For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റോയല്‍സിനോടു സഞ്ജു ഗുഡ്‌ബൈ പറഞ്ഞു? ആ കൂടിക്കാഴ്ചയ്ക്കു പിന്നിലെന്ത്, ചിത്രം വൈറല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാകവെ രാജസ്ഥാന്‍ റോയല്‍സ് കോച്ചുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ റോയല്‍സില്‍ നി്ന്നും ചെന്നൈ റാഞ്ചുമെന്ന വാര്‍ത്തകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സഞ്ജുവിന്റെ ഈ കൂടിക്കാഴ്ച.

റോായല്‍സിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച സഞ്ജു 2021 മുതല്‍ ടീമിന്റെ നായകനുമാണ്. 11 സീസണുകള്‍ അവര്‍ക്കായി കളിച്ച ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ഒരു മാറ്റത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.

സഞ്ജുവിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും ഇതിനായി ശ്രമിക്കുമെന്നും സിഎസ്‌കെ ടീം മാനേജ്മന്റ് പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. പക്ഷെ റോയല്‍സോ, സഞ്ജുവോ ഇതുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.

SANJU SAMSON COACH

കൂടിക്കാഴ്ചയ്ക്കു പിന്നിലെന്ത്?

രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചിങ് സംഘത്തിലുള്ള സിദ്ധാര്‍ഥ് ലാഹിരിയുമായാണ് സഞ്ജു സാംസണ്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുടെ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. റോയല്‍സിന്റെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡെവലപ്‌മെന്റിന്റെ തലപ്പത്തുള്ള വ്യക്തി കൂടിയാണ് ലാഹിരി.

സഞ്ജു മാത്രമല്ല, ഇതേ ഫോട്ടോ ലാഹിരിയും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. ക്യാപ്റ്റനൊപ്പം ലഞ്ച് കഴിക്കുകയെന്നതു എല്ലായ്‌പ്പോഴും സ്‌പെഷഷ്യലാണെന്നായിരുന്നു ഇതിനു അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍. എന്തിനാണ് ലാഹിരിയുമായി സഞ്ജു കൂടിക്കാഴ്ച നടത്തിതയെന്നു വ്യക്തമല്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റവുമായി സംസാരിക്കാനാണോ, അതോ വരാനിരിക്കുന്ന ലേലത്തില്‍ റോയല്‍സിന്റെ പ്ലാനുകളെക്കുറിച്ചാണോ ഇരുവരും ചര്‍ച്ച ചെയ്തതെന്നു വ്യക്തമല്ല. അതിനിടെ റോയല്‍സിനോടു ഗുഡ്‌ബൈ പറയുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ചയെന്നും സഞ്ജുവിന്റെ മുടിയില്‍ കളര്‍ ചെയ്ത് (മഞ്ഞനിറം) അതു ഉറപ്പിക്കുന്നതായും ആരാധകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു സഞ്ജു. അവിടെ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ (MLC) ചെന്നൈ സൂപ്പര്‍ കിങ്‌സിലുള്ള കീഴിലുള്ള ടീമായ ടെക്‌സാസ് സൂപ്പര്‍ കിങ്‌സിന്റെ മല്‍സരവേദിയില്‍ അദ്ദേഹം കാണപ്പെടുകയും ചെയ്തിരുന്നു. ചെന്നൈയിലേക്കുള്ള തന്റെ കൂടുമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് അദ്ദേഹം ഇവിടെയെത്തിയതെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമാവുകയു ചെയ്തു.

ഇതു മാത്രമല്ല, അമേരിക്കയില്‍ ഒരു സ്വകാര്യ ചടങ്ങൡ അതിഥിയായി എത്തിയപ്പോള്‍ മലയാളികളടക്കമുള്ള ആരാധകര്‍ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് പുറത്തു വരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് സഞ്ജുവിനോടു ചോദിച്ചിരുന്നു.

പക്ഷെ അതു നിഷേധിക്കുകയോ, ശരിവയ്ക്കുകയോ ചെയ്യാതെ ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പും ഈ തരത്തില്‍ ചെന്നൈയുമായി ബന്ധപ്പെടുത്തി സഞ്ജുവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അന്നു പക്ഷെ അവയെല്ലാം തള്ളിയ അദ്ദേഹം റോയല്‍സില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും വ്യക്തമാക്കുകയായിരുന്നു.

SANJU SAMSON MS DHONI

കരാര്‍ ഉടന്‍?

സഞ്ജു സാംസണിന്റെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റം അന്തിമഘട്ടത്തിലേക്കു കടന്നതായും ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അവകാശപ്പെടുന്നത്.

സഞ്ജുവിനു പകരം വെറ്ററന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനെയും വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയെയും രാജസ്ഥാന്‍ റോയല്‍സിനു ചെന്നൈ വിട്ടു നല്‍കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഈ തരത്തില്‍ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ശക്തമാകവെയാണ് ഇപ്പോള്‍ റോയല്‍സ് കോച്ചിങ് സംഘത്തിലുള്ള വ്യക്തിയുമായി സഞ്ജുവിന്റെ സര്‍പ്രൈസ് കൂടിക്കാഴ്ച. പുതിയ ചില ഓഫറുകള്‍ നല്‍കി അദ്ദേഹത്തെ ടീമില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ റോയല്‍സ് ഇനി ശ്രമിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Story first published: Thursday, July 17, 2025, 8:00 [IST]
Other articles published on Jul 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+