For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു പോട്ടെ!! പകരം ഇഷാനെ വാങ്ങാന്‍ റോയല്‍സ്; ഈ ടീമുകള്‍ക്കും വേണം

അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കു ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും വലിയ ഡിമാ്ന്റുണ്ടാവാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കഴിഞ്ഞവരാണെങ്കില്‍ എത്ര വില കൊടുത്തും വാങ്ങാന്‍ ടീമുകള്‍ ക്യൂ നില്‍ക്കുകയാണ്. ഈ തരത്തില്‍ ഏറ്റവും ഡിമാന്റുള്ള താരങ്ങളിലൊരാളാണ് ഇഷാന്‍ കിഷന്‍.

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നത്. കഴിഞ്ഞ മെഗാ ലേലത്തിലാണ് 11.25 കോടി രൂപയ്ക്കു ഇഷാനെ എസ്ആര്‍എച്ച് സ്വന്തമാക്കിയത്. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് അദ്ദേഹത്തിനു സൃഷ്ടിക്കാനായില്ല. 14 മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 354 റണ്‍സ് നേടാനേ ഇഷാനായുള്ളൂ.

മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയതിനാല്‍ അടുത്ത ലേലത്തിനു മുമ്പ് ഇഷാനെ എസ്ആര്‍എച്ച് ഒഴിവാക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ISHAN KISHAN

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സാണ് ഇഷാന്‍ കിഷനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാനിടയുള്ള ഒരു ടീം. കാരണം നായകനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ട്രേഡിങ് വിന്‍ഡോയില്‍ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള താരമാണ് ഇഷാന്‍. സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ അദ്ദേഹത്തെ റോയല്‍സിനു കളിപ്പിക്കാനും സാധിക്കും.

മലയാളി സൂപ്പര്‍ താരത്തിന്റെ അതേ ശൈലിയില്‍ തുടക്കം മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ബാറ്ററും കൂടിയാണ് ഇഷാന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലടക്കം കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്തും റോയല്‍സിനു ഗുണം ചെയ്യും.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഇഷാന്‍ കിഷനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പക്കാനിടയുള്ള രണ്ടാമത്തെ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. റിഷഭ് പന്ത് 2024ലെ സീസണോടെ ടീം വിച്ച ശേഷം അനുഭവസമ്പത്തുള്ള ഒരു വിക്കറ്റ് കീപ്പറുടെ അഭാവം അവര്‍ക്കുണ്ട്. സമാപിച്ച സീസണില്‍ യുവതാരം അഭിഷേക് പൊറെലാണ് ഡിസിക്കായി വിക്കറ്റ് കാത്തത്. ഇഷാനെ അടുത്ത സീസണില്‍ സ്വന്തമാക്കാനായാല്‍ അതു ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും അവര്‍ക്കു മുതല്‍ക്കൂട്ടായി മാറും.

മികച്ചൊരു ഓപ്പണറെയും വരാനിരിക്കുന്ന സീസണില്‍ ഡിസിക്കു ആവശ്യമാണ്. കഴിഞ്ഞ തവണ വന്‍ ഫ്‌ളോപ്പായ ഓസ്‌ട്രേലിയന്‍ യുവാരം ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനെ അവര്‍ ഇനി നിലനിര്‍ത്താനിടയില്ല. അദ്ദേഹത്തിനു പകരം ഓപ്പണിങിലേക്കു ബെസ്റ്റ് ഓ്പ്ഷന്‍ തന്നെയാണ് ഇഷാന്‍. അതിനാല്‍ എസ്ആര്‍എച്ച് വേണ്ടെന്നു വച്ചാല്‍ അദ്ദേഹത്തെ റാഞ്ചാന്‍
ഡിസി മുന്‍പന്തിയില്‍ തന്നെയുണ്ടാവും.

ISHAN KISHAN

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

മൂന്നു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഇഷാന്‍ കിഷനു വേണ്ടി രംഗത്തിറങ്ങാന്‍ പോവുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണില്‍ അവരുടെ വിക്കറ്റ് കീപ്പര്‍മാര്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസുമായിരുന്നു. പക്ഷെ രണ്ടു പേരും ബാറ്റിങില്‍ ഒരുപോരെ ഫ്‌ളോപ്പായി.

അതിനാല്‍ പുതിയ സീസണില്‍ മുന്‍നിരയില്‍ കളിക്കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ കീപ്പറെ തിരയുകയാണ് കെകെആര്‍. സഞ്ജു സാംസണും അവരുടെ നോട്ടപ്പുള്ളിയാണെങ്കിലും ഈ നീക്കം വിജയിച്ചേക്കില്ല. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറാനാണ് അദ്ദേഹത്തിനു താല്‍പ്പര്യമെന്നാണ് സൂചനകള്‍. അതുകൊണ്ടു തന്നെ സഞ്ജുവിനു പകരം ഇഷാന് കെകെആര്‍ പ്രഥമ പരിഗണനയും നല്‍കിയേക്കും.

Story first published: Friday, July 18, 2025, 17:33 [IST]
Other articles published on Jul 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+