് സംഭവിക്കുന്നത്.

അദ്ദേഹത്തിന്റെ പകരക്കാരനായി ഓപ്പണിങിലേക്കു നറുക്കുവീണ 14കാരനായ വൈഭവ് സൂര്യവംശി മൂന്നാമത്തെ കളിയില്‍ തന്നെ കന്നി സെഞ്ച്വറിയുമായി തന്റെ സീറ്റുറപ്പിക്കുകയായിരുന്നു. വൈഭവും യശസ്വി ജയ്‌സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് ജോടി ക്ലിക്കായതടെ പിന്നീട് ടീമിലേക്കു മടങ്ങിയെത്തിയ സഞ്ജുവിനു തന്റെ പഴയ പൊസിഷനായ മൂന്നിലേക്കു തിരികെ പോവേണ്ടി വരികയും ചെയ്തു.

ഓപ്പണിങ് സെറ്റാവുകയും മൂന്ന്, നാല് നമ്പറുകളില്‍ നിതീഷ് റാണ, റിയാന്‍ പരാഗ് എന്നിവരുമുള്ളതിനാലും ബാറ്റിങിലും ഇനിയുള്ള സീസണില്‍ സഞ്ജുവിന്റെ അഭാവം റോയല്‍സിനെ കാര്യമായി ബാധിച്ചേക്കില്ല. ഇതു തന്നെയാണ് ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ അവര്‍ വില്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു കാരണം.

Story first published: Wednesday, June 11, 2025, 16:28 [IST]
Other articles published on Jun 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+